ഫ്‌ലാഗ് ഓഫ് ചെയ്ത വാഹനം നേരെ പുഴയിലേക്ക് വീണു

തൃശൂര്‍: വടക്കാഞ്ചേരി നഗരസഭയില്‍ ഫ്‌ലാഗ് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ വാഹനം നേരെ പുഴയിലേക്ക്. വാഹനത്തില്‍ ഉണ്ടായിരുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അരവിന്ദാക്ഷനും ഡ്രൈവര്‍ ബിന്ദുവും അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവം. പുനരുപയോഗിക്കാവുന്ന സാധന സാമഗ്രികള്‍ കൈമാറ്റം ചെയ്യുന്ന നഗരസഭയുടെ കടയുടെ ആവശ്യങ്ങള്‍ക്കായി വാങ്ങിയതായിരുന്നു വാഹനം. തിങ്കളാഴ്ച ഉച്ചയോടെയാണ് വടക്കാഞ്ചേരി നഗരസഭ ചെയര്‍പേഴ്സണ്‍ പിഎന്‍ സുരേന്ദ്രന്‍ വണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തത്. വാഹനം മുന്നോട്ടു എടുത്തപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്ക് വീഴുകയായിരുന്നു. ചെയര്‍മാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ വണ്ടി മുന്നോട്ടെടുത്തപ്പോഴാണ് അപകടം. സംഭവം കണ്ടുനിന്നവര്‍…

Read More

വേടനെപ്പോലും ഞങ്ങള്‍ സ്വീകരിച്ചു; സിനിമ അവാർഡ് വിവാദത്തിൽ മന്ത്രി സജി ചെറിയാൻ

കോഴിക്കോട്: ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാര്‍ഡാണ് പ്രഖ്യാപിച്ചതെന്ന് മന്ത്രി സജി ചെറിയാന്‍. കയ്യടി മാത്രമേയുള്ളൂ. മമ്മൂക്കയ്ക്ക് കൊടുത്തപ്പോള്‍ കയ്യടി. ലോകം കണ്ട ഇതിഹാസ നായകന്‍ മോഹന്‍ലാലിനെ സര്‍ക്കാര്‍ സ്വീകരിച്ചു. മോഹന്‍ലാലിന്റെ പരിപാടിയായിരുന്നു ലാല്‍സലാം. അതിനും കയ്യടി. വേടനെപ്പോലും തങ്ങള്‍ സ്വീകരിച്ചുവെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കോഴിക്കോട് ന്യൂ സെന്‍ട്രല്‍ മാര്‍ക്കറ്റ് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Read More

പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവ്

മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ട് നിന്ന കുട്ടിയുടെ അമ്മയ്ക്കും 180 വർഷം കഠിന തടവ് ശിക്ഷ. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ഉത്തരവ് .കഠിനതടവിന് പുറമെ 11,75,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ജഡ്ജി എ.എം. അഷ്‌റഫാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം സ്വദേശി ആയ യുവതിയെയും പാലക്കാട് സ്വദേശി ആയ യുവാവിനെയുമാണ് കോടതി ശിക്ഷിച്ചത്.ഐ.പി.സി പോക്സോ, ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ ചേർത്താണ് ശിക്ഷ. ശിക്ഷയിൽ യാതൊരു തരത്തിലുള്ള ഇളവുകളും നൽകേണ്ടതില്ലെന്ന് ജഡ്ജി വ്യക്തമാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സോമസുന്ദരൻ ഹാജരായി.

Read More

പെൺകുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു സംഭവം; പ്രകോപനം പുകവലി ചോദ്യം ചെയ്‌തത്‌, ആക്രമണം പരാതിപ്പെടുമെന്ന് പറഞ്ഞതിന് പിന്നാലെ

ട്രെയിനിലെ പെൺകുട്ടിക്കെതിരായ ആക്രമണം, പ്രകോപനം പുകവലി ചോദ്യം ചെയ്തതെന്ന് പൊലീസ്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. പ്രതി പുകവലിച്ചുകൊണ്ട് പെൺകുട്ടികളുടെ അടുത്തെത്തി. മാറിനിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന് പെൺകുട്ടികൾ പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തൽ. പ്രതി പുകവലിച്ചത് ശുചിമുറിക്ക് സമീപം നിന്ന്. വാതിൽപ്പടിയിലിരുന്ന ശ്രീക്കുട്ടിയെ ശക്തിയായി ചവിട്ടി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പ്രതി ട്രെയിനിൽ കയറിയത് രണ്ട് ബാറുകളിൽ നിന്ന് മദ്യപിച്ച ശേഷം. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനിൽ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. പ്രതിക്കെതിരെ ചുമത്തിയത് വധശ്രമം അടക്കം 6…

