യൂണിവേഴ്‌സിറ്റി കാംപസിൽ പുള്ളിപ്പുലിയിറങ്ങി

ബെംഗളൂരു : ധാർവാഡിലെ കർണാടക യൂണിവേഴ്‌സിറ്റി കാംപസിൽ പുള്ളിപ്പുലിയിറങ്ങി. കാംപസിലൂടെ പുലി നടന്നുപോകുന്നത് ഏതാനും വിദ്യാർഥികളാണ് കണ്ടത്.

വനം വകുപ്പിനെ വിവരമറിയിച്ചതിനെത്തടുർന്ന് കാംപസിലും പരിസരത്തും തിരച്ചിൽ നടത്തി. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.

  ബെംഗളൂരുവിൽ ഇബോള ? ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിത നിരീക്ഷണത്തിൽ

പുലിയെ കണ്ടതായി പറയുന്ന മൂന്ന് സ്ഥലങ്ങളിൽ കൂട് സ്ഥാപിച്ചു. 50 വനം ഉദ്യോഗസ്ഥരെ കാംപസിൽ തിരച്ചിലിന് നിയോഗിച്ചു.

സമീപത്തെ വന പ്രദേശത്തുനിന്നും കാംപസിലെ കുളത്തിൽ വെള്ളം കുടിക്കാൻ ഇറങ്ങിവന്ന പുലിയാണിതെന്ന് സംശയിക്കുന്നതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts