ആഫ്രിക്കയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. കൊളംബിയ എതിരില്ലാത്ത ഒരു ഗോളിന് സെനഗലിനെ കീഴടക്കുകയായിരുന്നു.

സമാറ: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ടായിരുന്ന അവസാന ആഫ്രിക്കന്‍ ടീമായ സെനഗല്‍ തോല്‍വിയോടെ പുറത്താവുകയായിരുന്നു. ഗ്രൂപ്പ് എച്ചിലെ അവസാന റൗണ്ട് മല്‍സരത്തില്‍ കൊളംബിയ എതിരില്ലാത്ത ഒരു ഗോളിന് സെനഗലിനെ കീഴടക്കുകയായിരുന്നു. യെറി മിന നേടി ഏക ഗോളില്‍ കൊളംബിയ റഷ്യന്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. സെനഗലിനെതിരെ വിജയിച്ച് ഗ്രൂപ്പ് എച്ചില്‍ ആറു പോയിന്റുമായി ചാമ്പ്യന്‍മാരായാണ് കൊളംബിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

74-ാം മിനിറ്റിലാണ് പ്രതിരോധ താരം യെറി മിന കൊളംബിയയുടെ വിജയ ഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കില്‍ നിന്ന് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയായിരുന്നു മിനയുടെ ഗോള്‍. യുവാന്‍ ക്വിന്ററോ എടുത്ത കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യാതെ ബോക്‌സില്‍ നിന്നിരുന്ന മിന ഉയര്‍ന്നു ചാടി പന്ത് വലയിലേക്ക് കുത്തിയിടുകയായിരുന്നു മിന. ഈ ലോകകപ്പില്‍ മിനയുടെ രണ്ടാം ഗോളാണിത്. നേരത്തെ പോളണ്ടിനെതിരേയും മിന ഗോള്‍ നേടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
[masterslider id="10"]

Related posts