ബെംഗളൂരു: നഗരപ്രാന്തത്തിലുള്ള ഒരു സ്വകാര്യ റിസോർട്ടിൽ നടന്ന നിശാ പാർട്ടിയിൽ ശനിയാഴ്ച പുലർച്ചെ ബെംഗളൂരു റൂറൽ പോലീസ് സംഘം റെയ്ഡ് നടത്തി 130 പേരെ കസ്റ്റഡിയിലെടുത്തു. രാമനഗര ജില്ലയിലെ ദേവിഗെരെ ക്രോസിനടുത്തുള്ള റിസോർട്ടിൽ രാത്രി വൈകിയും നിശാ പാർട്ടി നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്. സൗത്ത് എസ്പി ശ്രീനിവാസ് ഗൗഡയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ 35 പെൺകുട്ടികളും മൂന്ന് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 100-ലധികം യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു ‘ജെൻ ഇസഡ്’ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന്…
Read MoreCategory: CRIME
കാമുകനെ വീട്ടിലേക്ക് കൊണ്ടുവന്നത് കണ്ടെത്തി; അമ്മയെ മകളും കാമുകനും കൂടി കൊലപ്പെടുത്തി കെട്ടിത്തൂക്കി
ബെംഗളൂരു: ബെംഗളൂരുവിലെ സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഉത്തരഹള്ളിയിൽ കഴിഞ്ഞ ശനിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സ്ത്രീയുടെ അസ്വാഭാവിക മരണം വഴിത്തിരിവിലേക്ക്. പ്രണയബന്ധം എതിർത്തതിന് മകളും സുഹൃത്തുക്കളും ചേർന്നാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി 34കാരിയായ നേത്രാവതിയാണ് മരിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ നേത്രാവതി മകൾക്കൊപ്പമാണ് താമസിക്കുന്നത്. പെൺകുട്ടിയും 4 ആൺ സുഹൃത്തുക്കളും ചേർന്നാണ് നേത്രാവതിയെ കൊലപ്പെടുത്തിയത്. പ്രതികളെല്ലാവരും പ്രായപൂർത്തിയാകാത്തവരാണ്. ഒരു ഏഴാംക്ലാസുകാരനും കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നേത്രാവതിയുടെ മകൾ ബന്ധുവിന്റെ മകന്റെ സുഹൃത്തായ 17കാരനുമായി പ്രണയത്തിലായിരുന്നു. കാമുകനും സുഹൃത്തുക്കളും…
Read Moreഡെലിവറി ഏജന്റിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; മലയാളിയുവാവും ഭാര്യയും അറസ്റ്റിൽ
ബെംഗളൂരു : റോഡിലെ തർക്കത്തിനൊടുവിൽ ഡെലിവറി ഏജന്റായ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയതിന് മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ. മലപ്പുറം പൊന്നാനി സ്വദേശിയും ബെംഗളൂരുവിലെ കളരിപ്പയറ്റ് കേന്ദ്രത്തിലെ പരിശീലകനുമായ മനോജ് കുമാർ(32), ഭാര്യ ജമ്മു-കശ്മീർ സ്വദേശിനി ആരതി ശർമ(30) എന്നിവരാണ് അറസ്റ്റിലായത്. കെംപത്തള്ളി സ്വദേശി ദർശൻ(24)ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സൗത്ത് ബെംഗളൂരുവിലെ നടരാജ ലേ ഔട്ടിൽ സ്കൂട്ടറിൽ കാറിടിച്ച് ദർശനും സുഹൃത്ത് വരുണും അപകടത്തിൽപ്പെടുകയായിരുന്നു. കാർ നിർത്താതെപോകുകയും ചെയ്തു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിൽ മനോജ്കുമാറും…
Read Moreഅമ്മയെ അസഭ്യം പറഞ്ഞ അയൽവാസിയെ മകൻ അടിച്ചുകൊന്നു പോലീസിൽ കീഴടങ്ങി
ബെംഗളൂരു : അമ്മയെ അസഭ്യം പറഞ്ഞതിന്റെ പേരിൽ മകൻ അയൽവാസിയെ അടിച്ചുകൊന്നു. ബെംഗളൂരു ഉള്ളാൽ ഉപനഗര രാമചന്ദ്രപ്പ ലേഔട്ടിൽ താമസിക്കുന്ന കാർത്തിക്കാണ് (26) അയൽവാസി അവിനാശിനെ (36) കമ്പിവടികൊണ്ട് അടിച്ചുകൊന്നത്. അമ്മ സുമംഗലയെ വീട്ടിലെത്തി അസഭ്യം പറഞ്ഞതിനെ തുടർന്നാണ് കാർത്തിക് കൊല നടത്തിയത്. അവിനാശ് വീട്ടിൽ വന്ന് അസഭ്യം പറയുമ്പോൾ കാർത്തിക് അവിടെയുണ്ടായിരുന്നില്ല. എന്നാൽ സുമംഗല ഫോണിൽ വിളിച്ചു പറഞ്ഞതിനെ തുടർന്ന് അവിടെയെത്തുകയും അവിനാശിനെ തലയ്ക്കടിച്ചു വീഴ്ത്തുകയുമായിരുന്നു. അവിനാശ് ഉടൻ തന്നെ മരിച്ചു. പിന്നീട് കാർത്തിക് തന്നെ പോലീസിൽ വിവരം അറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു.
Read Moreപ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ വിവസ്ത്രയാക്കി വായിൽ ചെളി തിരുകി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച യുവാവ് അറസ്റ്റിൽ
ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ച സ്കൂൾ അധ്യാപികയെ നഗ്നയാക്കി മരത്തിൽ കെട്ടിയിട്ട് ക്രൂരമായി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചിക്കമഗളൂരുവിൽ കൊപ്പ താലൂക്കിലെ ജയപുര പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 25 കാരിയായ അധ്യാപികയാണ് ആക്രമണത്തിൽ ഇരയായത്. ആക്രമണത്തിൽ അദ്ധ്യാപികയെ പരിക്കുകളോടെ ശിവമോഗയിലെ ഒരു സർക്കാർ ആശുപത്രിയിലേക്ക് മാറ്റി, അവളുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. കാരനായ ഭവിത് (24 )ആണ് അറസ്റ്റിലായത്. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. സർക്കാർ സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപിക വൈകുന്നേരം 5…
Read Moreചെരിപ്പ് ധരിച്ച് ക്ഷേത്രത്തിൽ കയറി അതിക്രമം; മദ്യപിച്ചിരുന്നു ബംഗ്ലാദേശി യുവാവ് അറസ്റ്റിൽ
ബെംഗളൂരു : മദ്യപിച്ച് ക്ഷേത്രത്തിൽ കയറി ബഹളമുണ്ടാക്കുകയും പ്രതിഷ്ഠ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ. മാറത്തഹള്ളിക്ക് സമീപമുള്ള വേണുഗോപാലസ്വാമി ക്ഷേത്രത്തിൽ അതിക്രമം കാട്ടിയ കബിർ മണ്ഡലാണ്(45) പിടിയിലായത്. ക്ഷേത്രത്തിനുള്ളിൽ ചെരുപ്പ് ധരിച്ചെത്തിയ ഇയാൾ ദ്വാരപാലക ശില്പം തകർക്കാൻ ശ്രമിക്കുകയും പ്രതിഷ്ഠയ്ക്കുനേരെ കല്ലെറിയുകയും ചെയ്തു. ക്ഷേത്രജീവനക്കാർ ഇയാളെ പിടികൂടി മർദിച്ചു. പിന്നീട് പോലീസെത്തി അറസ്റ്റുചെയ്തു. അഞ്ചുവർഷമായി ഇവിടെ ചെരുപ്പുകുത്തിയായി ജോലിചെയ്യുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ മർദിച്ചതിന് ക്ഷേത്രം ജീവനക്കാരുടെപേരിലും കേസെടുത്തിട്ടുണ്ട്.
Read Moreപുഷ്പ മോഡൽ ചന്ദന കടത്ത്; ആന്ധ്രയിൽനിന്ന് കടത്തിയ 750 കിലോഗ്രാം ചന്ദനം ബെംഗളൂരുവിൽ പിടികൂടി
ബെംഗളൂരു : സവാളച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 750 കിലോഗ്രാം ചന്ദനം ബെംഗളൂരുവിൽ പോലീസ് പിടികൂടി. നാല് പേരെ അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ കർണൂൽ സ്വദേശികളായ അബ്ദുൽകലാം (47), രാമ ഭോപാൽ(40), ഷെയ്ഖ് ഷാരൂക്(31), പരമേഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശിൽനിന്ന് കടത്തിക്കൊണ്ടുവന്ന ചന്ദനമാണ് പിടികൂടിയത്. 1.12 കോടി രൂപ വിലവരുന്ന ചന്ദനമാണിത്. ചന്ദനക്കള്ളക്കടത്ത് നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെ സോമേശ്വര നഗറിൽ പോലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് പിടികൂടിയതെന്ന് സിറ്റി പോലീസ് കമ്മിഷണർ സീമന്ദ്കുമാർ സിങ് അറിയിച്ചു. സവാള കടത്തുന്ന ലോറിയിലാണ് ചന്ദനം…
