ബെംഗളൂരുവിൽ തെരുവ് നായയെ ‘കൂട്ടബലാത്സംഗം’ ചെയ്ത് യുവാക്കൾ

ബെംഗളൂരു: നഗരത്തിലെ തെരുവ്നായയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി.. ചിക്കനായകനഹള്ളിയിലെ ഒരു അപ്പാർട്ട്മെന്റിലെ താമസക്കാരിയായ ദിതിപ്രിയയാണ് തെരുവ് നായയെ ബലാത്സംഗം ചെയ്തതായി പരാതി നൽകിയത്. ബെംഗളൂരുവിലെ ബെല്ലന്ദൂർ പോലീസ് സ്റ്റേഷനിൽ അജ്ഞാതരായ വ്യക്തികൾക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 325, ബിഎൻഎസ് എന്നിവ പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഒക്ടോബർ 13 നാണ് ഒരു സംഘം ആളുകൾ ചേർന്ന് തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി ദിതിപ്രിയ പറഞ്ഞു. ഒക്ടോബർ 16 ന്, മിലി എന്ന നായയെ കണ്ടപ്പോൾ അവളുടെ സ്വകാര്യ ഭാഗങ്ങ ളിൽ വീക്കം വന്ന നിലയിൽ കണ്ടെത്തി.

  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു

ഇതോടെ കൂട്ടബലാത്സംഗത്തിന് ഇരയായ തെരുവ് നായയായിരിക്കാമെന്ന് സംശയിച്ച്, നിയമനടപടി ആവശ്യപ്പെട്ട് അവർ ബെല്ലന്ദൂർ പോലീസ് സ്റ്റേഷനിൽ ദിതിപ്രിയ പരാതി നൽകുകയായിരുന്നു .

നിലവിൽ, നായയെ കൂട്ടബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെടുന്ന കേസിൽ ഏകദേശം 25 സിസിടിവികൾ പരിശോധിച്ചതിന് ശേഷമാണ് പോലീസ് ഒടുവിൽ നായയെ കണ്ടെത്തിയത്.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

അവർ അതിനെ ഒരു മൃഗാശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധന നടത്തി. യോനിയിലെ സ്രവം ശേഖരിച്ച് എഫ്എസ്എല്ലിലേക്ക് അയച്ചിട്ടുണ്ട്, റിപ്പോർട്ടിന് ശേഷം മാത്രമേ ബലാത്സംഗത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അറിയാൻ കഴികയുള്ളു എന്നും പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts