ബംഗളൂരു: കർണാടകയിലെ ചാമ്രാജ് നഗർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം മൂലം 20 ഇൽ ഏറെ പേർ മരിച്ച് ഒരു ദിവസം കഴിഞ്ഞപ്പോൾ ജില്ലാ സെഷൻസ് കോടതി ജഡ്ജി സദാശിവ എസ്. സുൽത്താൻപുരി, സംഭവം നടന്ന ആശുപത്രി സന്ദർശിച്ചു. ജഡ്ജി ആശുപത്രി സന്ദർശിക്കുകയും ചാമരാജനഗർ ജില്ലാ കമ്മീഷണർ എം ആർ രവിയുമായി സംസാരിക്കുകയും ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് ആശുപത്രി പരിസരത്തെ സ്ഥിതി അവലോകനം ചെയ്യുകയും ചെയ്തതായി ജില്ലാ ഭരണകൂട വൃത്തങ്ങൾ അറിയിച്ചു. മെഡിക്കൽ ഓക്സിജന്റെ അഭാവം മൂലമാണ് രോഗികൾ മരിച്ചതെന്ന് രോഗികളുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ…
Read MoreCategory: POLITICS
മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയ്ക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു: കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതായി ജനതാദൾ (സെക്കുലർ) മേധാവിയും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ ബുധനാഴ്ച അറിയിച്ചു. “എന്റെ ഭാര്യ ചെന്നമ്മക്കും എനിക്കും കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം ഞങ്ങൾ സ്വയം നിരീക്ഷണത്തിൽ പോകുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങളുമായിസമ്പർക്കത്തിൽ ഉള്ള എല്ലാവരോടും കോവിഡ് ടെസ്റ്റ് ചെയ്യുവാൻ ഞാൻ അഭ്യർത്ഥിക്കുന്നു, ”എന്ന് അദ്ദേഹംട്വീറ്റ് ചെയ്തു. 87 കാരനായ നേതാവ് പാർട്ടി പ്രവർത്തകരോടും അഭ്യുദയകാംക്ഷികളോടും ഉചിതമായ മുൻകരുതലുകൾസ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു. മുൻ പ്രധാനമന്ത്രിയുമായി സംസാരിച്ചതായും, അദ്ദേഹത്തിന്റെയും ഭാര്യയുടെയും ആരോഗ്യത്തെക്കുറിച്അന്വേഷിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “മുൻ പ്രധാനമന്ത്രി ശ്രീ എച്ച്…
Read Moreസി.ഡി.വിവാദത്തിലെ പാരാതിക്കാരിയായ സ്ത്രീ കോടതിയിൽ ഹാജരായി
ബെംഗളൂരു: കർണാടക മുൻ മന്ത്രി രമേശ് ജർകിഹോളി ഉൾപ്പെട്ട സി ഡി വിവാദത്തിൽ ഒരു പ്രധാന വഴിത്തിരിവുണ്ടായിരിക്കുന്നു. പ്രസ്തുത വീഡിയോയിലെ സ്ത്രീ (പരാതിക്കാരി) ചൊവ്വാഴ്ച ബെംഗളൂരുവിൽ ചീഫ്മെട്രോപൊളിറ്റൻ കോടതി മുമ്പാകെ ഹാജരായി മൊഴി നൽകി. കോഡ് ഓഫ് ക്രിമിനൽ പ്രൊസീജേർസ് (സിആർപിസി) സെക്ടർ 164 പ്രകാരം മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകിയതായി പാരാതിക്കാരിയുടെ അഭിഭാഷകൻ കെ എൻ ജഗദീഷ് കുമാർ പറഞ്ഞു. പ്രസ്തുത കേസ് അന്യോഷിക്കുന്ന സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ (എസ്‌ഐടി) യുവതിക്ക് പൂർണമായ വിശ്വാസം ഇല്ല എന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ നേരത്തെ സമർപ്പിച്ച പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.…
Read Moreകേന്ദ്രമന്ത്രി രാജിവച്ചു….
ബെംഗളൂരു : കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ നരേന്ദ്ര മോഡി മന്ത്രി സഭയിൽ നിന്ന് രാജിവച്ചു. പാർലമെൻറിൽ അവതരിപ്പിച്ച 3 കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ് രാജി എന്ന് അവരുടെ ഭർത്താവും ശിരോമണി അകാലിദളിൻ്റെ അദ്ധ്യക്ഷനുമായ സുഖ്ബീർ സിംഗ് ബാദൽ ആണ് ഈ വിഷയം ലോക്സഭയിൽ അറിയിച്ചത്. ബില്ലിനെ ആദ്യം അനുകൂലിച്ചവരായിരുന്നു ശിരോമണി അകാലി ദൾ. ബി.ജെ.പി സർക്കാറിനുള്ള പിൻതുണ തുടരുമെന്നും അകാലി ദൾ അറിയിച്ചു.
Read Moreകരസേനാ മേധാവിയുടെ പ്രസ്താവന നൽകുന്ന ദുസ്സൂചന.മുത്തില്ലത്ത് എഴുതുന്നു …..
പട്ടാള മേധാവിയുടെ പ്രതിപക്ഷത്തിനെതിരായ പ്രസ്താവന വരും നാളുകളിൽ പട്ടാളം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപ്പെടുമെന്ന കൃത്യമായ സൂചനയാണ്. ആ പ്രസ്താവന വഴി പൗരത്വ ബില്ലിനെ അദ്ദേഹം ന്യായീകരിക്കുകയും ഭരണകൂടം നടത്തുന്ന അടിച്ചമർത്തലുകളെയും പ്രക്ഷോപകർക്കെതിരെ വെടിയുതിർത്തു ജീവൻ ഇല്ലാതാക്കുന്ന പോലീസ് അതിക്രമങ്ങളെ അനുകൂലിക്കുകയുമാണ് ചെയ്യുന്നത്. ഭരണകൂടം നടത്തുന്ന ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ ഒരു സേന മേധാവി പ്രസ്താവന നടത്തുന്നത് ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായിരിക്കാം. നമ്മളും പാകിസ്ഥാന്റെപാതയിലേക്കു രാജ്യത്തെ മാറ്റുകയാണോ…?? മൂന്ന് സേനാമേധാവികൾക്കും മുകളിൽ പുതിയൊരു സസ്തിക സൃഷ്ടിച്ചു പ്രധിരോധ സേനയെ മുഴുവൻ ഒരു കരത്തിനുള്ളിൽ ആക്കിയ…
Read Moreലോക നേതാക്കള്‍ക്കൊപ്പം മോദി : ഫോട്ടോഷോപ്പ് ചെയ്ത വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു ….
ന്യൂ ഡല്‍ഹി : ലോക നേതാക്കള്‍ക്കൊപ്പമിരിക്കുന്ന മോദിയുടെ ചിത്രം അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരിക്കുകയാണ് …എന്നാല്‍ ഫോട്ടോഷോപ്പ് ചെയ്ത വ്യാജ ചിത്രമാണ് ഇതെന്ന് സ്ഥിതീകരിച്ചു …. ഇതേ ചിത്രം ഉത്തര കൊറിയന്‍ കിം ജോങ്ങ് ഉന്നിന്റെ പേരിലും, റഷ്യന്‍ പ്രസിഡന്‍ വ്ലാദിമര്‍ പുടിന്റെ പേരിലും മുന്പ് പ്രചരിച്ചിരുന്നു ..
Read Moreകേന്ദ്ര സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയം തള്ളി ….പരാജയമടഞ്ഞത് 126 ന് എതിരെ 325 വോട്ടുകള്‍ക്ക് …2024 ല്‍ വീണ്ടുമൊന്നു കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് ശക്തി ഉണ്ടാവട്ടെ എന്ന് നരേന്ദ്ര മോദി …!
