ബെംഗളുരു: ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലെ 21 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തി. ഫോര്‍ത്ത് ബ്ലോക്ക് കണ്‍സല്‍റ്റന്‍സി എന്ന സ്ഥാപനത്തിനെതിരെ ബെംഗളൂരു പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത സാമ്പത്തികത്തട്ടിപ്പു കേസിലെ കള്ളപ്പണ ഇടപാടുകളാണ് ഇ. ഡി അന്വേഷിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം വഴി ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് വിദേശികളെ ഉള്‍പ്പെടെ കബളിപ്പിച്ചെന്നാണ് കേസ്. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്കു വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ച് സമു ഹമാധ്യമങ്ങളിലൂടെ വലിയ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. ആദ്യം ചെറിയ തുക നിക്ഷേപി…
Read MoreCategory: CRIME
ഭിന്നശേഷിക്കാരായ കുട്ടികളെ ആക്രമിച്ചു: അധ്യാപക ദമ്പതികൾ ഉൾപ്പെടെ നാല് പേർ ജുഡീഷ്യൽ കസ്റ്റഡിയിൽ
ബെംഗളൂരു : ബാഗൽകോട്ടിൽ മാനസിക വൈകല്യമുള്ള കുട്ടികളെ ആക്രമിച്ച കേസിൽ അധ്യാപക ദമ്പതികൾ ഉൾപ്പെടെ നാല് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബാഗൽകോട്ട് ജെഎംഎഫ്‌സി കോടതി ജഡ്ജിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ബാഗൽകോട്ടിലെ നവനഗറിലെ സെക്ടർ 54 ലെ ദിവ്യ ജ്യോതി സ്പെഷ്യൽ നീഡ്‌സ് ആൻഡ് മെന്റലി ഇംപയേഡ് ചിൽഡ്രൻസ് റെസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം നടന്നത്. നവനഗർ പോലീസ് സ്റ്റേഷൻ അധ്യാപക ദമ്പതികളെയും അസിസ്റ്റന്റ് അധ്യാപകരെയും കസ്റ്റഡിയിലെടുത്ത് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ, അധ്യാപകൻ അക്ഷയ് ഹിന്ദുൽക്കർ, ഭാര്യ…
Read Moreമദ്യപിച്ചു ബോധം പോയ പെൺകുട്ടിയെ ടാക്സിയിൽ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
21 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ. 2025 നവംബർ 27ന് പുലർച്ചെ യുഎസിലെ കാലിഫോർണിയയിൽ ആണ് സംഭവം. ഇന്ത്യൻ വംശജനും 35 കാരനായ സിമ്രൻജിത് സിങ് എന്ന ടാക്സി ഡ്രൈവറാണ് അറസ്റ്റിലായത്. കാമറില്ലോ നഗരത്തിലെ ഓക്സ് ബാറിൽ നിന്നാണ് ഇരയാക്കപ്പെട്ട പെൺകുട്ടി പ്രതിയുടെ കാറിൽ കയറിയത്. മദ്യപിച്ചിരുന്ന പെൺകുട്ടി ഇടയ്ക്ക് വച്ച് അബോധാവസ്ഥയിലായി. ഈ സമയത്താണ് സിമ്രൻജിത് സിങ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഡിസംബർ 15ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Moreപെൺകുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു
പത്തനംതിട്ട: തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പെൺകുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല പെൺകുട്ടിയുടെ സുഹൃത്ത് ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു. ഇന്നലെ 10 മണിയോടെയാണ് സംഭവം. ചങ്ങനാശേരി സ്വദേശിക്കാണ് പരിക്ക്. പെൺകുട്ടി ഫോൺ ചെയ്തു പറഞ്ഞതിനെ തുടർന്നാണ് സുഹൃത്തായ യുവാവ് സ്ഥലത്തെത്തിയത്. പിന്നാലെ പെൺകുട്ടിയുടെ സുഹൃത്തും അശ്ലീലം പറഞ്ഞ യുവാവും തമ്മിൽ സ്റ്റാൻഡിനു പുറത്തു വച്ച് വാക്കേറ്റമുണ്ടായി. അതിനിടെ യുവാവ് പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ചങ്ങല ഉപയോഗിച്ചു പെൺകുട്ടിയുടെ സുഹൃത്തിനെ മർദ്ദിക്കാൻ ഒരുങ്ങി. എന്നാൽ ചങ്ങല പിടിച്ചു വാങ്ങിയ സുഹൃത്ത്…
Read Moreകടം വാങ്ങിയ 1 ലക്ഷത്തിന് പകരം തിരിച്ചടക്കേണ്ടി വന്നത് 74 ലക്ഷം; കർഷകന്റെ കിഡ്നി വിൽപിച്ച് സംഘം
കടം വാങ്ങിയ പണം തിരിച്ചടയ്ക്കാനായി സ്വന്തം കിഡ്നി വിറ്റ് മഹാരാഷ്ട്രയിൽ നിന്നുള്ള കർഷകൻ. ചന്ദ്രപൂർ സ്വദേശിയായ റോഷൻ സദാശിവ് കൂഡെയാണ് കടം വീട്ടാനായി കിഡ്നി വിറ്റത്. കൃഷിയിൽ തുടർച്ചയായി നഷ്ടം വന്നപ്പോഴാണ് മറ്റൊരു കച്ചവടം തുടങ്ങാമെന്ന് റോഷൻ കരുതിയത്. ഇതിനായി 2 പശുക്കളെ വാങ്ങാൻ അദ്ദേഹം തീരുമാനിച്ചു. പിന്നാലെ പണം കടം കൊടുക്കുന്ന രണ്ടുപേരിൽ നിന്നായി 50,000 രൂപ വീതം വാങ്ങി. കച്ചവടം തുടങ്ങിയതിന് ശേഷം മടക്കി നൽകാമെന്ന ഉറപ്പിലായിരുന്നു പണം കടം വാങ്ങിയത്. എന്നാൽ കച്ചവടം തുടങ്ങുന്നതിനു മുൻപ് ഇയാൾ വാങ്ങിയ പശുക്കള്‍…
Read Moreനടിയെ ആക്രമിച്ച കേസ്: ആറുപ്രതികൾക്കും ശിക്ഷ വിധിച്ചു; അറിയാൻ വായിക്കാം
കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയവർക്ക് ശിക്ഷ വിധിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസാണ് വിധി പറഞ്ഞത്. എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരാണ് പ്രതികൾ. പി.ഗോപാലകൃഷ്ണൻ (ദിലീപ്), ചാർലി തോമസ്, സനിൽ കുമാർ, ജി.ശരത്ത് എന്നിവരെ 20 വർഷം കഠിന തടവ് ആണ് ശിക്ഷിച്ചത്. ബലാത്സംഗം ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ (ഐപിസി 366), ക്രിമിനൽ ഗൂഢാലോചന (ഐപിസി 120 ബി), കൂട്ടബലാത്സംഗം ( ഐപിസി 376 ഡി) എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങൾ…
Read Moreജയിലിൽ തടവുകാരുടെ അഭ്യാസം കൂടുന്നു; കംപ്യൂട്ടർ, ചില്ലുവാതിൽ അടക്കം നശിപ്പിച്ചു
ബെംഗളൂരു : കാർവാർ ജില്ലാ ജയിലിൽ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ടിവി, ചില്ലുവാതിൽ തുടങ്ങിയവ തകർക്കുകയുംചെയ്തു. കഴിഞ്ഞിടയ്ക്ക് മംഗളൂരുവിലെ ജയിലിൽനിന്ന് ഇവിടേക്ക് മാറ്റിയ അഞ്ചുപേർ ഉൾപ്പെടെയുള്ള ഒരുസംഘം തടവുകാരാണ് ആക്രമിച്ചത്. ടിവി, കംപ്യൂട്ടർ, ചില്ലുവാതിൽ തുടങ്ങിയവയാണ് നശിപ്പിച്ചത്. മുഹമ്മദ് നൗഷാദ്, അബ്ദുൾ റൗഫ്, അബ്ദുൾ കബീർ, ജലാൽ, എം.ഡി. നൗഫൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഇവർക്ക് എതിരേ കേസെടുത്തു.
Read Moreസ്വർണ്ണക്കടയിൽ മോഷണം നടത്തി സമാധാനമായി സർബത് കുടിച്ച് നിന്ന കള്ളനെ പുഷ്പം പോലെ പൊക്കി പോലീസ്
ബെംഗളൂരു : സ്വർണ്ണക്കടയിൽ മോഷണം നടന്ന് 6 മണിക്കൂറിനുള്ളിൽ സിനിമാറ്റിക് രീതിയിൽ ഒരു അന്തർസംസ്ഥാന കള്ളനെ വിജയകരമായി അറസ്റ്റ് ചെയ്ത് ഗഡാഗ് പോലീസ്. ഗുജറാത്തിൽ നിന്നുള്ള ഹുസൈൻ സിദ്ദിഖി ആണ് അറസ്റ്റിലായ പ്രതി. ഗഡാഗ് സ്വർണ്ണക്കട കൊള്ളയടിച്ച പ്രതി ബസ് സ്റ്റാൻഡിലെ കടയിൽ നിന്നതാണ് വിനയായത്. ഗഡാഗ് എസ്പി റോഹൻ ജഗദീഷ് കള്ളനെ സമർത്ഥമായി അറസ്റ്റ് ചെയ്യുകയും 80 ലക്ഷം രൂപയുടെ സ്വർണ്ണവും വെള്ളിയും ആഭരണങ്ങളും പണവും പിടിച്ചെടുക്കുകയും ചെയ്തു. ബസ് സ്റ്റാൻഡിലെ സിസിടിവിയിൽ കള്ളന്റെ നീക്കങ്ങൾ പതിഞ്ഞിരുന്നു. ഇതായിരുന്നു പോലീസുകാർക്ക് കിട്ടിയ മുഖ്യമായ…
Read Moreവിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്ന ഭാര്യയും ഭർത്താവും അറസ്റ്റിൽ
ബെംഗളൂരു : വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്ന ഭാര്യയും ഭർത്താവും അറസ്റ്റിൽ. കമ്മനഹള്ളിയിൽ താമസിച്ചിരുന്ന ഷാഫിയുദ്ദീൻ ഷെയ്ക്കും ഭാര്യ സിമ്രാനുമാണ് പിടിയിലായത്. ഇവരിൽനിന്ന് 18.6 കോടി രൂപ വിലമതിയ്ക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. ബാങ്കോക്കിൽനിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചത്. വൻലഹരിക്കടത്ത് സംഘത്തിനുവേണ്ടിയാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കാർ മെക്കാനിക്കായ ഷാഫിയുദ്ദീനും ഭാര്യയും ഇടയ്ക്കിടെ ബാങ്കോക്കിൽ പോകുകയും കഞ്ചാവുമായി തിരിച്ചെത്തി സംഘം നിർദേശിക്കുന്നവർക്ക് കൈമാറുകയുമായിരുന്നു. കഴിഞ്ഞദിവസം കഞ്ചാവ് കൈമാറാൻ എത്തിയപ്പോഴാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
Read Moreതന്നേക്കാള്‍ സൗന്ദര്യമുള്ളത് കൊണ്ട് ആറുവയസ്സുകാരിയെ കൊലപ്പെടുത്തി യുവതി; സ്വന്തം മകനെ ഉള്‍പ്പെടെ യുവതി കൊന്നത് 4 പേരെ
തന്നേക്കാള്‍ സൗന്ദര്യമുണ്ടെന്ന കാരണത്തില്‍ ആറുവയസ്സുകാരിയായ മരുമകളെ കൊലപ്പെടുത്തിയ യുവതി പിടിയില്‍. ഹരിയാനയിലെ പാനിപ്പത്തിന് സമീപത്തെ സിവാ ഗ്രാമത്തില്‍നിന്നുള്ള പൂനം എന്ന യുവതിയാണ് അറസ്റ്റിലായത്. ഈ കൂട്ടിയും സ്വന്തം മകനും ഉള്‍പ്പെടെ നാല് കുട്ടികളെ യുവതി കൊലപ്പെടുത്തിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. വിവാഹച്ചടങ്ങിനിടെ ആറുവയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ തുടങ്ങിയ അന്വേഷണമാണ് ദുരൂഹമരണങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നത്. പിന്നീട് നടത്തിയ തെരച്ചിലില്‍ ബന്ധുവിന്റെ വീടിന്റെ സ്റ്റോര്‍ റൂമിലെ വെള്ളം നിറച്ച ബക്കറ്റില്‍ തല മാത്രം മുങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ സമീപത്തെ മെഡിക്കല്‍ കോളജ്…
Read More