ബെംഗളൂരു : മൂന്നംഗകുടുംബം സഞ്ചരിച്ച ഇരുചക്രവാഹനം കാറിടിപ്പിച്ചുവീഴ്ത്തി കടന്നുകളഞ്ഞ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സോഫ്റ്റ്‌വേർ എൻജിനിയറായ സുകൃത് കേശവ് ഗൗഡയാണ് (23) പിടിയിലായത്. ഒക്ടോബർ 26-ന് ബെംഗളൂരു ന്യൂബെൽ റോഡിൽ എംഎസ് രാമയ്യ ആശുപത്രിക്ക് സമീപമാണ് സംഭവം. എ. വിനീത് (33), ഭാര്യ അങ്കിത (31) എന്നിവരും ഇവരുടെ ചെറിയമകനും സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ സുകൃത് കാറിടിപ്പിക്കുകയായിരുന്നു. മൂന്നുപേരും റോഡിൽ വീണെങ്കിലും സുകൃത് കാർ നിർത്താതെ പോയി. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെത്തുടർന്ന് സ്കൂട്ടർ യാത്രികരായ ദമ്പതികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി.…
Read MoreCategory: CRIME
6 മാസം ഗർഭിണിയായ 18കാരിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; 63കാരനും മക്കളും പിടിയിൽ
അസമിലെ ജോർഹട്ട് ജില്ലയിൽ നാല് ദിവസം മുമ്പ് കാണാതായ കോളേജ് വിദ്യാർത്ഥിനിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തി. വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായെന്നാണ് പൊലീസ് പറയുന്നത്. വിദ്യാർത്ഥിനിയെ കാണാതായതിന് ശേഷം അന്വേഷണത്തിൽ അനാസ്ഥ കാണിച്ചുവെന്ന ആരോപണത്തെ തുടർന്ന് ടിറ്റാബോർ പൊലീസ് സ്റ്റേഷനിലെ ഓഫീസറെ സസ്‌പെൻഡ് ചെയ്തു. ടിറ്റാബോറിലെ നന്ദനാഥ് സൈകിയ കോളേജിലെ വിദ്യാർത്ഥിനിയാണ് 18കാരിയായ പെൺകുട്ടി. കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. വിദ്യാർത്ഥിനി ആറ് മാസം ഗർഭിണിയാണെന്നാണ് വിവരം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. കടമുറിയോട് ചേർന്നുള്ള സെപ്റ്റിക്…
Read Moreജന്മദിനാഘോഷത്തിനിടെ കഞ്ചാവ് ഉപയോഗം, ആറ് കോളേജ് വിദ്യാര്‍ഥികള്‍ പിടിയില്‍
ഹൈദരാബാദിലെ ‘കളിനറി അക്കാദമി ഓഫ് ഇന്ത്യ’യിലെ (സിഎഐ) അവസാനവര്‍ഷ കേറ്ററിങ് ടെക്‌നോളജി ബിരുദവിദ്യാര്‍ഥികൾ ജന്മദിനാഘോഷത്തിനിടെ കഞ്ചാവ് ഉപയോഗിച്ചു. സംഭവത്തിന് പിന്നാലെ ഹൈദരാബാദ് പൊലീസിന്റെ ഈഗിള്‍ ഫോഴ്‌സ് ആറ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. സാക്ഷി ഇമാലിയ(22), മോഹിത് ഷാഹി(21), ശുഭം റാവത്(27), കരോലിന സിന്തിയ ഹാരിസണ്‍(19), എറിക് ജൊനാഥന്‍ ആന്റണി(21), ലോയ് ബറുവ(22) എന്നിവരാണ് അറസ്റ്റിലായത്. ജന്മദിനാഘോഷത്തിനിടെ ‘ഈഗിള്‍ ഫോഴ്‌സ്’ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയത്. പൊലീസിന്റെ ചോദ്യംചെയ്യലില്‍ 11 വിദ്യാര്‍ഥികളാണ് കഞ്ചാവ് ഉപയോഗിച്ചതായി സമ്മതിച്ചത്. തുടര്‍ന്ന് ഇവരുടെ മൂത്രം പരിശോധിച്ചു. ഇതില്‍ ആറുപേരുടെ…
Read Moreസ്വർണം മോഷ്ടിക്കാൻ നാടകം; പലഹാരം രുചിച്ചു നോക്കാൻ എന്ന വ്യാജേനെ വീട്ടിലേക്ക് വിളിച്ചുവരുത്തി 68കാരിയെ കൊലപ്പെടുത്തി യുവതി
