നിയമസഭയിലിരുന്ന് പോൺ വീഡിയോ കാണുന്ന എംഎൽഎ യുടെ ദൃശ്യങ്ങൾ പുറത്ത്

ത്രിപുര:നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കാണുന്ന ബി.ജെ.പി എംഎല്‍എയുടെ ദൃശ്യങ്ങള്‍ പുറത്ത്.

ബാഗ്ബസ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയ ജദബ് ലാല്‍ നാഥ് സഭാ സമ്മേളനത്തിനിടെ പോണ്‍ വീഡിയോ കാണുന്ന ദൃശ്യങ്ങളാണ് കാമറയില്‍ പതിഞ്ഞത്.

എം.എല്‍.എ പോണ്‍ കാണുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എം.എല്‍.എയുടെ പ്രവൃത്തി അപമാനകരമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.

  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

മാര്‍ച്ച്‌ 24-നാണ് ത്രിപുര നിയമസഭയുടെ സമ്മേളനം ആരംഭിച്ചത്. നിയമസഭയില്‍ ബജറ്റ് ചര്‍ച്ച നടക്കുന്നതിനിടെയാണ് എം.എല്‍.എ മൊബൈലില്‍ പോണ്‍ വീഡിയോ കണ്ടത്. അദ്ദേഹത്തിന്റെ പിന്നിലെ സീറ്റില്‍ ഇരുന്നിരുന്ന ആളാണ് പോണ്‍ കാണുന്ന ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്.

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ബി.ജെ.പി ജദബ് ലാലിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ ഇതുവരെ എം.എല്‍.എ തയ്യാറായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts