കാറും കണ്ടെയ്‌നറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; ഏഴ് പേർക്ക് പരിക്ക്

ROAD ACCIDENT

ബെംഗളൂരു: ഹൊസ്‌കോട്ടിനടുത്ത് ഓൾഡ് മദ്രാസ് റോഡിൽ ഞായറാഴ്ച രാത്രി കണ്ടെയ്‌നർ വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 23 കാരിയായ യുവതിയും ബന്ധുവും മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. മൂന്ന് കുട്ടികളടക്കം ഒമ്പതംഗ കുടുംബം ഞായറാഴ്ച ഉച്ചയോടെ കെആർ പുരത്ത് നിന്ന് ചിന്താമണിക്ക് സമീപമുള്ള ആരാധനാലയത്തിലേക്ക് പോയതായിരുന്നു.

ഇവർ ബെംഗളൂരുവിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പുതുപുത്തൻ ഇരുചക്രവാഹനങ്ങളുമായി വന്ന കണ്ടെയ്‌നർ വാഹനവുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. കണ്ടെയ്‌നർ ഡ്രൈവർ സഡൻ ബ്രേക്ക് ചവിട്ടിയെന്നാണ് റിപ്പോർട്ട്. അമിത വേഗത്തിലായിരുന്ന കാർ ഡ്രൈവർക്ക് സഡൻ ബ്രേക്ക് ഇടാൻ കഴിയാതെ വന്നതിനെ തുടർന്ന് കണ്ടെയ്‌നറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടുപേർ സംഭവസ്ഥലത്തുവെച്ചു മരിച്ചു ഗുരുതരമായി പരിക്കേറ്റ ഏഴുപേരെ ഹോസ്‌കോട്ടിലെ എംവിജെ ആശുപത്രിയിലേക്കും മാറ്റി.

  ട്രാഫിക് കുരുക്കിൽ പെട്ട് ഇനി വലയേണ്ട; കുരുക്കഴിക്കാൻ 20 കിലോയുടെ ബാരിക്കേഡ്; ബെംഗളൂരു ട്രാഫിക്കിൽ വമ്പൻ മാറ്റം!

പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കെആർ പുരത്തെ ബസവനപുരയിൽ താമസിക്കുന്ന ഷാസിയ ഭാനു (23), ബന്ധുവായ ഇബ്രാഹിം പാഷ (17) എന്നിവരാണ് മരിച്ചത്. പാഷ വെൽഡറായി ജോലി ചെയ്തുവരികയായിരുന്നു. ഭാനു ഇവരുടെ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. ബെംഗളൂരുവിലേക്കുള്ള ഓൾഡ് മദ്രാസ് റോഡിൽ അത്തിഹോട്ട ഗേറ്റിനും ചന്നപുര ഗേറ്റിനുമിടയിലാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. അഞ്ച് സീറ്റുകളുള്ള ഹാച്ച്ബാക്ക് കാറിന്റെ മുൻവശത്ത് മൂന്ന് പേർ ഇരിക്കുമ്പോൾ മറ്റ് ആറ് പേർ പിന്നിലായിരുന്നു. അപകടത്തിന് ശേഷം കണ്ടെയ്‌നർ ഡ്രൈവർ വാഹനം സ്ഥലത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
[masterslider id="10"]

Related posts