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെതി ലോക് സഭ തള്ളി ….പ്രമേയം ശബ്ദ വോട്ടിംഗിലും കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിയാത്ത സാഹചര്യം വന്നതിനാല്‍ …ഇലക്ട്രോണിക് വോട്ടിംഗിലേക്ക് നീങ്ങാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു …തുടര്‍ന്ന്‍ നടന്ന വോട്ടിംഗില്‍ ടിഡിപി കൊണ്ടുവന്ന പ്രമേയം 126 നു എതിരെ 325 വോട്ടുകള്‍ക്ക് പരാജയമടയുകയായിരുന്നു .. 154 വോട്ടെങ്കിലും നേടാമെന്ന പ്രതിപക്ഷത്തിന്റെ കണക്കു കൂട്ടല്‍ പക്ഷെ ഫലം കണ്ടില്ല ….അണ്ണാ ഡി എം കെയുടെ നാല് എം എല്‍ എ മാര്‍, എന്‍ ഡി എ യ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു ..നേരത്തെ കോണ്ഗ്രസ്…
Read Moreസെക്രട്ടറിയെറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം : സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു എബിവിപി …
തിരുവനന്തപുരം : അഭിമന്യൂ കേസില്‍ പ്രതികളെ പിടികൂടുന്നതില്‍ പോലീസ് വീഴ്ച വരുത്തിയെന്ന് ആരോപണത്തെ തുടര്‍ന്നും ,പോപ്പുലര്‍ ഫ്രെണ്ടിന്റെ നിരോധനവും ആവശ്യപ്പെട്ടും എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ റാലിയില്‍ സംഘര്‍ഷം …..! പോലീസ് തുടര്‍ന്ന്‍ ജല പീരങ്കി പ്രയോഗിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി ശ്യാം രാജിന് പരിക്കേറ്റു ….തുടര്‍ന്നായിരുന്നു സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത് ….പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക,പാഠപുസ്തക വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ നടപടികള്‍ എത്രയും വേഗം കൈക്കൊള്ളുവ തുടങ്ങിയവ ആണ് നാളത്തെ സമരത്തിന്റെ പൊതുവായ ലക്ഷ്യമെന്നു എ…
Read Moreകലാലയ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതില്‍
കൊച്ചി: കലാലയ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. മഹാരാജാസില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യൂ കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. അഭിമന്യൂവിന്‍റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. അതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യമുണ്ടെന്നും, അത് ഭരണഘടനാപരമായ അവകാശമാണെന്നും വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു. ക്യാമ്പസ് രാഷ്ട്രീയത്തില്‍ ന്യായമായ നിയന്ത്രണം ഏര്‍പ്പെടുത്താനേ കഴിയൂവെന്നും കോടതി വ്യക്തമാക്കി. കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിക്കണമെന്ന്‍ ആവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി അജോയ് ആണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കലാലയ…
Read Moreകമല്‍ ഹാസന്‍ മുഖ്യമന്ത്രി കുമാര സ്വാമിയുമായി കൂടികാഴ്ച നടത്തി : കാവേരി പ്രശ്ന പരിഹാരം മുഖ്യ അജണ്ട..!
ബെംഗലൂരു : ഇരു സംസ്ഥാനങ്ങളും തമ്മില്‍ മികച്ച സൗഹൃദപരമായ ഇടപെടല്‍ ലക്‌ഷ്യം വെച്ച് ..ഉലകനായകനും കര്‍ണ്ണാടക മുഖ്യമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തി ..ഇന്നലെ ബെംഗലൂരുവിലെ അദ്ദേഹത്തിന്റെ വസതിയില്‍ ആയിരുന്നു കണ്ടുമുട്ടല്‍ ..! ..കാവേരി നദീ ജല തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ആശയകുഴപ്പം പരിഹരിക്കാന്‍ ഇനിയും ഇത്തരം കൂടികാഴ്ചകള്‍ അനിവാര്യമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു ..നിലവിലെ സുപ്രീം കോടതി വിധി അനുസരിച്ച് നാലു ടി എം സി ജലം അടിയന്തിരമായി തമിഴ്നാടിനു വിട്ടുനല്‍കണമെന്നു ഉത്തരവ് നല്‍കിയത് …ഈ വിധിയുടെ പകര്‍പ്പ് ഈ…
Read More