ബെംഗളൂരു: . നഗരത്തിൽ സ്വര്ണാഭരങ്ങൾക്ക് വേണ്ടി ഒരു വൃദ്ധയെ കൊലപ്പെടുത്തി. കുറ്റകൃത്യത്തിൻ്റെ എല്ലാ തെളിവുകളും മായ്ച്ചുകളയാൻ പ്രതി മൃതദേഹം രണ്ട് ദിവസം ഒളിപ്പിച്ചു. കേസിൽ ഇരയുടെ അതേ ഗ്രാമത്തിൽ നിന്നുള്ള പ്രതി അറസ്റ്റിലായി. സർജാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുഗുർ ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട ഭദ്രമ്മ (68), പ്രദേശത്തെ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിൽ ജീവിക്കുന്ന ആളായിരുന്നു. അയൽക്കാരുമായും നല്ല ബന്ധം പുലർത്തിയിരുന്ന ഭദ്രമ്മയ്ക്ക് സ്വന്തം ഗ്രാമത്തിലുള്ള ദീപ എന്ന യുവതി കാണിച്ച വിശ്വാസവഞ്ചനയാണ് ജീവനെടുക്കുന്നതിലേക്ക് എത്തിച്ചത്. ഉത്സവ മധുരപലഹാരമായ ‘കജ്ജയ’ ഉണ്ടാക്കിയെന്നും, അത് രുചിച്ചുനോക്കാൻ…
Read Moreവീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
വടകര തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമം. യുവാവ് അറസ്റ്റിൽ. തിരുവള്ളൂർ മേളം കണ്ടി മീത്തൽ അബ്‌ദുള്ളയെയാണ് വടകര പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഒന്നിന് പുലർച്ചെയാണ് സംഭവം. നിർമാണ പ്രവർത്തി നടക്കുന്ന വീട്ടിൽ മുകൾ നിലയിൽ വാതിൽ ഉണ്ടായിരുന്നില്ല. ഇതുവഴി വീട്ടിനുള്ളിലേക്ക് കടന്ന പ്രതി ഉറങ്ങി കിടക്കുകയിരുന്ന പന്ത്രണ്ട് കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പ്രതിയെ വടകര പോലീസ് പിടികൂടി. പീഡന ശ്രമത്തിനിടെ പെൺകുട്ടി ബഹളം വെച്ചതോടെ പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. കേസിൽ…
Read Moreകോളേജ് വിദ്യാർത്ഥിനിയെ മൂന്നംഗ സംഘം ക്രൂരമായി പീഡിപ്പിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ കോളേജ് വിദ്യാർത്ഥിനിയെ മൂന്നംഗ സംഘം ക്രൂരമായി പീഡിപ്പിച്ചു. പീലമേടിനടുത്തുളള സ്വകാര്യ കോളേജിലെ എംബിഎ വിദ്യാർത്ഥിനിയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പീഡനത്തിനിരയായത്. കോയമ്ബത്തൂർ രാജ്യാന്തര വിമാനത്താവളത്തിന് സമീപം വൃന്ദാവൻ നഗറില്‍ സുഹൃത്തുമായി കാറില്‍ സംസാരിച്ചിരിക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് ബൈക്കിലെത്തിയവർ യുവാവിനെ അരിവാള്‍ കൊണ്ട് വെട്ടിയശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രതികള്‍ പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചശേഷം കടന്നുകളയുകയായിരുന്നു. ഈ സമയം പരിക്കേറ്റ യുവാവ് പൊലീസില്‍ വിവരം അറിയിച്ചതാണ് നിർണായകമായത്. ഒടുവില്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കോളേജിനുപിന്നിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്നാണ്…
Read Moreബെംഗളൂരുവിൽ തെരുവ് നായയെ ‘കൂട്ടബലാത്സംഗം’ ചെയ്ത് യുവാക്കൾ