Read More

ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്ത ഇപി ജയരാജന്റെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം. വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്ന ‘വൈദേകം’ എന്ന അധ്യായത്തിലാണ് വിമര്‍ശനം. വൈദേകം വിഷയം സി പി എം സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ ഉന്നയിച്ചതടക്കം വിവരിച്ചുകൊണ്ടാണ് ഇ പി, തന്റെ അമര്‍ഷം വ്യക്തമാക്കിയിട്ടുള്ളത്. യോഗത്തില്‍ പി ജയരാജന്‍ സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനത്തെപോലെ സഹായിച്ചതാണ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ വാര്‍ത്ത പുറത്തുവന്നത് അഴിമതി ആരോപണമായിട്ടായിരുന്നു എന്നും ഇപി പറയുന്നു. ആത്മകഥയുടെ 169-ാം പേജിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

Read More

സംസ്ഥാനത്തെ മുസ്ലീങ്ങൾക്ക് സുരക്ഷിതത്വമില്ല: മുൻ മന്ത്രി എച്ച്.ഡി. രേവണ്ണ ആഞ്ഞടിച്ചു

ബെംഗളൂരു : ഡെപ്യൂട്ടി കമ്മീഷണർ കെ.എസ്. ലത കുമാരി സ്വേച്ഛാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്ന് മുൻ മന്ത്രി എച്ച്.ഡി. രേവണ്ണ ഹാസൻ ഡെപ്യൂട്ടി കമ്മീഷണർ ലത കുമാരിക്കെതിരെ ആഞ്ഞടിച്ചു. ജില്ലാ ചുമതലയുള്ള മന്ത്രി ഇത് ഗൗരവമായി കാണണം. അല്ലെങ്കിൽ ജില്ലയിലെ ജനങ്ങൾ ഡെപ്യൂട്ടി കമ്മീഷണറെ തിരുത്തുമെന്ന് മുൻ മന്ത്രി എച്ച്.ഡി. രേവണ്ണ പറഞ്ഞു. ഹാസനിൽ മാധ്യമങ്ങളോട് സംസാരിക്കവേ, ഹസ്സൻ എഡിഎൽആർ തന്നോടൊപ്പം ഹസ്സനാംബെ മേളയിൽ പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സൻഷുദ്ദീൻ തന്നോടൊപ്പം ഉണ്ടായിരുന്നു. ഇക്കാരണത്താൽ സൻഷുദ്ദീനെ നിർബന്ധിത അവധിയിൽ അയച്ചിരിക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥർ എംഎൽഎമാരുമായി സംസാരിക്കേണ്ടതല്ലേ? സർട്ടിഫൈഡ്…

Read More

ഇനി കേരളത്തിലേക്ക് ഇല്ല; മൂന്നാറിൽ ടാക്‌സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയെന്ന് മുംബൈ സ്വദേശിനി

മൂന്നാറിൽ വെച്ച് ടാക്സി ഡ്രൈവർമാരിൽ നിന്നും ദുരനുഭവം നേരിട്ടതായി മുംബൈ സ്വദേശിനി. ഊബർ വാഹനം വിളിച്ച് യാത്ര ചെയ്യാൻ ശ്രമിച്ചപ്പോൾ മൂന്നാറിലെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ ആരോപണം. മുംബൈ സ്വദേശിനി ജാൻവിയാണ് ദുരനുഭവം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി. ഇക്കഴിഞ്ഞ ഒക്ടോബർ 30നാണ് കേസിനാസ്പദമായ സംഭവം. ജാൻവി മുംബൈയിൽ അസി. പ്രൊഫസറായി ജോലി ചെയ്യുകയാണ്. കൂട്ടുകാരുമൊത്ത് അവധിക്കാലം ആഘോഷിക്കാനാണ് യുവതി മൂന്നാറിലെത്തിയത്. കേരളത്തിൽ കൊച്ചിയിലും ആലപ്പുഴയിലും പോയിരുന്നു. അവിടെയുളളവർ മര്യാദയോടെയാണ്…

Read More

വേടനെ ചേര്‍ത്തുപിടിച്ച് ഹൈബി ഈഡന്‍; വിമര്‍ശനം

മഞ്ഞുമ്മല്‍ ബോയ്‌സിലെ വിയര്‍പ്പു തുന്നിയിട്ട കുപ്പായം എന്ന പാട്ടിലൂടെ മികച്ച ഗാനരചയിതാവിനെ തേടിയുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് റാപ്പര്‍ വേടന്‍. എന്നാല്‍ വേടന് പുരസ്‌കാരം നല്‍കിയത് പലകോണുകളില്‍ നിന്നും വിമര്‍ശനത്തിന് ഇട വരുത്തിയിട്ടുണ്ട്. പ്രാസമൊപ്പിച്ചെഴുതുന്ന റാപ്പ് അല്ല ഗാനരചയെന്നും വേടനുള്ള പുരസ്‌കാരം കവികളായ ഗാനരചയിതാക്കള്‍ക്കുള്ള അപമാനമാണെന്ന് വരെ പലരും വിമര്‍ശിക്കുന്നുണ്ട്. മറ്റൊരു വിമര്‍ശനം വേടനെതിരെയുള്ള കേസുകളാണ്. ലൈംഗിക പീഡനക്കേസില്‍ പ്രതിയായിട്ടുള്ള ഒരാള്‍ക്ക് പുരസ്‌കാരം നല്‍കി സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം. വിവാദങ്ങള്‍ക്കിടെ വേടനൊപ്പമുള്ള ചിത്രം പങ്കിട്ട് ആശംസ അറിയിക്കുകയാണ് ഹൈബി ഈഡന്‍…

Read More

യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ; കാമുകൻ അറസ്റ്റിൽ

ചെന്നൈ: കാണാതായ യുവതിയെ പഴത്തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. 35കാരിയുടെ മരണത്തില്‍ കാമുകനായ 27കാരൻ അറസ്റ്റിലായി. അപ്പാക്കുടല്‍ ടൗണിലെ ബ്യൂട്ടീഷ്യനായ സോണിയ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ മുതല്‍ ഇവരെ കാണാതായിരുന്നു. സംഭവത്തില്‍ മോഹൻ കുമാർ എന്നയാളാണ് അറസ്റ്റിലായത്. ബികോം ബിരുദധാരിയായ ഇയാള്‍ക്ക് സ്വന്തമായി പഴത്തോട്ടവുമുണ്ട്. രണ്ട് വർഷം മുൻപ് ഭർത്താവിനെ നഷ്ടപ്പെട്ട സോണിയ സ്‌കൂള്‍ വിദ്യാർത്ഥികളായ മക്കള്‍ക്കും അമ്മയ്ക്കും ഒപ്പമാണ് കഴിഞ്ഞിരുന്നത്. ജോലി കഴിഞ്ഞും സോണിയ വീട്ടില്‍ തിരികെ എത്താത്തതോടെ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് സോണിയയുടെ ഫോണ്‍…

Read More

സിനിമാ ടിക്കറ്റിന്റെ കണക്ക് സൂക്ഷിക്കണമെന്ന വിധിക്ക് സ്‌റ്റേ

ബെംഗളൂരു : മള്‍ട്ടിപ്ലക്‌സുകള്‍ വില്‍ക്കുന്ന ഓരോ ടിക്കറ്റിനും വിശദമായതും ഓഡിറ്റ് ചെയ്യാവുന്നതുമായ രേഖകള്‍ സൂക്ഷിക്കണമെന്ന കര്‍ണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. സംസ്ഥാനത്തിന്റെ ടിക്കറ്റ് വില 200 പരിധി സംബന്ധിച്ച വിശാലമായ നിയമ തര്‍ക്കം തുടരുന്നതിനിടെ ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും ഉള്‍പ്പെട്ട ബെഞ്ച് ഇടക്കാല ആശ്വാസം നല്‍കിയത്. സംസ്ഥാനത്തുടനീളമുള്ള സിനിമാ ഹാളുകള്‍ക്ക് പരമാവധി ടിക്കറ്റ് വില 200 ആയി നിശ്ചയിച്ച കര്‍ണാടക സിനിമാസ് (റെഗുലേഷന്‍) (ഭേദഗതി) നിയമങ്ങള്‍, 2025 ല്‍ നിന്നാണ് ഈ വിവാദം ഉടലെടുത്തത്. ഹൈക്കോടതിയുടെ…

Read More