ചരിത്രപരമായ കൂടിക്കാഴ്ചക്ക് ഒടുവില്‍ കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണ.

സോൾ: ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നും ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഉന്നും തമ്മില്‍ നടന്ന സമാധാന ചര്‍ച്ചക്കൊടുവില്‍ കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇരു രാഷ്ട്രത്തലവൻമാരും മണിക്കൂറുകളോളം  നടത്തിയ ചർച്ചയിലാണ് തീരുമാനം. ഒരു വർഷത്തിനകം നടപടികൾ പൂർത്തിയാവും. ആണവ നിരായുധീകരണം സംയുക്ത ലക്ഷ്യമാക്കാനും തീരുമാനമായി. നീണ്ട 65 വര്‍ഷത്തെ യുദ്ധത്തിനാണ് പുതിയ ധാരണയോടെ അന്ത്യമാകുന്നത്. യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ പിരിഞ്ഞുപോയ കുടുംബങ്ങളെ ഒരുമിപ്പക്കാനും ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്.1950ല്‍ ആരംഭിച്ച കൊറിയന്‍ യുദ്ധം 1953ല്‍  അവസാനിപ്പിച്ചെങ്കിലും സാങ്കേതികമായി ഇന്നും ഇരുരാജ്യങ്ങളും സമാധാന കരാറില്‍ ഒപ്പുവിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഔദ്യോഗികമായി കഴിഞ്ഞ 65 വര്‍ഷങ്ങളും യുദ്ധാവസ്ഥയായി തന്നെയാണ് കണക്കാക്കി വന്നത്.

ചരിത്രപരമായ കൂടിക്കാഴ്ചയായിരുന്നു ഇന്ന് നടന്നത്. 11 വര്‍ഷത്തിന് ശേഷമാണ് ഒരു ഉത്തരകൊറിയന്‍ ഭരണാധികാരി അതിർത്തി കടന്ന് ദക്ഷിണ കൊറിയയിൽ എത്തുന്നത്.  ദക്ഷിണ കൊറിയയിലേക്ക് എത്തിയ അദ്ദേഹത്തെ സ്വീകരിക്കാനായി  ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ നേരിട്ടെത്തിയിരുന്നു. ആറു മണിയോടെ തുടങ്ങിയ സമാധാന ചര്‍ച്ചകള്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അവസാനിച്ചത്. ഇരുകൊറിയകൾക്കുമിടയിൽ സ്ഥിതി ചെയ്യുന്ന പാൻ മുൻ ജോം എന്ന അതിർത്തി ഗ്രാമത്തിൽ വച്ചാണ് രാഷ്ട്രത്തലവന്മാര്‍ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. കൊറിയൻ അതിർത്തിയിലെ സൈനിക രഹിത ഗ്രാമമാണ് ഈ പ്രദേശം.

സമാധാനത്തിന്റെ പുതിയ  ചരിത്രം ഇവിടെ തുടങ്ങുകയാണ് എന്നാണ് പാൻ മുൻ ജോമിലെ സന്ദർശക ഡയറിയിൽ കിം ജോംഗ് ഉൻ കുറിച്ചത്. ഇതേ നിലപാട് ചര്‍ച്ചകള്‍ക്ക് ശേഷവും കിങ് ജോങ് ഉന്‍ ആവര്‍ത്തിച്ചു.  കൊറിയൻ വിഭജനത്തിന് ശേഷം ഇതു മൂന്നാം തവണയാണ് ഇരു രാഷ്ട്രത്തലവന്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ഇതിനു മുൻപ് 2000, 2007 എന്നീ വർഷങ്ങളിലും ഇരു രാഷ്ട്രത്തലവന്മാരും തമ്മിൽ കണ്ടിരുന്നു. 1953ലെ കൊറിയന്‍ യുദ്ധത്തിന് ശേഷം ദക്ഷിണ കൊറിയയില്‍ കാലുകുത്തുന്ന ആദ്യ ഉത്തരകൊറിയന്‍ ഭരണാധികാരിയാണ് കിംഗ് ജോങ് ഉന്‍ എന്ന പ്രത്യേകതയും സന്ദര്‍ശനത്തിനുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us