രണ്ടുതവണ നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടു; 19കാരന്‍ ജീവനൊടുക്കിയ പിന്നാലെ അച്ഛനും യാത്രയായി

ചെന്നൈ: കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ട് തവണ നീറ്റ് പരീക്ഷ എഴുതിയിട്ടും പാസ്സാകാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു മണിക്കൂറുകൾക്കകം പിതാവും ആത്മഹത്യാ ചെയ്തു.

ചെന്നൈയിലെ ക്രോംപേട്ടയ്ക്ക് സമീപം കുറിഞ്ഞി സ്വദേശി 19കാരനായ എസ് ജഗദീശ്വരന്‍ എന്ന വിദ്യാര്‍ത്ഥി ശനിയാഴ്ചയാണ് ജീവനൊടുക്കിയത്. ഫോട്ടോഗ്രാഫർ ആയ പിതാവ് സെൽവശേഖർ മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം കുടുംബ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു.

19-കാരനായ എസ് ജെഗദീശ്വരൻ 2022-ൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കി. അതിനുശേഷം, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (അണ്ടർ ഗ്രാജുവേറ്റ്) പരീക്ഷയിൽ രണ്ടുതവണ എഴുതുകയും അത് ക്ലിയർ ചെയ്യാനായില്ല.

ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് ജഗദീശ്വരൻ ആത്മഹത്യ ചെയ്തത്. സെൽവശേഖറിന് മകനെ വിളിച്ചിട്ടും കിട്ടാതെ വന്നപ്പോൾ ജെഗദീശ്വരനെ പരിശോധിക്കാൻ അയൽക്കാരനോട് ആവശ്യപ്പെട്ടു, തുടർന്ന് വീട്ടിൽ എത്തി പരിശോധിച്ചപ്പോൾ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അയൽക്കാർ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പന്ത്രണ്ടാം ക്ലാസിൽ എ ഗ്രേഡില്‍ 85 ശതമാനം മാര്‍ക്ക് നേടിയ ജഗദീശ്വരന്‍, രണ്ടു വട്ടം എഴുതിയിട്ടും നീറ്റ് പരീക്ഷ പാസാകാന്‍ സാധിച്ചിരുന്നില്ല.

വീണ്ടും പരീക്ഷയ്ക്ക് തയാറെടുക്കാനായി പിതാവ് ജഗദീശ്വരനെ അണ്ണാനഗറിലെ നീറ്റ് കോച്ചിംഗ് സെന്ററില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ ആകാന്‍ കഴിയില്ലെന്നതിന്റെ കടുത്ത മാനസിക സമ്മർദത്തിലായിരുന്ന ജഗദീശ്വരന്‍ എന്നും അത് കൊണ്ടാണ് ശനിയാഴ്ച വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് ജീവനൊടുക്കിയതെന്നും കുടുംബാംഗങ്ങൾ ആരോപിക്കുന്നു.

മകന്റെ വേർപാട് താങ്ങാനാവാതെ ശെല്‍വകുമാര്‍ കടുത്ത മനോവിഷമത്തിലായിരുന്നു. ജെഗദീശ്വരന്റെ അന്ത്യകർമങ്ങൾ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ പിതാവ് അർദ്ധരാത്രിയിൽ തൂങ്ങിമരിച്ചത് പ്രദേശത്ത് വലിയ ദുഃഖമുണ്ടാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us