വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്‌സ് ഉത്‌ഘാടനം ചെയ്തു.

കൽപ്പറ്റ : വയനാട്ടിൽ ടൂറിസം മേഖലയിൽ ‘ക്വാളിറ്റി ഇൻ ടൂറിസം എന്ന ആശയത്തിന് പ്രാമുഖ്യം നൽകുക എന്ന ലക്ഷ്യത്തോടെ ടൂറിസം മേഖലയിൽ പ്രവൃത്തിക്കുന്നവരുടെ സംഘടനയായ വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്‌സ് ; 27/06/2018 ബുധൻ കല്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ വെച്ചു രൂപീകരിച്ചു.വിപുലമായ പരിപാടി കബനി കമ്മ്യൂണിറ്റി ടൂറിസം സ്ഥാപകൻ ശ്രീ. സുമേഷ് മംഗലശ്ശേരി ഉത്‌ഘാടനം ചെയ്‌തു. ജില്ല ടൂറിസം മാർക്കറ്റിംഗ് മേധാവി ശ്രീ. പ്രവീൺ മുഖ്യ പ്രഭാഷണം നടത്തി. വയനാട്ടിലെ ടൂറിസം വികസനത്തിൽ മാധ്യമങ്ങൾക്കുള്ള പങ്ക്‌ എന്ന വിഷയത്തിൽ മാതൃഭൂമി ന്യൂസ് സീനിയർ റിപ്പോർട്ടർ ശ്രീ. കമൽ സംസാരിച്ചു.ശ്രീ ദേവാനന്ദ് ഡിഎം വിംസ് ജയ്കിഷൻ ആസ്റ്റർ വിംസ് എന്നിവർ ആശംസകൾ അർപ്പിച്ചു.ശ്രീ മാർട്ടിൻ തോമസ് സ്വാഗതവും, എം സജീഷ് കുമാർ നന്ദി പ്രകാശനവും നടത്തി. സതീഷ് മാധവൻ പ്രവീൺ വി.രാജ് , ജോമോൻ ജോർജ്, പ്രശോഭ്, ഷനോജ്, സുമേഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഭാരവാഹികളായി മാർട്ടിൻ തോമസ് പ്രസിഡണ്ട്, പ്രവീൺ. വി.രാജ് വയനാട് സെക്രട്ടറി, പ്രശോഭ് ശങ്കർ ട്രഷറർ എന്നിവരെയും തെരഞ്ഞെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
  ലിറ്ററിന് നാല് രൂപ കൂടി; പാൽ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ
[masterslider id="10"]

Related posts