Read Moreലിവ്-ഇൻ പങ്കാളിക്ക് വേണ്ടി നഗരത്തിൽ മോഷണം നടത്തി യുവാവ്: കട്ടത് ഐഫോൺ 17 ഉൾപ്പെടെ 30 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ
ബെംഗളൂരു: നഗരത്തിൽ കാമുകൻ കാമുകിക്ക് വേണ്ടി മോഷണം നടത്തി. കാമുകൻ വിലകൂടിയ മൊബൈൽ ഫോണുകൾ ആണ് മോഷ്ടിച്ചത്. കഴിഞ്ഞ ആഴ്ച ഒരു രാത്രിയിൽ രണ്ട് ഷോറൂമുകൾ കൊള്ളയടിച്ചു. 30 ലധികം വിലകൂടിയ മൊബൈൽ ഫോണുകൾ ഇയാൾ മോഷ്ടിച്ചു. സുഹൃത്തിനൊപ്പം ചേർന്നാണ് 30 ലധികം മൊബൈൽ ഫോണുകൾ ഇയാൾ മോഷ്ടിച്ചത്. ഭർത്താവിനെ ഉപേക്ഷിച്ച ശേഷം അസ്മിത എന്ന സ്ത്രീ കള്ളനുമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു. കാമുകൻ കൊണ്ടുവന്ന മൊബൈൽ ഫോൺ കാമുകി വിൽക്കുകയായിരുന്നു. കാമുകൻ ആരോഹണയെയും കാമുകി അസ്മിതയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 30 ലക്ഷം രൂപ…
Read Moreസാധനങ്ങൾ കൈമാറുന്നതിനിടെ ബ്രസീൽ സ്വദേശിനിക്കുനേരേ ലൈംഗികാതിക്രമം; നഗരത്തിലെ ഡെലിവെറി ഏജന്റ് അറസ്റ്റിൽ
ബെംഗളൂരു : പലവ്യഞ്ജന സാധനങ്ങൾ കൈമാറുന്നതിനിടെ ബ്രസീൽ സ്വദേശിനിക്കുനേരേ ലൈംഗികാതിക്രമം കാട്ടിയ ഡെലിവെറി ഏജന്റ് അറസ്റ്റിൽ. നഗരത്തിലെ സ്വകാര്യ കമ്പനിയിൽ മോഡലായി പ്രവർത്തിക്കുന്ന യുവതിക്കുനേരേയാണ് അതിക്രമമുണ്ടായത്. ഡിപ്ലോമ വിദ്യാർഥിയും ഡെലിവറി ഏജന്റുമായ കുമാറാണ് (21) അറസ്റ്റിലായത്. പത്തുദിവസം മുൻപാണ് സംഭവം നടന്നതെങ്കിലും യുവതി ഇപ്പോഴാണ് പരാതി നൽകിയത്. മൊബൈൽ ആപ്പ് മുഖേനയാണ് യുവതി സാധനങ്ങൾ ഓർഡർ ചെയ്തത്. ഇവയുമായി യുവതി താമസിക്കുന്ന അപ്പാർട്ട്‌മെന്റിലെത്തിയ കുമാർ ഇവിടെ ആരുമില്ലെന്ന് മനസ്സിലാക്കി അതിക്രമം കാട്ടുകയായിരുന്നു. അപമര്യാദയായി സ്പർശിച്ച ഇയാൾ കൂടുതൽ അതിക്രമത്തിന് മുതിർന്നുവെങ്കിലും യുവതി നിലവിളിക്കുകയും വാതിൽ…
Read Moreഓട്ടോറിക്ഷയ്ക്കുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ 4 കുട്ടികളുടെ അമ്മയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം
ബെംഗളൂരു: തിലക് നഗർ പ്രദേശത്തെ പ്രധാന റോഡിൽ പാർക്ക് ചെയ്തിരുന്ന ഒരു ഓട്ടോറിക്ഷയ്ക്കുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നാല് കുട്ടികളുടെ അമ്മയായ സൽമ (35) ആണ് കൊല്ലപ്പെട്ടത്. സുബ്രഹ്മണി എന്ന വ്യക്തിയുമായി സൽമയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സുബ്രഹ്മണിയാണ് സൽമയെ കൊലപ്പെടുത്തിയതെന്നാണ് കരുതപ്പെടുന്നത്. പോലീസ് അന്വേഷണത്തിൽ സൽമയുടെ ഭർത്താവ് ഏതാനും മാസങ്ങൾക്ക് മുമ്പ് മരിച്ചുപോയിരുന്നുവെന്നും അതേ പ്രദേശത്ത് താമസിക്കുന്ന സുബ്രഹ്മണിയുമായി അവർ പ്രണയത്തിലായിരുന്നുവെന്നും കണ്ടെത്തി. ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് സുബ്രഹ്മണി സൽമയുടെ തലയിൽ അടിച്ചു കൊലപ്പെടുത്തി. തുടർന്ന്…
Read More