വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ മലയാളി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: ഹജ്ജിന് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മലപ്പുറം സ്വദേശിയെ ബെംഗളൂരുവില്‍ നിന്ന് പോലീസ് പിടികൂടി. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചേന്നന്‍ കുളത്തില്‍ അനീസ് (33) നെയാണ് കൊണ്ടോട്ടി പോലീസ് ബെംഗളൂരുവില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ നിരവധി ആളുകളെ സമാന രീതിയില്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കുറഞ്ഞ ചിലവില്‍ ഹജ്ജ് വിസ വാഗ്ദാനം ചെയ്ത് 2 ലക്ഷം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്.

Read More

തത്സമയ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് മോഷണശ്രമം പരാജയപ്പെടുത്തി; കള്ളന്മാർ അറസ്റ്റിൽ

theif

ബെംഗളൂരു: ജനുവരി 14 ശനിയാഴ്ച പുലർച്ചെ കനകപുര റോഡിലെ കൊട്ടാരം വീട്ടിൽ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ ഏഴംഗ കവർച്ച സംഘത്തെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ആൺമക്കൾ, അവരുടെ ഫോണുകളിലെ തത്സമയ സിസിടിവി ഫീഡിലൂടെയാണ് കള്ളന്മാരാഗത കടക്കാൻ ശ്രമിക്കുന്നത് കണ്ടത് തുടർന്ന് ഇരുവരും ചേർന്ന് ലൈസൻസുള്ള തോക്കും ഇരുമ്പു വടികളും വെട്ടുകത്തികളും ഉപയോഗിച്ച് വീട്ടിലേക്ക് കടന്ന അഞ്ച് കൊള്ളക്കാരെ പിടികൂടാൻ കഴിഞ്ഞു. #Namma112 at its Best! Brave and Swift action by @tgpuraps Police. CCTVs at house of Victim…

Read More

തട്ടിക്കൊണ്ടുപോയ ഇരയെ പിന്തുടർന്ന് രക്ഷപ്പെടുത്തി പോലീസ്

ബെംഗളൂരു: രാത്രി വൈകി നടന്ന നാടകീയ സംഭവത്തിൽ, തട്ടിക്കൊണ്ടുപോയ ഇരയെ ബംഗളൂരു പോലീസ് വിജയകരമായി രക്ഷിക്കുകയും തട്ടിക്കൊണ്ടുപോയവരിൽ ഒരാളെ പിടികൂടുകയും ചെയ്തു. ജനുവരി 11 ബുധനാഴ്ച രാത്രി കോറമംഗലയിലെ 100 അടി റോഡിൽ പോലീസ് പതിവ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, തട്ടിക്കൊണ്ടുപോയവർ എംയുവി ഓടിക്കുകയായിരുന്നു, ഇരയായ ബന്ദേപാല്യയിലെ തൗഹിദ് പോലീസിനെ കണ്ടപ്പോൾ സഹായത്തിനായി നിലവിളിക്കാൻ തുടങ്ങി. പരിഭ്രാന്തി നിറഞ്ഞ പ്രതികരണത്തിൽ, എം‌യു‌വിയുടെ ഡ്രൈവർ പോലീസ് ബാരിക്കേഡിൽ ഇടിക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, പോലീസ്…

Read More

മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്ത യുവാവ് അറസ്റ്റിൽ

ബെംഗളൂരു:മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്ത യുവാവ് അറസ്റ്റിൽ. നീൽ കിഷോരിലാൽ റാംജി ഷാ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ വംശജനനായ യുകെ പൗരനാണ് പ്രതി. ഇയാളിൽ നിന്ന് 2 കിലോ കഞ്ചാവും മൊബൈലും പണവും ഒരു കളിത്തോക്കും പോലീസ് പിടിച്ചെടുത്തു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് നൽകിയിരുന്നതായി നീൽ അന്വേഷണത്തിൽ വെളിപ്പെടുത്തി. കഴിഞ്ഞ 15 വർഷമായി നീൽ മംഗളൂരുവിൽ താമസിച്ചുവരികയാണെന്നും വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും പോലീസ് പറയുന്നു.

Read More

ഐഎസ് ബന്ധം, മംഗളൂരു സ്വദേശികൾ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരു സ്വദേശികളായ മസിന്‍ അബ്ദുറഹ്‌മാന്‍, കെ.എ. നദീംഷാ എന്നിവരെ ഐഎസ് ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇവര്‍ ഐഎസ് പ്രവര്‍ത്തനത്തിന്റെ വ്യാപനത്തിനായി ഗൂഢാലോചന നടത്തിയതായും ആയുധ പരിശീലനം നടത്തിയിരുന്നതായും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. മംഗളൂരുവില്‍ കുക്കര്‍ ബോംബ് സ്‌ഫോടന കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷാരിഖില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിശീനത്തിനത്തിന്റെ ഭാഗമായി തുംഗഭദ്ര നദീതിരത്ത് സ്‌ഫോടനം നടത്തിയതിന്റെ തെളിവും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു.

Read More

പ്രവീൺ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി

തൃശൂർ: സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി പ്രവീൺ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്നാട്ടിലെ ദേവരായപുരത്ത് ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെയാണ് ഇയാളെ പിടികൂടിയത്. കേന്ദ്ര രഹസ്യത്തിൽ ചോദ്യം ചെയ്യലിന് ശേഷം രേഖപ്പെടുത്തിയത്. വഞ്ചനാക്കുറ്റം, അനധികൃത സാമ്പത്തിക ഇടപാട് എന്നീ വകുപ്പുകളാണ് ചുമത്തിയത്. മെഡിക്കൽ പരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. ആരെയും പറ്റിച്ചിട്ടില്ലെന്നും ബിസിനസ്സ് മാത്രമാണ് ചെയ്യുന്നതെന്നും എല്ലാ നിക്ഷേപകർക്കും പണം തിരികെ നൽകുമെന്നും പ്രവീൺ റാണ പറഞ്ഞു.  ‘സേഫ് ആൻഡ് സ്‌ട്രോങ് നിധി’ എന്ന പണമിടപാട് സ്ഥാപനം വഴി പ്രവീൺ റാണ…

Read More

നിക്ഷേപ തട്ടിപ്പ്, പ്രതി റാണ പിടിയിൽ

കോയമ്പത്തൂർ :തൃശൂരിലെ നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീണ്‍ റാണ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ‘സേഫ് ആന്‍ഡ് സ്ട്രോങ്’ നിക്ഷപത്തട്ടിപ്പിലെ മുഖ്യ പ്രതിയായ പ്രവീണ്‍ റാണയെ കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് സംഘം പിടികൂടിയിരിക്കുന്നത്. കേസില്‍ പ്രതിയായതോടെ ഈ മാസം ആറിന് തന്നെ പ്രവീണ്‍ റാണ സംസ്ഥാനം വിടുകയുണ്ടായി. കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ റാണയെ തിരഞ്ഞ് പോലീസ് സംഘം കലൂരിലെ ഫ്ലാറ്റിലെത്തിയെങ്കിലും റാണ അവരെ വെട്ടിച്ച്‌ കടന്നു കളയുകയായിരുന്നു. പ്രവീണ്‍ റാണ നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 80 കോടിയോളം രൂപയുടെ കള്ളപ്പണം പുണെ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കു…

Read More

ശ്രീരാമസേന നേതാവിനെ വെടിവെച്ച കേസിൽ 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെളഗാവിയില്‍ ശ്രീരാമസേന ജില്ല പ്രസിഡന്റ് രവി കോകിത്കറിനെ വെടിവെച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റിൽ അഭിജിത് ഭട്ഖണ്ഡെ, രാഹുല്‍, ജ്യോതിബ, മുല്‍ഗേക്കര്‍ എന്നിവരാണ് പിടിയിലായത്. മൂവരും കുറ്റം സമ്മതിച്ചതായി ബെളഗാവി പോലീസ് കമീഷണര്‍ എം.ബി. ബോറലിംഗയ്യ പറഞ്ഞു. പ്രതികള്‍ വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് പോലീസ് പിടിച്ചെടുത്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം. കോകിത്കറും കാര്‍ ഓടിച്ചിരുന്ന മനോജ് ദേശൂര്‍ക്കറും അടക്കം നാലംഗസംഘം ബെളഗാവിയില്‍നിന്ന് ഹിന്ദളഗയിലേക്ക് കാറില്‍ പോകുമ്പോഴാണ് സംഭവം.…

Read More

മഞ്ചേശ്വരം സ്വദേശി കഞ്ചാവുമായി കർണാടകയിൽ പിടിയിൽ

ബെംഗളൂരു: ബൈക്കിൽ കടത്താൻ ശ്രമിച്ച നാല് കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശി കർണാടകയിൽ അറസ്റ്റിൽ. മഞ്ചേശ്വരം സുങ്കതക്കത്തെ മുഹമ്മദ് റാസിക്കിനെയാണ് ഉള്ളാള് പോലീസ് അറസ്റ്റ് ചെയ്തത്.  ഇയാളുടെ ബൈക്കിൽ നിന്ന് നാല് കിലോ കഞ്ചാവും ഒരു ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. പ്രതിക്കെതിരെ കാസർകോട്, കുമ്പള സ്റ്റേഷനുകളിൽ കൊലപാതകശ്രമം, കഞ്ചാവ് വിൽപന തുടങ്ങിയ കേസുകളുണ്ട്.  റാസിക്കിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

Read More

കേരളത്തിലേക്ക് കഞ്ചാവ് കടത്ത് മലയാളി അറസ്റ്റിൽ

ബെംഗളൂരു: വിശാഖപട്ടണത്ത് നിന്ന് കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി മലയാളി യുവാവ് മംഗളൂരുവിൽ അറസ്റ്റിൽ. കാസർകോട് സ്വദേശി കിരൺ രാജ് ഷെട്ടിയെയാണ് സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 27.100 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. കാറും മൊബൈലും ഉൾപെടെ 9,88,500 രൂപയുടെ സാധനങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Read More
Click Here to Follow Us