ബാനസവാടിയിൽ സൈനിക മേഖലയിൽ ചന്ദനം കടത്താൻ എത്തിയവർക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചു;ഒരാള്‍ക്ക് പരിക്ക്.

ബെംഗളൂരു : ബാനസവാടിയിൽ സൈനിക മേഖലയിൽ ചന്ദനം കടത്താൻ എത്തിയവർക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ നിറയൊഴിച്ചു. ഒരാൾക്കു പരുക്ക്. തമിഴ്നാട് സ്വദേശി ആർ.രാമ (40)നാണ് വെടിയേറ്റത്. തിങ്കളാഴ്ച രാത്രിയാണു സംഭവം. മദ്രാസ് എൻജിനീയർ ഗ്രൂപ്പ് ആൻഡ് കോറിന്റെ (എംഇജി) ക്യാംപസിന്റെ മതിൽചാടിയെത്തിയ ഇവർ ചന്ദനമരം മുറിക്കുന്നതിനിടെ ശബ്ദം കേട്ടാണു സുരക്ഷാജീവനക്കാർ എത്തിയത്.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ വാൾ ഉപയോഗിച്ച് ഇവർ സൈനികരെ ആക്രമിക്കാൻ മുതിർന്നതോടെയാണു വെടിവച്ചതെന്നാണു സൈനികരുടെ വിശദീകരണം. പരുക്കേറ്റയാളെ സൈനികർതന്നെ ബൗറിങ് ആശുപത്രിയിലെത്തിച്ചു. ഇതിനു മുൻപും എംഇജി ക്യാംപസിൽനിന്നു ചന്ദനമരം മോഷണം പോയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts