കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി കോൺഗ്രസ്‌ 

ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് . കര്‍ണാടകയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇഡി, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ആദായ നികുതി, ഇഡി ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഓഫീസുകളും വീടുകളും കേന്ദ്രീകരിച്ച്‌ റെയ്ഡ് നടത്തുമെന്ന് വിശ്വസനീയമായ വിവരങ്ങളുണ്ടെന്ന് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും മാധ്യമങ്ങളോട് പറഞ്ഞു. ദില്ലിയില്‍ കെ സി വേണുഗോപാലിന്റെ വസതിയില്‍ രാത്രി അടിയന്തര വാര്‍ത്താസമ്മേളനം വിളിച്ചാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും രണ്‍ദീപ് സുര്‍ജേവാലയുമാണ് രാത്രി വൈകി വാര്‍ത്താസമ്മേളനം…

Read More

അടിവസ്ത്രം മാത്രം ധരിച്ച് മെട്രോയിൽ, യുവതിയുടെ വീഡിയോ വൈറൽ 

ഡൽഹി :മെട്രോയില്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ യാത്ര ചെയ്ത യുവതിയുടെ വീഡിയോ സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുകയാണ്. ഉള്‍വസ്ത്രവും മിനിസ്കേര്‍ട്ടും മാത്രം ധരിച്ച സ്ത്രീ മടിയില്‍ ബാഗുമായി മെട്രോ ട്രെയിനില്‍ ഇരിക്കുന്നതാണ് വിഡിയോയിലുള്ളത്. അല്‍പസമയത്തിനുശേഷം ഇവര്‍ എഴുന്നേറ്റു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ പുറത്തു വന്നതിന് പിന്നാലെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്ത് എത്തി . ഇപ്പോഴിതാ, വിവാദത്തെ കുറിച്ച്‌ തന്റെ നിലപാട് വ്യക്തമാക്കി എത്തിയിരിക്കുകയാണ് വൈറല്‍ വീഡിയോയിലെ യുവതി. റിഥം ചനാന എന്ന പത്തൊന്‍പതുകാരിയാണ് അടിവസ്ത്രം ധരിച്ച്‌ മെട്രോയില്‍ യാത്ര ചെയ്തത്.…

Read More

നാലുനില വീട് രാഹുലിന് നൽകി വനിതാ നേതാവ്

ന്യൂഡൽഹി : തന്റെ ഉടമസ്ഥതയിലുള്ള നാലുനില വീട് നേതാവ് രാഹുൽഗാന്ധിക്കു നൽകി ഡൽഹിയിലെ വനിതാ നേതാവ്. രാജകുമാരി ഗുപ്തയാണു ഡൽഹി മംഗോൾപുരി ഭാഗത്തുള്ള തൻറെ വീട് രാഹുലിനു നൽകിയത്. വീട് രാഹുലിൻറെ പേരിലുള്ള രേഖയുമായി നിൽക്കുന്ന ചിത്രം ട്വിറ്റർ സന്ദേശത്തിൽ അവർ പങ്കുവച്ചു. “രാഹുലിന്റെ വീട്ടിൽ നിന്ന് മോദിജിക്ക് ആട്ടി ഇറക്കുമായിരിക്കും. എന്നാൽ ജനങ്ങളുടെ മനസിൽനിന്ന് ആട്ടി ഇറക്കാൻ സാധിക്കില്ല” എന്ന് രാജകുമാരി ഗുപ്ത ട്വിറ്ററിൽ കുറിച്ചു. മോദി പരാമർശത്തിന്റെ പേരിൽ സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിനെത്തുടർന്ന് എംപി സ്ഥാനത്തുനിന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ…

