ചെന്നൈ: മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ 19കാരനും സുഹൃത്തും അറസ്റ്റിൽ. ഒന്നാം വർഷ ഫാർമസി വിദ്യാർഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്. ഗുണശീലന്‍റെ പ്രണയം അംഗീകരിക്കാത്തതിലുള്ള വിരോധം കാരണമാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. മധുര എല്ലിസ് നഗറിലാണ് സംഭവം. എ. മഹിഴമ്മാൾ (58) എം. അലഗു പ്രിയ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. എല്ലിസ് നഗറിലെ ബോഡി ലൈനിലുള്ള എ.മണികണ്ഠന്റെ വീട്ടിലാണ് ഗുണശീലൻ പഠനത്തിനിടെ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. തന്റെ കോളേജിലെ യുവതിയുമായി ഇതിനിടെ യുവാവ് പ്രണയത്തിലായി. ബന്ധം വീട്ടുകാർ അറിഞ്ഞപ്പോൾ മുത്തശ്ശിയും അമ്മായിയും എതിർക്കുകയും…
Read MoreCategory: TAMILNADU
രണ്ടുതവണ നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടു; 19കാരന്‍ ജീവനൊടുക്കിയ പിന്നാലെ അച്ഛനും യാത്രയായി
ചെന്നൈ: കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ട് തവണ നീറ്റ് പരീക്ഷ എഴുതിയിട്ടും പാസ്സാകാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു മണിക്കൂറുകൾക്കകം പിതാവും ആത്മഹത്യാ ചെയ്തു. ചെന്നൈയിലെ ക്രോംപേട്ടയ്ക്ക് സമീപം കുറിഞ്ഞി സ്വദേശി 19കാരനായ എസ് ജഗദീശ്വരന്‍ എന്ന വിദ്യാര്‍ത്ഥി ശനിയാഴ്ചയാണ് ജീവനൊടുക്കിയത്. ഫോട്ടോഗ്രാഫർ ആയ പിതാവ് സെൽവശേഖർ മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം കുടുംബ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. 19-കാരനായ എസ് ജെഗദീശ്വരൻ 2022-ൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കി. അതിനുശേഷം, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (അണ്ടർ ഗ്രാജുവേറ്റ്) പരീക്ഷയിൽ രണ്ടുതവണ എഴുതുകയും അത്…
Read Moreനടിയും മുൻ എംപി യുമായ ജയപ്രദയ്ക്ക് തടവ് ശിക്ഷ
ചെന്നൈ: തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ എംപിയും നടിയുമായ ജയപ്രദയ്ക്ക് ആറു മാസം തടവുശിക്ഷ വിധിച്ച് ചെന്നൈയിലെ എഗ്‍മോർ കോടതി. അയ്യായിരം രൂപ പിഴയും അടയ്ക്കണം. ജയപ്രദയെ കൂടാതെ മറ്റു രണ്ടു പേരെയും കോടതി ശിക്ഷിച്ചു. ചെന്നൈ അണ്ണാശാലയിൽ ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തിയറ്ററിലെ തൊഴിലാളികളുടെ ഇഎസ്ഐ വിഹിതം സർക്കാരിന്റെ ഇൻഷുറൻസ് കമ്പനിയിൽ അടിച്ചില്ലെന്നായിരുന്നു പരാതി. ഇതിനെതിരെ ഇൻഷുറൻസ് കമ്പനിയാണ് പരാതി നൽകിയത്. ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ ഉൾപ്പെടെയായി 280ലധികം സിനിമകളിൽ ജയപ്രദ അഭിനയിച്ചിട്ടുണ്ട്. 1996 മുതൽ 2002 വരെ രാജ്യസഭാംഗമായിരുന്ന ജയപ്രദ,…
Read Moreബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈക്ക് നേരെ ചാടിയടുത്ത് ജല്ലിക്കെട്ട് കാള
ചെന്നൈ : ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈക്ക് നേരെ ചാടിയടുത്ത് ജല്ലിക്കെട്ട് കാള. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന സന്ദേശമുയർത്തി അണ്ണാമലൈ നടത്തുന്ന പദയാത്രയുടെ ഭാഗമായി മധുര മേലൂരിലെത്തിയപ്പോൾ നൽകിയ സ്വീകരണത്തിനിടെയാണ് സംഭവം. കാളയെ അണ്ണാമലൈ മഞ്ഞ ഷാൾ അണിയിക്കുന്നതിനിടെ വിരണ്ട് ഉയർന്ന് ചാടുകയായിരുന്നു. ഉടൻ പ്രവർത്തകർ കാളയെ പിടിച്ച് ശാന്തനാക്കി. കാള അണ്ണാമലൈക്ക് നേരെ ചാടുന്നതിന്റെയും ശാന്തമായ ശേഷം അദ്ദേഹം തലോടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പദയാത്ര തുടങ്ങുന്ന സ്ഥലത്ത് പത്തോളം ജല്ലിക്കെട്ട് കാളകളെ കെട്ടിയിരുന്നു. ഇവയിലൊന്നാണ് അണ്ണാമലൈയുടെ നേരെ ചാടിയത്.…
Read Moreപടക്ക കടയിലെ തീ പിടിത്തം ;മരണ സംഖ്യ ഉയരാൻ സാധ്യത
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ സ്വകാര്യ പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ശനിയാഴ്ച കൃഷ്ണഗിരി പഴയപേട്ട മുരുകൻ ക്ഷേത്രത്തിലേക്കുള്ള റോഡിലെ സ്വകാര്യ പടക്കക്കടയിലാണ് അപകടം. പരിക്കേറ്റ എല്ലാവരെയും കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പടക്കങ്ങൾ പൊട്ടിത്തെറിച്ച് സമീപത്തെ മൂന്നിലധികം വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ചുറ്റും ആളിപ്പടരുന്ന തീ അണയ്ക്കാനുള്ള ശ്രമം മണിക്കൂറുകളോളം തുടർന്നു.
Read Moreഓട്ടിസം ബാധിച്ച മകന് വിഷം നൽകിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു
ചെന്നൈ: നാഗര്‍കോവിലില്‍ മകന് വിഷം നല്‍കിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചു. തക്കലയ്ക്ക് സമീപം കരകണ്ഠര്‍ കോണത്തില്‍ മുരളീധരന്‍ (40), ഭാര്യ ഷൈലജ (35), മകന്‍ ജീവ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് മുരളീധരന്‍. ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലും കിടപ്പു മുറിയിലെ കട്ടിലില്‍ മകന്‍ ജീവയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു കണ്ടെത്തിയത്. മകന്റെ അസുഖത്തെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ഇവര്‍ എഴുതിവെച്ച ഒരു കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. 2010ലാണ് മുരളീധരനും ഷൈലജയും വിവാഹിതരായത്. ആറു…
Read Moreആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ
ചെന്നൈ: ആറ് വയസുകാരനെ ബലത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ. ധർമ്മപുരി സ്വദേശി എം പ്രകാശ് (19) ആണ് പോലീസിന്റെ പിടിയിലായത്. ജൂലൈ 16 മുതൽ കാണാതായ കുട്ടിയുടെ മൃതദേഹം ഉപയോഗശൂന്യമായ ഒരു ഓവർഹെഡ് വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ കൃഷ്ണപുരത്തിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ജൂലൈ 16 മുതൽ ആറ് വയസുകാരനെ കാണാതായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. എം പ്രകാശിന്റെ സംശയാസ്പദമായ പെരുമാറ്റത്തെ തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്യാൻ…
