ക്രമസമാധാന പ്രശ്നം; ചാമുണ്ഡിമലയിൽ സന്ദർശകരെ പ്രവേശിപ്പിച്ചില്ല

CHAMUNDI HILLS

ബെംഗളൂരു : മൈസൂരു ചാമുണ്ഡി മലയിലേക്ക് ഞായറാഴ്ച സന്ദർശകരെ പ്രവേശിപ്പിച്ചില്ല.

മഹിഷ മണ്ഡലോത്സവ സമിതി ചാമുണ്ഡിമലയിൽ മഹിഷ ദസറ ആഘോഷിക്കാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.

ചാമുണ്ഡി മലയിലെ മഹിഷ പ്രതിമയിൽ പുഷ്പാർച്ചന നടത്താനായിരുന്നു തീരുമാനം.

പക്ഷേ, മഹിഷ ദസറ ആഘോഷം തടയുമെന്ന് ബി.ജെ.പി. പ്രഖ്യാപിച്ചിരുന്നു.

മുൻ ബി.ജെ.പി. എം.പി. പ്രതാപ് സിംഹയുടെ നേതൃത്വത്തിൽ ചാമുണ്ഡി ഹിൽ ചലോ യാത്ര നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.

  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം

ക്രമസമാധാന പ്രശ്നം ഭയന്ന് ആഘോഷത്തിന് ചാമുണ്ഡി മലയിൽ പോലീസ് അനുമതി നൽകിയില്ല.

തുടർന്ന് മൈസൂരു ടൗണിലാണ് മഹിഷ ദസറ ആഘോഷിച്ചത്.

മലയിലേക്ക് സന്ദർശകരെയും വിനോദസഞ്ചാരികളെയും തടഞ്ഞ് ഡെപ്യൂട്ടി കമ്മിഷണർ ഉത്തരവിട്ടിരുന്നു.

മഹിഷ പ്രതിമയുടെ 200 മീറ്റർ ചുറ്റളവിൽ ശനിയായാഴ്ച രാത്രി 12 മുതൽ തിങ്കളാഴ്ച രാവിലെ ആറ്ു വരെ പൊതുയോഗങ്ങളും റാലികളും പോലീസ് നിരോധിക്കുകയും ചെയ്തു.

  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

അതേസമയം, ചാമുണ്ഡേശ്വരീ ക്ഷേത്രത്തിൽ പതിവു പൂജകൾ നടന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ
[masterslider id="10"]

Related posts