വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളിൽ കന്നഡ നിർബന്ധമാക്കുന്ന നടപടിയുടെ ഭാഗമായി ഇതര ഭാഷകളിലുള്ള ബോർഡുകൾ ബിബിഎംപി നീക്കിത്തുടങ്ങി.

ബെംഗളൂരു : വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളിൽ കന്നഡ നിർബന്ധമാക്കുന്ന നടപടിയുടെ ഭാഗമായി ഇതര ഭാഷകളിലുള്ള ബോർഡുകൾ ബിബിഎംപി നീക്കിത്തുടങ്ങി. ഒട്ടേറെ തവണ നിർദേശം നൽകിയിട്ടും കന്നഡയിൽ ബോർഡ് സ്ഥാപിക്കാൻ മടിച്ച സ്ഥാപനങ്ങളാണ് നടപടി നേരിടുന്നത്.

കോറമംഗല ഫോറം മാളിനുള്ളിലെ സ്ഥാപനങ്ങളിലെ ബോർഡുകൾ കഴിഞ്ഞ ദിവസം നീക്കം ചെയ്തു. 15 ദിവസത്തിനകം കന്നഡയിലുള്ള ബോർഡുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയ ഉദ്യോഗസ്ഥർ ലൈസൻസ് റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

കർണാടക മുൻസിപ്പൽ കോർപറേഷൻ ആക്ട് പ്രകാരം ബോർഡിന്റെ 60 ശതമാനം കന്നഡ ഭാഷയിലായിരിക്കണം. ബാക്കി 40 ശതമാനം സ്ഥലത്ത് ഇംഗ്ലിഷ്, ഹിന്ദി എന്നിവയിലും മറ്റു പ്രാദേശിക ഭാഷകളിലും വിവരങ്ങൾ രേഖപ്പെടുത്താം.

കന്നഡ ബോർഡുകൾ വയ്ക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്നു കഴിഞ്ഞവർഷം കന്നഡ വികസന അതോറിറ്റി ബിബിഎംപിക്കു നിർദേശം നൽകിയിരുന്നു. തുടർന്നു നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തിയ സംഘം ബഹുരാഷ്ട്ര വ്യാപാര ശൃംഖലകളുടെവരെ ബോർഡുകൾ നീക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
[masterslider id="10"]

Related posts