ട്രക്ക് ജീപ്പുമായി കൂട്ടിയിടിച്ചു ; അപകടത്തിൽ 9 മരണം, 11 പേർക്ക് പരിക്ക്

ബെംഗളൂരു: തുംകുരുവിൽ വാഹനാപകടത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ ഒമ്പതു പേർ മരിച്ചു.11 പേർക്ക് പരിക്കേറ്റു. തുംകൂർ ജില്ലയിലെ സിറായിൽ ദേശീയപാതയിൽ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദിവസജോലിക്കാരായ തൊഴിലാളികളാണ് മരിച്ചത്. ഇവർ ജോലിക്കായി ബെംഗളൂരുവിലേക്ക് വരികയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ കർണാടക ആഭ്യന്തരമന്ത്രിക്ക് അരഗ ജ്ഞാനേന്ദ്ര നിർദ്ദേശം നൽകി. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായവും…

Read More

കാറും കണ്ടെയ്‌നറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; ഏഴ് പേർക്ക് പരിക്ക്

ROAD ACCIDENT

ബെംഗളൂരു: ഹൊസ്‌കോട്ടിനടുത്ത് ഓൾഡ് മദ്രാസ് റോഡിൽ ഞായറാഴ്ച രാത്രി കണ്ടെയ്‌നർ വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 23 കാരിയായ യുവതിയും ബന്ധുവും മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. മൂന്ന് കുട്ടികളടക്കം ഒമ്പതംഗ കുടുംബം ഞായറാഴ്ച ഉച്ചയോടെ കെആർ പുരത്ത് നിന്ന് ചിന്താമണിക്ക് സമീപമുള്ള ആരാധനാലയത്തിലേക്ക് പോയതായിരുന്നു. ഇവർ ബെംഗളൂരുവിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പുതുപുത്തൻ ഇരുചക്രവാഹനങ്ങളുമായി വന്ന കണ്ടെയ്‌നർ വാഹനവുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. കണ്ടെയ്‌നർ ഡ്രൈവർ സഡൻ ബ്രേക്ക് ചവിട്ടിയെന്നാണ് റിപ്പോർട്ട്. അമിത വേഗത്തിലായിരുന്ന കാർ ഡ്രൈവർക്ക് സഡൻ ബ്രേക്ക് ഇടാൻ കഴിയാതെ വന്നതിനെ തുടർന്ന് കണ്ടെയ്‌നറിൽ ഇടിക്കുകയായിരുന്നു.…

Read More

വാഹനാപകടത്തിൽ നവവധു മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ

ROAD ACCIDENT

ബെംഗളൂരു: ശനിയാഴ്ച രാത്രി കിഴക്കൻ ബെംഗളൂരുവിലെ കല്യാൺ നഗറിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് നവവധു മരിച്ചു ഭർത്താവ് ഗുരുതരാവസ്ഥയിൽ. ഹെബ്ബാളിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ആനന്ദ് (30), ശ്വേത (28) എന്നിവർ ഷോപ്പിംഗിന് പോയി മടങ്ങിവരുമ്പോളാണ് അപകടമുണ്ടായത്. കല്യാൺ നഗർ ജംഗ്‌ഷനു സമീപം ഒരു ലോറി (രജിസ്‌ട്രേഷൻ നമ്പർ TN 29/BK 6211) സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും സ്‌കൂട്ടറിൽ നിന്ന് വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്വേത സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ആനന്ദ് ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയും ചെയ്യുകയാണെന്ന്…

Read More

സ്കൂൾ ബസ് അപകടത്തിൽ പെട്ട് 2മരണം

ബെംഗളൂരു: സ്കൂൾ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം, അപകടത്തിൽ 2 പേർ മരിച്ചു . ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർ ആണ് മരിച്ചത്. 10 ഓളം വിദ്യാർത്ഥികൾ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ ആണ്. ഇന്നലെ രാവിലെ വിദ്യാർത്ഥികളുമായി പോകുന്നതിനിടെ ബെളഗാവിയിൽ വച്ച് അപകടം നടന്നത്. അമിത വേഗതയിൽ വന്ന ട്രക്ക് ബസിൽ ഇടിക്കുകയായിരുന്നു.