Read More

ട്വിറ്ററിന്റെ ബ്ലൂ ടിക്ക് നാളെ മുതൽ ഒഴിവാക്കുന്നു

ന്യൂഡൽഹി :നാളെ മുതല്‍ ട്വിറ്റര്‍ പരമ്പരാഗത ബ്ലൂ ടിക്ക് ഒഴിവാക്കുന്നു. സബ്സ്ക്രിപ്ഷന്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇതോടെ പണം നല്‍കി സബ്സ്ക്രിപ്ഷന്‍ എടുത്തവര്‍ക്ക് മാത്രമേ ഇനി മുതല്‍ ട്വിറ്ററില്‍ ബ്ലൂ ടിക്ക് ഉണ്ടാവൂ. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഡിവൈസുകളില്‍ മാസം 900 നല്‍കണം. വെബ് വേര്‍ഷനില്‍ 650 രൂപയാണ് ബ്ലൂ സബ്സ്ക്രിപ്ഷനു ചാര്‍ജ്. ട്വിറ്ററിനെ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷന്‍ പണം മുടക്കി വാങ്ങിയവരില്‍ താലിബാന്‍ നേതാക്കളും ഉള്‍പ്പെട്ടിരുന്നു. രണ്ട് താലിബാന്‍ നേതാക്കളും നാല് പ്രവര്‍ത്തകരും ബ്ലൂ ടിക്ക് വാങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ പറയുന്നത്. പിന്നീട്…

Read More

കോൾ വന്നപ്പോൾ പോൺ വീഡിയോ അബദ്ധത്തിൽ പ്ലേ ആയതെന്ന് എംഎൽഎ

ത്രിപുര: നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ടതില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ ജാദവ് ലാല്‍നാഥ്. ബജറ്റ് ചര്‍ച്ചക്കിടെ പോണ്‍ ചിത്രം കണ്ടെന്ന ആരോപണം ജാദവ് നിഷേധിച്ചു. മന:പൂര്‍വ്വം അശ്ലീലചിത്രം കണ്ടതല്ലെന്നും കോള്‍ വന്നപ്പോള്‍ വീഡിയോ അബദ്ധത്തിൽ പ്ലേ ആയതാണെന്നുമാണ് ജാദവ് ലാല്‍നാഥ് നല്‍കുന്ന വിശദീകരണം. നേരത്തെ ബജറ്റ് ചര്‍ച്ചക്കിടെ പോണ്‍ വീഡിയോ കാണുന്ന ജാദവിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. ഇതോടെ ബിജെപി നേതൃത്വവും ഈ വിഷയത്തില്‍ പ്രതിസന്ധിയിലായിരുന്നു. ഇതേ തുടര്‍ന്ന് എംഎല്‍എയോട് വിശദീകരണം നേടാന്‍…

Read More

തൈരിൽ ഹിന്ദി, നിർദേശം ഭക്ഷ്യ സുരക്ഷ അതോറിറ്റി പിൻവലിച്ചു

ന്യൂഡൽഹി: തൈര് പായ്ക്കറ്റുകളില്‍ ഹിന്ദി പേര് ചേര്‍ക്കണമെന്ന നിര്‍ദേശം കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റി പിന്‍വലിച്ചു. തൈര് പായ്ക്കറ്റുകളില്‍ ദഹി എന്ന് ചേര്‍ക്കണമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ദഹി എന്ന് ചേര്‍ക്കേണ്ട എന്നും ഇംഗ്ലീഷില്‍ curd എന്നെഴുതിയതിന് ഒപ്പം അതത് പ്രദേശങ്ങളിലെ വാക്കും ചേര്‍ക്കണമെന്നാണ് പുതിയ നിര്‍ദേശം. തൈര് പായ്ക്കറ്റുകളില്‍ ദഹി എന്ന് ചേര്‍ക്കണമെന്ന നിര്‍ദേശത്തിനെതിരെ തമിഴ്നാട്ടിലും കര്‍ണാടകയിലും വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. തൈര് പായ്ക്കറ്റില്‍ ദഹി എന്ന് പേര് നല്‍കി ബ്രായ്ക്കറ്റില്‍ പ്രാദേശിക വാക്ക് ഉപയോഗിക്കാനായിരുന്നു ആദ്യം ഭക്ഷ്യ സുരക്ഷ അതോറിറ്റി നിര്‍ദേശിച്ചിരുന്നത്. തമിഴ്നാട് മുഖ്യമന്ത്രി…

