ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍.

തിരുവനന്തപുരം അരുവിക്കര സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അല്‍ അസര്‍ (35), നൗഷാദ് (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ടായിരുന്നു ഇരുവരും യാത്രക്കാരിയെ ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ചത്.

  മാട്രിമോണിയലിൽ 'ഡോക്ടർ' ചമഞ്ഞ് ബെംഗളൂരുവില്‍ നിന്നടക്കം പത്തിലധികം യുവതികളെ വഞ്ചിച്ചു; അമ്മയും മകനും ഒളിവിൽ

മുണ്ടേല സ്വദേശിയായ സുലോചനയുടെ മാലയാണ് ഇരുവരും പൊട്ടിക്കാന്‍ ശ്രമിച്ചത്. മുണ്ടേലയിലെ വീട്ടില്‍ പോകാനായി നെടുമങ്ങാട്ട് നില്‍ക്കുകയായിരുന്ന സുലോചനയെ ആണ് പ്രതികള്‍ ആക്രമിച്ചത്.

ഓട്ടോറിക്ഷയുമായെത്തിയ പ്രതികള്‍ മുണ്ടേലയില്ലേക്കാണെന്ന് പറഞ്ഞ് ഇവരെ വാഹനത്തില്‍ കയറ്റുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts