ബൈക്കിൽ മയക്കുമരുന്ന് കടത്ത്; മലയാളി ഉൾപ്പെടെ മൂന്ന് പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു : മയക്കുമരുന്ന് കടത്ത് നടത്തിയിരുന്ന മൂന്ന് പ്രതികളെ ബജ്‌പെ പൊലീസ് അറസ്റ്റ് ചെയ്തു.

മംഗളൂരു സൂറത്ത്കലിൽ അന്നപ്പസ്വാമി (23), കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് മുഹമ്മദ് ജുനൈദ് (29), മംഗലാപുരം കുലായിയിലെ എം.കെ. ആകാശ (24) ആണ് അറസ്റ്റിലായത്.

ഡിസംബർ 21 ന് ബജ്‌പെ പോലീസ് സ്റ്റേഷനിലെ പിഎസ്‌ഐ ഗുരപ്പ കാന്തിയും അദ്ദേഹത്തിന്റെ ജീവനക്കാരും ബജ്‌പെ ഗ്രാമത്തിലെ ശാന്തിഗുഡ്ഡെ ചെക്ക് പോയിന്റിന് സമീപം ബജ്‌പെയിൽ നിന്ന് കലവാരുവിലേക്ക് പോകുന്ന റോഡിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ഈ മൂന്ന് പ്രതികളും മയക്കുമരുന്ന് കടത്തുന്നതായി കണ്ടെത്തിയത്.

  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?

കൽവാരു ഭാഗത്തുനിന്ന് മൂന്നുപേർ ബൈക്കിൽ വരുന്നത് കണ്ട പോലീസ് ബൈക്ക്  നിർത്താൻ നിർദേശിച്ചപ്പോൾ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിഎസ്‌ഐയും ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

പ്രതികൾ എം.ഡി.എം.എ എന്ന മയക്കുമരുന്ന് ബൈക്കിൽ സൂക്ഷിച്ച് ഉപഭോക്താക്കൾക്ക് വിൽക്കാൻ പോകുകയായിരുന്നുവെന്നാണ് അറിയുന്നത്.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

സംഭവസ്ഥലത്ത്  നിന്നും  6.27 ഗ്രാം ഭാരമുള്ള 30,000 രൂപ വിലമതിക്കുന്ന എം.ഡി.എം.എ ക്രിസ്റ്റലും 40,000 രൂപ വിലമതിക്കുന്ന ബൈക്കും മറ്റ് ആസ്തികളും പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
[masterslider id="10"]

Related posts