ഐസിസി വനിത ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 51 കോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ. ഐസിസിയുടെ സമ്മാനത്തുകയായി ഇന്ത്യൻ ടീമിന് ലഭിച്ചത് 39.78 കോടി രൂപയാണ്, വനിതാ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 19.88 കോടി രൂപയാണ് സമ്മാനത്തുകയായി കിട്ടിയത്. സെമി ഫൈനലില്‍ തോറ്റ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും 9.94 കോടി രൂപവീതം കിട്ടും. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി ലോകകപ്പ് കീരീടം നേടിയത്. നവി മുംബൈ, ഡി…
Read MoreDay: 3 November 2025
ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍
ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. തിരുവനന്തപുരം അരുവിക്കര സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അല്‍ അസര്‍ (35), നൗഷാദ് (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ടായിരുന്നു ഇരുവരും യാത്രക്കാരിയെ ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ചത്. മുണ്ടേല സ്വദേശിയായ സുലോചനയുടെ മാലയാണ് ഇരുവരും പൊട്ടിക്കാന്‍ ശ്രമിച്ചത്. മുണ്ടേലയിലെ വീട്ടില്‍ പോകാനായി നെടുമങ്ങാട്ട് നില്‍ക്കുകയായിരുന്ന സുലോചനയെ ആണ് പ്രതികള്‍ ആക്രമിച്ചത്. ഓട്ടോറിക്ഷയുമായെത്തിയ പ്രതികള്‍ മുണ്ടേലയില്ലേക്കാണെന്ന് പറഞ്ഞ് ഇവരെ വാഹനത്തില്‍ കയറ്റുകയായിരുന്നു.
Read Moreപഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു
കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു. കണ്ണൂർ കാപ്പാടാണ് സംഭവം. കാപ്പാട് സ്വദേശി ശ്രീജിത്ത് (62) ആണ് മരിച്ചത്. പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസം ഉണ്ടാവുക ആയിരുന്നു. ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അതേസമയം കഴിഞ്ഞമാസം കാസര്‍ഗോഡ് ബദിയടുക്കയില്‍ ഓംലറ്റും പഴവും കഴിച്ചതിനു പിന്നാലെ ശ്വാസ തടസം അനുഭവപ്പെട്ട വെല്‍ഡിങ് തൊഴിലാളിയും മരിച്ചു. ബാറടുക്കയിലെ ചുള്ളിക്കാന ഹൗസില്‍ വിശാന്തി ഡി സൂസയാണ് (52) മരിച്ചത്.
Read Moreട്യൂഷന് പോയ പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; മൂന്നു പേർ അറസ്റ്റിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 14 വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സഞ്ജു സാഹ, വിക്കി പാസ്വാൻ, രാജേഷ് പാസ്വാൻ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി. കൊൽക്കത്തയിലെ ഡം ഡം പ്രദേശത്താണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പെൺകുട്ടി ട്യൂഷൻ സെന്ററിലേക്ക് പോകുന്നതിനിടെ പ്രതികൾ ചേർന്ന് മോട്ടിലാൽ കോളനിയിലെ ഒരു വീടിലേക്ക് ബലമായി കൊണ്ടുപോയി ക്രൂരത കാട്ടിയതായാണ് പൊലീസ് റിപ്പോർട്ട്. പെൺകുട്ടിക്ക് പ്രതികളിൽ ഒരാളുമായി മുൻപരിചയമുണ്ടായിരുന്നതായും സംഭവസമയത്ത് അവർ മദ്യലഹരിയിലായിരുന്നുവെന്നും പറയുന്നു. ഇര രക്ഷപ്പെട്ട് രാത്രി…
Read Moreപന്നിപ്പടക്കം കടിച്ച വളർത്തുനായയ്ക്ക് ദാരുണാന്ത്യം
കൊല്ലം അഞ്ചലിൽ പന്നിപ്പടക്കം കടിച്ചെടുത്ത വളർത്തുനായയ്ക്ക് ദാരുണാന്ത്യം. മണലിൽ ഭാനു വിലാസത്തിൽ പ്രകാശിൻ്റെ വീട്ടിലെ വളർത്തു നായയാണ് ചത്തത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പൊട്ടിത്തെറിയിൽ നായയുടെ ശരീര ഭാഗങ്ങൾ ചിന്നിചിതറി. ശബ്ദം കേട്ട് പുറത്തെത്തിയ വീട്ടുകാർ സിസിടിവി പരിശോധിച്ചപ്പോഴാണ് കാര്യം വ്യക്തമായത്. സ്‌ഫോടനത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ചുവരുകൾക്ക് വിള്ളലുണ്ടായി. തോട്ടത്തിൽ നിന്നും കടിച്ചെടുത്ത പന്നിപ്പടക്കവുമായാണ് നായ വീടിന് മുന്നിൽ എത്തിയത്. ഇതിനിടെ പടക്കം പൊട്ടുകയായിരുന്നു. ആരാണ് തോട്ടത്തിൽ പന്നിപ്പടക്കം വെച്ചതെന്ന് കണ്ടെത്തിയിട്ടില്ല. വീട്ടുകാരുടെ പരാതിയിൽ ഏരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. പന്നിപ്പടക്കം വെച്ചതായി…
Read Moreസ്ഥിരം മദ്യപാനി, മർദ്ദനം സഹിക്കവയ്യാതെ ഭാര്യ വീടുവിട്ടു’; ട്രെയിന്‍ ആക്രമണത്തിലെ പ്രതി സുരേഷ് പ്രശ്‌നക്കാരനെന്ന് ബന്ധു
വര്‍ക്കല ട്രെയിന്‍ ആക്രമണത്തിലെ പ്രതി സുരേഷ് കുമാര്‍ സ്ഥിരം മദ്യപാനിയെന്ന് ബന്ധു. മദ്യപിച്ച് വീട്ടില്‍ സ്ഥിരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നയാളാണെന്ന് ബന്ധു പറഞ്ഞു. ഇയാള്‍ നിരന്തരം ഭാര്യയെ മര്‍ദിക്കാറുണ്ടെന്നും മര്‍ദ്ദനം സഹിക്ക വയ്യാതെ ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നുവെന്നുമാണ് വിവരം. എട്ടാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന സുരേഷിന്റെ രണ്ട് മക്കള്‍ താമസിക്കുന്നത് സഹോദരന്റെ വീട്ടിലാണ്. ജോലി സംബന്ധമായ ആവശ്യത്തിനാണ് സുരേഷ് കോട്ടയത്തേക്ക് പോയതെന്നാണ് വിവരം. പെയിന്റിംഗ് പണിക്കുള്ള സൈറ്റ് നോക്കാന്‍ മറ്റ് തൊഴിലാളികള്‍ക്ക് ഒപ്പമുള്ള യാത്രയിലായിരുന്നു യുവതിക്കെതിരായ അതിക്രമം. എന്നാല്‍ ആക്രമണ സമയം ബാക്കിയുള്ളവര്‍…
Read Moreരോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന്റെ ടയർ പഞ്ചറായി; 65 കാരന് ദാരുണാന്ത്യം
ഭോപ്പാൽ: നെഞ്ചുവേദനയെത്തുടർന്ന് രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിന്റെ ടയർ പഞ്ചറായി. ചികിത്സ വൈകിയതോടെ 65 കാരന് ദാരുണാന്ത്യം. മധ്യപ്രേദശിലെ ഗുണയിൽ 65കാരനായ ജഗദീഷ് ഓജയാണ് മരിച്ചത്. പഞ്ചറായ ടയറിന് പകരം മാറ്റിയിടാൻ മറ്റൊരു ടയർ ഇല്ലാതിരുന്നത് പ്രശ്നം രൂക്ഷമാക്കി. നെഞ്ചുവേദനയും ഉയർന്ന രക്തസമ്മർദവും അനുഭവപ്പെട്ടതിനെത്തുടർന്ന് ജഗദീഷ് ഓജയെ മ്യാന ഹെൽത്ത് സെന്ററിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം. ദേശീയപാത 46ലൂടെയുള്ള യാത്രാമധ്യേ സർക്കാർ ആംബുലൻസിന്റെ ടയറുകളിൽ ഒന്ന് പഞ്ചറാവുകയായിരുന്നു. ആംബുലൻസിൽ സ്റ്റെപ്നി ടയർ ഉണ്ടായിരുന്നില്ല. ഇതോടെ, റോഡരികിൽ ആംബുലൻസ് ഏറെ നേരം കിടന്നു.…
Read Moreമെസ്സി മാർച്ചിൽ വരും; മെയിൽ വന്നതായി കായിക മന്ത്രി
മെസ്സി കേരളത്തില്‍ വരുമെന്ന അവകാശ വാദവുമായി കായിക മന്ത്രി വീണ്ടും രംഗത്ത്. 2 നാൾ മുമ്പ് അർജന്‍റീന ഫുട്ബാൾ ടീമിന്‍റെ മെയിൽ വന്നു. വരുന്ന മാർച്ചിൽ കേരളത്തില്‍ വരുമെന്ന് ഉറപ്പ് നൽകിയെന്നു വി അബ്ദുറെഹ്മാൻ പറഞ്ഞു. നവംബറിൽ കളി നടക്കേണ്ടത് ആയിരുന്നു.. സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി വിശദീകരിച്ചു. മെസിയും സംഘവും നവംബറില്‍ കേരളത്തിലേക്ക് വരില്ല എന്നത് കായിക മന്ത്രിയെ വലിയ തോതില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ചു നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം…
Read Moreശബരിമലയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസിലാണ് നടപടി. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റി നേരത്തെ അറസ്റ്റിലായിരുന്നു. കട്ടിളപ്പാളിയിലെ സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ആദ്യം കൊണ്ടുപോകുന്നത്. ഇതിനുശേഷമാണ് ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളി ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോകുന്നതും സ്വര്‍ണം കൈക്കലാക്കുന്നതും. ദ്വാരപാലക സ്വര്‍ണമോഷണ കേസില്‍ റിമാന്‍ഡിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കി എസ്‌ഐടി റാന്നി കോടതിയില്‍ ഹാജരാക്കി.
Read Moreപാരമ്പര്യം രാഷ്ട്രീയത്തെ മോശമാക്കുന്നു; നെഹ്റു കുടുംബത്തെ വിമർശിച്ച് തരൂർ
തിരുവനന്തപുരം: നെഹ്റു- ഗാന്ധി കുടുംബത്തെ പേരെടുത്ത് വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ശശി തരൂര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെക്കുറിച്ച് പ്രൊജക്റ്റ് സിന്‍ഡിക്കേറ്റില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാണെന്ന ധാരണയ്ക്ക് അടിത്തറയിടുന്നതാണെന്നാണ് വിമര്‍ശനം. ഇന്ത്യന്‍ പൊളിറ്റിക്‌സ് ആര്‍ എ ഫാമിലി ബിസിനസ്സ്’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് പരാമര്‍ശം. കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുള്‍പ്പെടുന്ന…
Read More