Read More

നിയമസഭയിലിരുന്ന് പോൺ വീഡിയോ കാണുന്ന എംഎൽഎ യുടെ ദൃശ്യങ്ങൾ പുറത്ത്

ത്രിപുര:നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കാണുന്ന ബി.ജെ.പി എംഎല്‍എയുടെ ദൃശ്യങ്ങള്‍ പുറത്ത്. ബാഗ്ബസ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയ ജദബ് ലാല്‍ നാഥ് സഭാ സമ്മേളനത്തിനിടെ പോണ്‍ വീഡിയോ കാണുന്ന ദൃശ്യങ്ങളാണ് കാമറയില്‍ പതിഞ്ഞത്. എം.എല്‍.എ പോണ്‍ കാണുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എം.എല്‍.എയുടെ പ്രവൃത്തി അപമാനകരമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. മാര്‍ച്ച്‌ 24-നാണ് ത്രിപുര നിയമസഭയുടെ സമ്മേളനം ആരംഭിച്ചത്. നിയമസഭയില്‍ ബജറ്റ് ചര്‍ച്ച നടക്കുന്നതിനിടെയാണ് എം.എല്‍.എ മൊബൈലില്‍ പോണ്‍ വീഡിയോ കണ്ടത്. അദ്ദേഹത്തിന്റെ പിന്നിലെ സീറ്റില്‍ ഇരുന്നിരുന്ന ആളാണ് പോണ്‍…

Read More

ആഫ്രിക്കയില്‍ നിന്നെത്തിച്ച പെണ്‍ ചീറ്റപ്പുലി നാല് ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

ഭോപ്പാൽ: കുനോ ദേശീയോദ്യാനത്തില്‍ ആഫ്രിക്കയില്‍ നിന്നെത്തിച്ച പെണ്‍ ചീറ്റപ്പുലികള്‍ നാല് ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. അമ്മയും കുഞ്ഞുങ്ങളും ആരോ​ഗ്യത്തോടെയിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സിയായ എന്ന് പേരുള്ള പെൺചീറ്റയാണ് പ്രസവിച്ചതെന്ന് പ്രമുഖമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ കാലാവസ്ഥയുമായി ഇണങ്ങിയതെന്നതിന്റെ തെളിവാണ് പെൺചീറ്റ പ്രസവിച്ചതെന്ന് ചീറ്റ കൺസർവേഷൻ പ്രൊജക്ട് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം സാഷ എന്ന പെൺ ചീറ്റ ചത്തിരുന്നു. തൊട്ടുപിന്നാലെയാണ് മറ്റൊരു ചീറ്റപ്പുലി പ്രസവിച്ച വാർത്ത പുറത്തുവന്നത്.

Read More

ഏപ്രിൽ 1 മുതൽ നികുതിയ്ക്കും പുതിയ ഘടന

ഡൽഹി: രാജ്യത്തിന്റെ ആദായ നികുതിയുമായി ബന്ധപ്പെട്ടുള്ള പുതിയ നികുതി ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ. ഇതനുസരിച്ച് നികുതി നിരക്കുകളിലും മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. 2023ലെ ബജറ്റിൽ അവതരിപ്പിച്ച സുപ്രധാന പരിഷ്കാരങ്ങളാണ് ഇത്തവണ കേന്ദ്രം നടപ്പാക്കുന്നത്. അതിനാൽ, പുതിയ നിയമങ്ങളെക്കുറിച്ച് നികുതി ദായകർ പ്രത്യേകം അറിഞ്ഞിരിക്കേണ്ടതാണ്. 2023–2024 സാമ്പത്തിക വർഷത്തിൽ ആരംഭിക്കുന്ന പുതിയ നികുതി സമ്പ്രദായത്തിന് കീഴിൽ, ശമ്പളം വാങ്ങുന്ന നികുതി ദായകർ 2000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷന് അർഹരാണ്. പെൻഷൻകാർക്കും ശമ്പളമുള്ള വ്യക്തികൾക്കും സ്റ്റാൻഡേർഡ് ഡിഡക്ഷൻ ലഭിക്കുന്നതിനായി വെളിപ്പെടുത്തലുകളോ, നിക്ഷേപ തെളിവുകളോ, ബില്ലുകളോ ആവശ്യമില്ല. ആദായനികുതി…

Read More

രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയാൻ നോട്ടീസ്

ന്യൂഡൽഹി: എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ തുടര്‍ നടപടി. ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കി. ലോക്‌സഭാ ഹൗസിങ് കമ്മിറ്റിയാണ് നോട്ടീസ് നല്‍കിയത്. ഒരു മാസത്തിനകം വീടൊഴിയണമെന്നാണ് നിര്‍ദേശം. അയോഗ്യനാക്കപ്പെട്ടതോടെ രാഹുല്‍ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്‌സഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു. മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയത്.

Read More
Click Here to Follow Us