ബെംഗളൂരു: ഇരുചക്രവാഹനമോഷണക്കേസില്‍ രണ്ടു മലയാളി യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റിലായി. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി അമല്‍ കൃഷ്ണ (25), കണ്ണൂര്‍ ഒറ്റത്തൈ സ്വദേശി അലക്‌സ് ഡൊമിനിക് (25) എന്നിവരാണ് കങ്കനാടി പോലീസിന്റെ പിടിയിലായത്. നവംബർ 14 ന് സുഹൃത്തുക്കളെ കാണാൻ മംഗളൂരുവിലെത്തിയ പ്രതികള്‍ മംഗളൂരു ജംഗ്ഷൻ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് ചുറ്റിത്തിരിയുകയായിരുന്നു. പിന്നീട് നാഗുരി ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടറും ജപ്പീനമോഗരുവിലെ ആദിമായ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന മറ്റൊരു സ്കൂട്ടറും മോഷ്ടിച്ചു. താക്കോലില്ലാത്ത സ്‌കൂട്ടറിലെ ബാറ്ററി വയറുകള്‍ പരസ്പരം ബന്ധിപ്പിച്ചാണ് ഇവര്‍ വണ്ടി…
Read MoreCategory: CRIME
കല്യാണ ആഘോഷത്തിനിടെ നോട്ടുകൾ വാരി എറിഞ്ഞു ;എടുക്കാൻ ഓടിച്ചെന്ന ആറായിരം രൂപക്ക് കടയിൽ പണിയെടുക്കുന്ന 14കാരനെ സിഐഎസ്എഫ് ജവാൻ വെടിവെച്ചുകൊന്നു
ഡൽഹി: മാസം ആറായിരം രൂപക്ക് പലചരക്കുകടയിൽ പണിയെടുക്കുന്ന 14കാരനെ സി.ഐ.എസ്.എഫ് ഓഫിസർ വെടിവെച്ചുകൊന്നു. കിഴക്കൻ ഡൽഹിയിലെ ശഹ്ദരാവനിലാണ് സംഭവം. കടയിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു സാഹിൽ. വഴിയിൽ അവന്റെ കൂട്ടുകാരിൽ ചിലർ ഒരു വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതു കണ്ട് അവരോടൊപ്പം ചേർന്നു. വിവാഹ ഹാളിൽ പ്രവേശിക്കാറാകുമ്പോൾ മുന്നിൽ നിന്ന് ആരോ നോട്ടുകൾ വാരിയെറിഞ്ഞു. കുട്ടികൾ എല്ലാവരും ഇത് പെറുക്കാനായി തിരക്കുകൂട്ടി. ഇതിനിടെ ഒരാൾ ഷഹീലിനെ പിടികൂടി. മറ്റുള്ള കുട്ടികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. തന്നെ പിടികൂടിയയാളോട് താൻ വീണുകിടന്ന നോട്ട് എടുത്തതല്ലേയുള്ളൂ എന്ന് പറഞ്ഞതോടെ പ്രകോപിതനായ…
Read More95 കാരിയുടെ വായില്‍ തുണി തിരുകി പീഡിപ്പിക്കാന്‍ ശ്രമം; 64 കാരന്‍ അറസ്റ്റില്‍
പത്തനംതിട്ട: 95 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പെരുനാട് പൊലീസിന്റെ പിടിയില്‍. വടശ്ശേരിക്കര സ്വദേശിയായ ജോസ് എന്നു വിളിക്കുന്ന പത്രോസ് ജോണ്‍ (64) ആണ് അറസ്റ്റിലായത്. വീട്ടില്‍ വയോധിക തനിച്ചായിരുന്നു. ആ സമയം നോക്കിയെത്തിയ പ്രതി അവരുടെ വായില്‍ തുണി തിരുകിയ ശേഷം ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വായില്‍ തിരുകിയ തുണി വലിച്ചൂരി വയോധിക നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തുകയും പ്രതി കടന്നുകളയുകയും ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read Moreഅവിഹിത ബന്ധം പൊക്കി; നഗരത്തിൽ യുവാവിനെ തല്ലിക്കൊന്നു
ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി നടുറോഡിൽ ഇട്ട് തല്ലിക്കൊന്നു. കഴിഞ്ഞ ശനിയാഴ്ച യശ്വന്ത്പൂരിലെ മുത്യാലമ്മ നഗറിലാണ് സംഭവം നടന്നത്. 32 വയസ്സുള്ള നരസിംഹരാജുവാണ് കൊല്ലപ്പെട്ട യുവാവ്. നരസിംഹരാജുവിന് വിവാഹിതയായ ഒരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ആ സ്ത്രീയും ഇടയ്ക്കിടെ നരസിംഹരാജുവിന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. ശനിയാഴ്ച പതിവ്പോലെ സ്ത്രീ നരസിംഹരാജുവിന്റെ വീട്ടിൽ വന്നു. സ്ത്രീയുടെ കുടുംബം ഇക്കാര്യം അറിഞ്ഞ് നരസിംഹരാജുവിന്റെ വീട്ടിലെത്തി. വീട്ടിലുണ്ടായിരുന്ന നരസിംഹ രാജുവിനെ നാലോ അഞ്ചോ പേർ ചേർന്ന് വീട്ടിൽ നിന്ന് വലിച്ചിഴച്ച് റോഡിൽ വച്ചു ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.…
Read Moreഎറണാകുളം റെയിൽവേ സ്റ്റേഷനിൽ യുവതിയെ കടന്നുപിടിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടി
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് യുവതിയെ കടന്നുപിടിച്ച കേസിലെ പ്രതിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, കീഴാരൂർ സ്വദേശിയായ സജീവ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഏകദേശം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. പൂനെ – കന്യാകുമാരി എക്‌സ്‌പ്രസ്സിൽ തൃശൂരിലേക്ക് പോകാനെത്തിയതായിരുന്നു അതിക്രമത്തിന് ഇരയായ യുവതി. സംഭവം നടന്ന ഉടൻ തന്നെ യുവതി ശക്തമായി പ്രതികരിക്കുകയും പിന്നാലെ ഓടിച്ചിട്ട് പ്രതിയെ പിടികൂടാൻ സഹായിക്കുകയും ചെയ്തു. കുറ്റകൃത്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ യുവതി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് തന്റെ പ്രതിഷേധം…
Read Moreഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ഐടി ജീവനക്കാരിക്ക് നഷ്ടമായത് 32 കോടി രൂപ
ബെംഗളൂരു : ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ അജ്ഞാതസംഘം ബെംഗളൂരുവിലെ ഐടി ജീവനക്കാരിയിൽനിന്ന് തട്ടിയെടുത്തത് 32 കോടി രൂപ. ലഹരിമരുന്ന് അടങ്ങിയ പാഴ്‌സൽ ലഭിച്ചെന്ന പേരിൽ ഒരുവർഷം മുൻപുവന്ന ഫോൺ കോളിലൂടെയാണ് തട്ടിപ്പിന് തുടക്കമിട്ടത്. പിന്നീട് മാസങ്ങളോളം നീണ്ട നീക്കങ്ങളിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ(ആർബിഐ) നടപടിയാണെന്ന് ബോധ്യപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ ഉയർന്നപദവിയിൽ ജോലിചെയ്യുന്ന 57-കാരിയാണ് തട്ടിപ്പിനിരയായത്. ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ലഹരിക്കടത്ത് നടത്തിയെന്നായിരുന്നു സിബിഐ ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തിയ സൈബർ തട്ടിപ്പ് സംഘം പറഞ്ഞത്. മകന്റെ വിവാഹം…
Read Moreലൈംഗികമായി പീഡിപ്പിച്ചെന്ന നടിയുടെ പരാതി: കന്നഡ സിനിമാ നിർമാതാവ് അറസ്റ്റിൽ
ബെംഗളൂരു : ലൈംഗികമായി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ കന്നഡ സിനിമാ നിർമാതാവും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. ശ്രീലങ്കയിലായിരുന്ന അരവിന്ദ് റെഡ്ഡി മടങ്ങിവരുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തിലിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബെംഗളൂരു സ്വദേശിനിയായ നടിയാണ് ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകിയത്. ബിസിനസ് സ്ഥാപനമായ എവിആർ ഗ്രൂപ്പിന്റെ ഉടമയാണ് അരവിന്ദ് റെഡ്ഡി. നടനും ക്രിക്കറ്റ് താരവുമാണ്. ക്രിക്കറ്റ് ടീമായ ബെല്ലാരി ടസ്‌കേഴ്‌സിന്റെ മുൻ ക്യാപ്റ്റനാണ്. ക്രിക്കറ്റുമായി ബന്ധപ്പെട്ട പരിപാടിക്ക് ശ്രീലങ്കയിൽ പോയി മടങ്ങുമ്പോഴാണ്…
Read Moreവായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് വൃദ്ധനെ കൊലപ്പെടുത്തി സ്വർണവുമായി മുങ്ങിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ.