ബെംഗളൂരു: നഗരത്തിലെ തെരുവ്നായയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി.. ചിക്കനായകനഹള്ളിയിലെ ഒരു അപ്പാർട്ട്മെന്റിലെ താമസക്കാരിയായ ദിതിപ്രിയയാണ് തെരുവ് നായയെ ബലാത്സംഗം ചെയ്തതായി പരാതി നൽകിയത്. ബെംഗളൂരുവിലെ ബെല്ലന്ദൂർ പോലീസ് സ്റ്റേഷനിൽ അജ്ഞാതരായ വ്യക്തികൾക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 325, ബിഎൻഎസ് എന്നിവ പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒക്ടോബർ 13 നാണ് ഒരു സംഘം ആളുകൾ ചേർന്ന് തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി ദിതിപ്രിയ പറഞ്ഞു. ഒക്ടോബർ 16 ന്, മിലി എന്ന നായയെ കണ്ടപ്പോൾ അവളുടെ സ്വകാര്യ ഭാഗങ്ങ ളിൽ…
Read Moreകന്നഡ രാജ്യോത്സവ ഘോഷയാത്രയ്ക്കിടെ അക്രമം; അഞ്ച് പേരെക്ക് കുത്തേറ്റു
ബെംഗളൂരു : സദാശിവനഗരയിലെ ചെന്നമ്മ സർക്കിളിന് സമീപം കന്നഡ രാജ്യോത്സവ ഘോഷയാത്രയ്ക്കിടെ അഞ്ച് പേർക്ക് കുത്തേറ്റു, അക്രമികൾ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു . മൂന്ന് പേരെ ബിഐഎംഎസ് ആശുപത്രിയിലും രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുനാഥ് വക്കുണ്ട, സച്ചിൻ കാംബ്ലെ, ലോകേഷ് ബെറ്റഗേരി, വിനായക്, നസീർ പത്താൻ എന്നിവർക്കാണ് കുത്തേറ്റത്. ബെൽഗാമിലെ സദാശിവനഗറിലെ ചെന്നമ്മ സർക്കിളിന് സമീപം കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായി പ്രതീകാത്മക ഘോഷയാത്ര നടക്കുകയായിരുന്നു. ഈ സമയത്ത്, പെട്ടെന്ന് ഘോഷയാത്ര സംഘത്തിലേക്ക് കടന്ന അക്രമികൾ കത്തി ഉപയോഗിച്ച് അഞ്ച് പേരെ കുത്തി…
Read Moreമദ്യപിച്ച് ഭാര്യയുമായി വഴക്കിട്ടത് ചോദ്യം ചെയ്ത അമ്മയെ തള്ളിയിട്ട് കൊന്ന സംഭവം; മകൻ പിടിയിൽ
തിരുവനന്തപുരം: പൂവാറിൽ അമ്മയെ തള്ളിയിട്ടു കൊന്ന മകൻ പൊലീസ് പിടിയിൽ. പഴയകട സ്വദേശിനി സുകുമാരി (62)യാണ് മകന്റെ ക്രൂരതയ്ക്ക് പിന്നാലെ മരിച്ചത്. ഓട്ടോ ഡ്രൈവറായ മകൻ മനീഷിനെ(38)യാണ് പൊലീസ് പിടികൂടിയത്. ഒക്ടോബർ 22 നാണ് കേസിന് ആസ്പദമായ സംഭവം. മദ്യപിച്ച് മനീഷ് ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് അമ്മ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്. തർക്കത്തിനിടെ പ്രകോപിതനായ മനീഷ് അമ്മയെ തള്ളി വീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുകുമാരി ചികിത്സയിലിരിക്കെ ഒക്ടോബർ 25 നാണ് മരിച്ചത്.
Read More17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 21-കാരന്‍ അറസ്റ്റില്‍
വര്‍ക്കല: 17-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 21-കാരന്‍ അറസ്റ്റില്‍. ചെമ്മരുതി വണ്ടിപ്പുര സ്വദേശി കിരണ്‍ എന്നു വിളിക്കുന്ന സന്ദീപ് ആണ് പിടിയിൽ ആയത്. പെണ്‍കുട്ടി സ്‌കൂളില്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ കൗണ്‍സിലിങ്ങിൽ ആണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന് തിരിച്ചറിഞ്ഞു. അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും, അവര്‍ അയിരൂര്‍ പോലീസിന് വിവരം കൈമാറുകയും ചെയ്തു. പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
Read More