Read More

മീൻപിടിക്കാൻ പോയ ബോട്ട് നടുക്കടലിൽ മുങ്ങി

ബെംഗളൂരു: മംഗളൂരു തീരത്തു നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ മീന്‍പിടിത്ത ബോട്ട്‌ മുങ്ങി. ബോട്ടിലുണ്ടായിരുന്ന പത്ത് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മംഗളൂരു ഉര്‍വയിലെ കൃഷ്ണകുമാറിന്റെ ‘ജയ്‌ ശ്രീറാം’  എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. ഇന്നലെ പകല്‍ പതിനൊന്നോടെയാണ്‌ സംഭവം. യന്ത്രത്തകരാര്‍ കാരണം അപകടത്തില്‍പ്പെട്ട ബോട്ട്‌ വലിയ തിരകളില്‍പ്പെട്ട്‌ വെള്ളം കയറുകയായിരുന്നു. സമീപത്ത്  മറ്റൊരു ബോട്ടിലുണ്ടായിരുന്നവരാണ് തൊഴിലാളികളെ രക്ഷിച്ചത്‌. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മീൻ പിടിക്കാനായി കടലില്‍ പോകരുതെന്ന് ജില്ലാ ഭരണസംവിധാനം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Read More

കനത്ത മഴ, വൈദ്യുത അപകടങ്ങളിൽ രണ്ട് മരണം 

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുത അപകടങ്ങളിൽ 2 മരണം റിപ്പോർട്ട്‌ ചെയ്തു. തുമക്കുരുവിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്നുള്ള ഷോർട്ട് സർക്യൂട്ടിൽ 75 വയസുകാരൻ മരിച്ചു. പരിസരത്തെ അഴുക്ക്ചാൽ സംവിധാനം കാര്യക്ഷമമം അല്ലാത്തതാണ് വീട്ടിൽ വെള്ളം കയറാൻ ഇടയാക്കിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു. ദാബസ്പേട്ടിൽ മഴയെ തുടർന്ന് പൊട്ടി വീണ വൈദ്യുത കമ്പിയിൽ തൊട്ട 60 വയസുകാരനും മരണപ്പെട്ടു. മഴയെ തുടർന്ന് കാണാതെ പോയ പശുകുട്ടിയെ അന്വേഷിച്ചെത്തിയ കർഷകൻ ആണ് മരിച്ചത്. ബെസ്കോമിനെതിരെ നാട്ടുകാർ നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം…

Read More

ഫ്‌ളൈ ഓവറിൽ അമിതവേഗതയിൽ വന്ന വാഹനമിടിച്ച് ദമ്പതികൾ മരിച്ചു

ബെംഗളൂരു: ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ദാസറഹള്ളിക്ക് സമീപം തുമകുരു റോഡ് മേൽപ്പാലത്തിൽ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു. മദനായകനഹള്ളിക്ക് സമീപം സിദ്ധനഹോസഹള്ളി ഗ്രാമത്തിലെ താമസക്കാരായ രുദ്രേഷ് (36), ഭാര്യ സുനിത (30) എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തിന് കാരണക്കാരായ വാഹനത്തെ പിടികൂടാൻ ആയിട്ടില്ല. മേൽപ്പാലത്തിൽ ദാസറഹള്ളി ലേ-ബൈക്ക് സമീപമായിരുന്നു അപകടം. നെലമംഗല ഭാഗത്തേക്ക് പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ വാഹനം ഇടിക്കുകയായിരുന്നു എന്നാണ് ദൃസാക്ഷികൾ പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ദമ്പതികൾ റോഡിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാറ്റ് വാഹനയാത്രക്കാർ ഉടൻ അവരെ…

