സ്വർണ്ണക്കടയിൽ മോഷണം നടത്തി സമാധാനമായി സർബത് കുടിച്ച് നിന്ന കള്ളനെ പുഷ്പം പോലെ പൊക്കി പോലീസ്

ബെംഗളൂരു : സ്വർണ്ണക്കടയിൽ മോഷണം നടന്ന് 6 മണിക്കൂറിനുള്ളിൽ സിനിമാറ്റിക് രീതിയിൽ ഒരു അന്തർസംസ്ഥാന കള്ളനെ വിജയകരമായി അറസ്റ്റ് ചെയ്ത് ഗഡാഗ് പോലീസ്. ഗുജറാത്തിൽ നിന്നുള്ള ഹുസൈൻ സിദ്ദിഖി ആണ് അറസ്റ്റിലായ പ്രതി.

ഗഡാഗ് സ്വർണ്ണക്കട കൊള്ളയടിച്ച പ്രതി ബസ് സ്റ്റാൻഡിലെ കടയിൽ നിന്നതാണ് വിനയായത്.

  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു

ഗഡാഗ് എസ്പി റോഹൻ ജഗദീഷ് കള്ളനെ സമർത്ഥമായി അറസ്റ്റ് ചെയ്യുകയും 80 ലക്ഷം രൂപയുടെ സ്വർണ്ണവും വെള്ളിയും ആഭരണങ്ങളും പണവും പിടിച്ചെടുക്കുകയും ചെയ്തു.

ബസ് സ്റ്റാൻഡിലെ സിസിടിവിയിൽ കള്ളന്റെ നീക്കങ്ങൾ പതിഞ്ഞിരുന്നു. ഇതായിരുന്നു പോലീസുകാർക്ക് കിട്ടിയ മുഖ്യമായ തെളിവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts