കലാലയ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതില്‍

കൊച്ചി: കലാലയ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. മഹാരാജാസില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യൂ കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

അഭിമന്യൂവിന്‍റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. അതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.

വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യമുണ്ടെന്നും, അത് ഭരണഘടനാപരമായ അവകാശമാണെന്നും വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു. ക്യാമ്പസ് രാഷ്ട്രീയത്തില്‍ ന്യായമായ നിയന്ത്രണം ഏര്‍പ്പെടുത്താനേ കഴിയൂവെന്നും കോടതി വ്യക്തമാക്കി.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിക്കണമെന്ന്‍ ആവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി അജോയ് ആണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്ന് 2004ല്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റി. അതിനാല്‍ അഭിമന്യൂ സംഭവത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

ഹര്‍ജിയില്‍ തുടര്‍ വാദങ്ങള്‍ പിന്നീട് കേള്‍ക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
[masterslider id="10"]

Related posts