Read More

അപകടത്തിൽ നാല് പേർ മരിച്ചതിന് പിന്നാലെ, ഉത്തര കന്നഡയിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്ന ആവിശ്യം ശക്തമാകുന്നു

ബെംഗളൂരു : കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ഈയിടെയുണ്ടായ അപകടം, ആംബുലൻസ് ഷിരൂരിലെ ടോൾ പ്ലാസയിലേക്ക്  ഇടിച്ച്  നാല് പേർ മരിക്കാനിടയായ സംഭവം ട്വിറ്ററിൽ ഒരു ഓൺലൈൻ കാമ്പെയ്‌നിന് തിരികൊളുത്തി. തീരദേശ ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവറിൽ നിന്ന് ഉഡുപ്പിയിലെ കുന്ദാപൂരിലെ ആശുപത്രിയിലേക്ക് ആംബുലൻസ് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം. #NoHospitalNoVote-ന് കീഴിൽ ട്വീറ്റ് ചെയ്യുന്ന, നെറ്റിസൺസ് ഇപ്പോൾ ഉത്തര കന്നഡ ജില്ലയിൽ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആവശ്യപ്പെടുന്നു. ബെംഗളൂരുവിൽ നിന്ന് 450 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഉത്തര കന്നഡ ജില്ലയിൽ 15.46 ലക്ഷം…

Read More

മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന മൂന്ന് ബെംഗളൂരു പോലീസുകാർ ആന്ധ്രയിൽ അപകടത്തിൽ മരിച്ചു

Bengaluru-cops_Andhra_accident_

ബെംഗളൂരു: ചിറ്റൂർ ജില്ലയിലെ പുത്തലപ്പാട്ട് മണ്ഡലത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ കർണാടകയിൽ നിന്നുള്ള മൂന്ന് പോലീസുകാർ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കർണാടക പോലീസ് ഉദ്യോഗസ്ഥർ ഒരു കേസ് വർക്കുകൾ പൂർത്തിയാക്കി സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങുമ്പോൾ പുത്തലപ്പട്ട് മണ്ഡലത്തിലെ ഒരു കലുങ്കിന്റെ റെയിലിംഗിൽ ഇടിക്കുകയായിരുന്നു. എസ്ഐ അവിനാഷ്, കോൺസ്റ്റബിൾ അനിൽ, ഡ്രൈവർ എന്നിവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. എസ്ഐ ദീക്ഷിത്, കോൺസ്റ്റബിൾമാരായ ശരവണൻ, ബസവ എന്നിവർക്കാണ് പരിക്കേറ്റത്. ലോക്കൽ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ചിറ്റൂർ എസ്പി വൈ റിശാന്ത് റെഡ്ഡി, ഡിഎസ്പി…

Read More

കർണാടകയിൽ വാഹനാപകടം, 5 പേർ മരിച്ചതായി റിപ്പോർട്ട്‌, നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിലെ കൊപ്പലിൽ കാർ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട് . എട്ട് പേർക്ക് പരിക്ക്. യലബുർഗ താലൂക്കിലെ ഭാനാപൂരിനു സമീപം ഇന്നലെ രാത്രിയാണ് സംഭവം. കൊപ്പലിൽ ബന്ധുവിൻറെ പേരക്കുട്ടിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് തിരിച്ചു വരുന്ന വഴിയാണ് അപകടം നടന്നത്. ബിന്നല ഗ്രാമത്തിലെ താമസക്കാരായ ദേവപ്പ കോപ്പാട് (62), ഗിരിജമ്മ (45), ശാന്തമ്മ (32), പാർവതമ്മ (32) ആണ് മരിച്ചത്. ഗദഗ് ജില്ലയിലെ ഹരലാപൂർ ഗ്രാമത്തിൽ നിന്നുള്ള കസ്തൂരി (22), ഹർഷവർധന (35), പല്ലവി (28), പുട്ടരാജ (7), ഭൂമിക (5) എന്നിവർക്കാണ്…

Read More
Click Here to Follow Us