Read Moreഎംകെ സ്റ്റാലിന്റെ ബെംഗളൂരു സന്ദർശനം: എതിർപ്പുമായി ബിജെപി രംഗത്ത്
ബെംഗളൂരു: പ്രതിപക്ഷ നേതാക്കളുടെ സംയുക്ത യോഗത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കർണാടക സന്ദർശിച്ചത് ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) കർണാടക, തമിഴ്‌നാട് വിഭാഗങ്ങളിൽ നിന്ന് എതിർപ്പിന് കാരണമായി. മേക്കേദാതു പദ്ധതിയെ തമിഴ്‌നാട് സർക്കാർ എതിർത്തിട്ടും സ്റ്റാലിന് കോൺഗ്രസ് പാർട്ടി ഊഷ്മളമായ സ്വീകരണം നൽകിയതിൽ കർണാടക ബിജെപി ആശങ്ക ഉയർത്തി. മേക്കേദാതു പദ്ധതിക്ക് സംസ്ഥാനം നൽകിയ പിന്തുണയെ തുടർന്ന് കർണാടക സന്ദർശനം നടത്തിയ സ്റ്റാലിനെ വിമർശിച്ച് തമിഴ്‌നാട് ബി.ജെ.പി സോഷ്യൽ മീഡിയയിൽ #GoBackStalin എന്ന ഹാഷ്‌ടാഗിന് വൻ സ്വീകരയതയാണ് ലഭിച്ചത്. കർണാടകയിലെ കനകപുര താലൂക്കിലെ…
Read Moreതമിഴ്‌നാടുമായി വെള്ളം പങ്കിടാനുള്ള അവസ്ഥയിലല്ല സംസ്ഥാനം ഇപ്പോൾ; കർണാടക മന്ത്രി
ബെംഗളൂരു: കർണാടകയെ അലട്ടുന്ന ജലക്ഷാമം ഉയർത്തിക്കാട്ടി, അയൽ സംസ്ഥാനമായ തമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകാൻ കഴിയില്ലെന്ന് സംസ്ഥാന കൃഷിമന്ത്രിയും മണ്ഡ്യ ജില്ലയുടെ ചുമതലയുമുള്ള എൻ.ചെലുവരയ്യസ്വാമി പറഞ്ഞു. ജൂലൈയിൽ അനുവദിച്ച ജലവിഹിതം അനുവദിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തെ അഭിസംബോധന ചെയ്ത മന്ത്രി കാവേരി നദീതട പ്രദേശങ്ങൾ നേരിടുന്ന ജലക്ഷാമ പ്രശ്‌നങ്ങളിൽ ചൂണ്ടിക്കാട്ടി. പതിവ് പോലെ കർണാടകയിൽ നിന്ന് വെള്ളം വിട്ടുനൽകണമെന്ന് തമിഴ്‌നാട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, കുടിക്കാൻ പോലും വെള്ളമില്ലാതായപ്പോൾ എങ്ങനെ അവർക്ക് വെള്ളം തുറന്നുവിടും? വിഷയം ചർച്ച ചെയ്യാൻ ഉടൻ യോഗം ചേരുമെന്നും മന്ത്രി ചെലുവരയ്യസ്വാമി…
Read Moreമകന്റെ ഫീസ് അടക്കാൻ പണമില്ല; വാഹന അപകടത്തിലെ നഷ്ടപരിഹാരം ലക്ഷ്യമാക്കി ബസിന് മുന്നില്‍ ചാടിയ 45 കാരിക്ക് ദാരുണാന്ത്യം
സേലം: മകന്‍റെ കോളേജ് ഫീസ് അടക്കാനായി പണമില്ലാത്തതിനാൽ വാഹന അപകടത്തിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ലക്ഷ്യമാക്കി ബസിന് മുന്നില്‍ ചാടിയ സ്ത്രീയ്ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. പാപ്പാത്തി എന്ന 45കാരിയാണ് ബസിന് മുന്നില്‍ ചാടി ഗുരുതര പരിക്കേറ്റ് മരിച്ചത്. വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് തമിഴ് നാട് സര്‍ക്കാര്‍ വന്‍ തുക നല്‍കുന്നുവെന്ന ധാരണയിലായിരുന്നു മകന്‍റെ കോളേജ് ഫീസ് അടയ്ക്കാനായി 45കാരി അറ്റകൈ പ്രയോഗം നടത്തിയത്. നേരത്തെ ഒരു ബൈക്കിന് മുന്നില്‍ ചാടാന്‍ പാപ്പാത്തി ശ്രമിച്ചിരുന്നു. എന്നാല്‍ ഈ അപകടത്തില്‍ ഇവര്‍ക്ക് പരിക്കുകള്‍ ഏറ്റിരുന്നില്ല. ഇതോടെയാണ് ഇവര്‍…
Read More