ബെംഗളൂരു: ഗുണ്ടൽപേട്ട് ദേശീയപാതയ്ക്ക് സമീപം സ്വാമി (70) എന്ന വൃദ്ധന്റെ മൃതദേഹം കണ്ടെത്തി . അദ്ദേഹത്തിന്റെ ശരീരത്തിലെ സ്വർണ്ണാഭരണങ്ങളും മോഷ്ടിക്കപ്പെട്ടിരുന്നു. മൃതദേഹത്തിൽ കണ്ട പാടുകളുടെ അടിസ്ഥാനത്തിൽ മരണകാരണം കൊലപാതകമാകുമെന്ന് ആരോപിച്ച് ഭാര്യ, ബേഗൂർ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിരുന്നു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. ഗ്രാമവാസികളുടെ പറമ്പിനടുത്തുള്ള ദേശീയപാതയ്ക്ക് സമീപം സ്വാമിയുടെ മൃതദേഹം കിടക്കുന്നത് കണ്ട ഭാര്യ, ഭർത്താവിന്റെ മൃതദേഹത്തിലെ സ്വർണ്ണാഭരണങ്ങൾ കാണാനില്ലെന്ന് ശ്രദ്ധിച്ചു. മൃതദേഹത്തിന്റെ കഴുത്തിൽ ചുറ്റിയ ഒരു തൂവാല കണ്ടെത്തി, അത് സ്വാമിയുടേതല്ലെന്ന് മനസ്സിലാക്കിയ ശേഷം പോലീസിനെ…
Read Moreപരീക്ഷക്ക് ഉയർന്ന വിജയം വാഗ്ദാനം ചെയ്ത് 11കാരിയെ ആഭിചാരക്രിയയുടെ പേരിൽ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി അറസ്റ്റിൽ
കൊല്ലം: ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്ന് ദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ ഈസ്റ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്തായിരുന്നു കുട്ടിയെ ആഭിചാരക്രിയയ്ക്ക് വിധേയയാക്കിയത്. ഉയര്‍ന്ന വിജയം കരസ്ഥമാക്കാമെന്ന് പറഞ്ഞ് കുട്ടിയെ ഒറ്റയ്ക്ക് മുറിയില്‍ കൊണ്ടുപോയി സ്വകാര്യ ഭാഗത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. കുട്ടിയുടെ ദേഹത്ത് ഏകദേശം ഏഴോളം ചരടുകളും ഇയാള്‍ കെട്ടിയിട്ടുണ്ട്. കുട്ടി അമ്മയോട് വിവരം പറയുകയും അമ്മ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് ചൈല്‍ഡ്…
Read Moreയുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം
മണ്ണാർക്കാട്: മണ്ണാർക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജീവനക്കാരനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമം. ഭീമനാട് ഓട്ടുകവളത്തിൽ ഹരിദാസനെയാണ് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ, കാഞ്ഞിരപ്പുഴ പഞ്ചായത്തംഗം മുസ്‌ലിം ലീഗിലെ സതീശന് എതിരെ കേസ്. വ്യാഴാഴ്ച വൈകിട്ട് ആശുപത്രിപ്പടിയിലെ വ്യാപാര സ്ഥാപനത്തിനു മുൻപിൽ നിർത്തിയ ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതിന് ശേഷം റോഡരികിലെ ബാരിക്കേഡിലേക്ക് ചേർത്ത് പിടിച്ച് കഴുത്ത് ഞെരിച്ചു പിടിക്കുകയായിരുന്നു.
Read More