കോളേജ് വിദ്യാർത്ഥിനിയെ മൂന്നംഗ സംഘം ക്രൂരമായി പീഡിപ്പിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ കോളേജ് വിദ്യാർത്ഥിനിയെ മൂന്നംഗ സംഘം ക്രൂരമായി പീഡിപ്പിച്ചു. പീലമേടിനടുത്തുളള സ്വകാര്യ കോളേജിലെ എംബിഎ വിദ്യാർത്ഥിനിയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പീഡനത്തിനിരയായത്.

കോയമ്ബത്തൂർ രാജ്യാന്തര വിമാനത്താവളത്തിന് സമീപം വൃന്ദാവൻ നഗറില്‍ സുഹൃത്തുമായി കാറില്‍ സംസാരിച്ചിരിക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് ബൈക്കിലെത്തിയവർ യുവാവിനെ അരിവാള്‍ കൊണ്ട് വെട്ടിയശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

പ്രതികള്‍ പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചശേഷം കടന്നുകളയുകയായിരുന്നു. ഈ സമയം പരിക്കേറ്റ യുവാവ് പൊലീസില്‍ വിവരം അറിയിച്ചതാണ് നിർണായകമായത്.

ഒടുവില്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കോളേജിനുപിന്നിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്നാണ് നഗ്നയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts