ഗൗരി ലങ്കേഷിനെ വധിച്ചവരുടെ അടുത്ത ലക്ഷ്യം പ്രകാശ് രാജ്.

ബെംഗളൂരു : പത്രപ്രവർത്തക ഗൗരി ലങ്കേഷിനെ വധിച്ചവരുടെ ഹിറ്റ്ലിസ്റ്റിൽ നടനും ഗൗരിയുടെ സുഹൃത്തുമായ പ്രകാശ് രാജും ഉൾപ്പെട്ടിരുന്നതായി സൂചന. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘ(എസ്ഐടി)ത്തിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. ഗൗരിയുടെ കൊലപാതകത്തിൽ മൗനം പാലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച പ്രകാശ്‌ രാജ് അതിനു ശേഷം ബിജെപിക്കും ഒട്ടേറെ നേതാക്കൾക്കും എതിരെ രംഗത്തെത്തിയിരുന്നു. തുടർച്ചയായ ഇത്തരം വിമർശനങ്ങളാണ് പ്രകാശ് രാജിനെതിരെ രോഷമുയരാൻ കാരണമായത്. സമാന നിലപാടുള്ള പ്രമുഖ ചലച്ചിത്രകാരൻ ഗിരീഷ് കർണാടിനെയും സംഘം ലക്ഷ്യമിട്ടിരുന്നതായി സൂചനയുണ്ട്. എന്നാൽ ഇത്തരം വെറുപ്പിന്റെ…

Read More

ഇനി ആര്‍ക്കും ടാക്സി ഓടിക്കാം;പ്രത്യേക ലൈസെന്‍സ് ആവശ്യമില്ല.

ബെംഗളൂരു : ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസുള്ള ആർക്കും ടാക്സി സർവീസ് നടത്താൻ കഴിയും വിധം വിജ്ഞാപനമിറക്കാൻ ഗതാഗതവകുപ്പ് തയാറെടുക്കുന്നു. നിലവിൽ ടാക്സി ഓടിക്കണമെങ്കിൽ പ്രത്യേക ലൈസൻസെടുക്കണം. എന്നാൽ വിജ്ഞാപനം ഇറങ്ങുന്നതോടെ ആർക്കും ടാക്സി ഡ്രൈവറാകാം. ബെംഗളൂരുവിൽ കൂടുതൽ വെബ്ടാക്സികളിറക്കി വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ ഓലയും ഊബറും ഒട്ടേറെ ഡ്രൈവർമാരെ അവരുടെ കമ്പനികളിലേക്കു ക്ഷണിച്ചിരുന്നു. ലൈസൻസുള്ള ആർക്കും വെബ്ടാക്സി ഡ്രൈവറായി വരുമാനമുണ്ടാക്കാം എന്നാണ് വാഗ്ദാനം. ടാക്സി ഓടിക്കാൻ പ്രത്യേക ലൈസൻസ് വേണ്ടതില്ലെന്ന 2017ലെ സുപ്രീംകോടതി വിധിയും കമ്പനികൾ ഇതിന് ആധാരമായി ചൂണ്ടിക്കാട്ടുന്നു. എന്നാൽ…

Read More

സഖ്യസർക്കാരിനെ പ്രതിസന്ധിയിലാക്കും വിധം പരാമർശങ്ങൾ നടത്തിയ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മുന്നറിയിപ്പുമായി ജി.പരമേശ്വര;പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയാൽ സിദ്ധരാമയ്യ ഉൾപ്പെടെ ഏതുനേതാവായാലും നടപടി നേരിടേണ്ടിവരും.

ബെംഗളൂരു: സഖ്യസർക്കാരിനെ പ്രതിസന്ധിയിലാക്കും വിധം പരാമർശങ്ങൾ നടത്തിയ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മുന്നറിയിപ്പുമായി  പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ജി.പരമേശ്വര. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ എഐസിസി നിരീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കിൽ  ഇടപെടും. പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയാൽ സിദ്ധരാമയ്യ ഉൾപ്പെടെ ഏതുനേതാവായാലും നടപടി നേരിടേണ്ടിവരുമെന്നും പരമേശ്വര പറഞ്ഞു.സഖ്യസർക്കാരിന്റെ കോ–ഓർഡിനേഷൻ കമ്മിറ്റി ചെയർമാനും കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവുമാണ് സിദ്ധരാമയ്യ. അദ്ദേഹത്തിന്റെ വാക്കുകൾക്കു വലിയ മൂല്യമുണ്ട്; ഉത്തരവാദപ്പെട്ട നേതാവെന്ന നിലയിൽ അനാവശ്യ പ്രസ്താവനകളിൽ നിന്നൊഴിഞ്ഞു നിൽക്കണം.സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പ്രവർത്തനങ്ങൾ പാടില്ലെന്നു പാർട്ടിയിലെ മറ്റു നേതാക്കൾക്കും പരമേശ്വര മുന്നറിയിപ്പു നൽകി.  ‍ സിദ്ധരാമയ്യയുടെ…

Read More

മെസ്സിയ്ക്ക് തുല്യം മെസ്സി മാത്രം. ആരാധകൻ നൽകിയ മന്ത്രചരട് ഹൃദയത്തോട് ചേർത്തുവെച് മെസ്സി!

അര്‍ജന്റീന ആരാധകര്‍ മാത്രമല്ല അര്‍ജന്റീനിയന്‍ വിരോധികളും ഒരിക്കലെങ്കിലും അറിയാതെയെങ്കിലും പ്രാര്‍ത്ഥിച്ച നിമിഷം അടുത്ത മത്സരത്തില്‍ ആര്‍ജന്റീന ജയിക്കണമെന്ന്. ആ പ്രാര്‍ത്ഥന ഫലം കണ്ടു. മൂന്നാം മത്സരത്തില്‍ അര്‍ജന്റീന ഉയര്‍ത്തെഴുന്നേറ്റു. മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. ഐസ്‌ലന്‍ഡിനെതിരെയും ക്രൊയേഷ്യയ്‌ക്കെതിരെയും കളിച്ച മെസിയേയായിരുന്നില്ല നൈജീരിയയ്‌ക്കെതിരെ കണ്ടത്. മെസിയുടെ ആദ്യ ഗോള്‍ പിറന്നപ്പോള്‍ ഗ്യാലറി മാത്രമല്ല, ഫുട്‌ബോള്‍ ലോകം ഒന്നടങ്കം ഇളകിമറിഞ്ഞു. ഇതോടെ മിശിഹ എന്ന മെസിയുടെ പേരും പ്രവര്‍ത്തിയും അര്‍ത്ഥവത്തായി. ഇതേ മിശിഹായുടെ മറ്റൊരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നൈജീരിയയ്‌ക്കെതിരെയുള്ള മത്സരശേഷം തന്നോടു ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ…

Read More

15 ലക്ഷം രൂപ കടബാധ്യത: ഭാര്യയെയും മക്കളെയും വില്‍ക്കാന്‍ ശ്രമിച്ച് ഓട്ടോ ഡ്രൈവര്‍.

ഹൈദരാബാദ്: ചൂതാട്ടം മൂലം വരുത്തിവച്ച 15 ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കാന്‍ ഭാര്യയെയും അഞ്ച് മക്കളെയും വില്‍ക്കാന്‍ ഓട്ടോ ഡ്രൈവറുടെ ശ്രമം. ആന്ധ്രപ്രദേശിലെ കർണൂൽ ജില്ലയിലാണ് സംഭവം. ഓട്ടോഡ്രൈവറായ മുപ്പത്തെട്ടുകാരനാണ് ഭാര്യയെയും അഞ്ച് മക്കളെയും ലക്ഷങ്ങള്‍ വിലയിട്ട് വില്‍പ്പനയ്ക്ക് വച്ചത്. കഴിഞ്ഞ മാസമാണ് നാല് പെണ്‍കുട്ടികളടക്കം അഞ്ച് മക്കളെ വില്‍ക്കാന്‍ ഇയാള്‍ ഒരു സംഘവുമായി രഹസ്യധാരണയിലെത്തിയത്. 12 വയസ്സുള്ള മകളെ 1.5 ലക്ഷം രൂപയ്ക്ക് വില്‍ക്കാനും ഭാര്യയെ അഞ്ച് ലക്ഷം രൂപക്ക് ബന്ധുവിന് കൈമാറാനും ഇയാള്‍ ധാരണയിലെത്തിയിരുന്നു. ഋതുമതിയായാലുടന്‍ മകളെ കൈമാറാമെന്നും അയാള്‍ വാങ്ങാനെത്തിയവര്‍ക്ക്…

Read More

നിരപരാധിത്വം തെളിയുന്നതുവരെ ഒരു സംഘടനയുടെയും ഭാഗമാകാനില്ലെന്ന്​ ദിലീപ്.

കൊച്ചി: ത​​​​ന്‍റെ നിരപരാധിത്വം തെളിയുന്നതുവരെ ഒരു സംഘടനയുടെയും ഭാഗമാകാനില്ലെന്ന്​ തുറന്നറിയിച്ച് നടന്‍ ദിലീപ്. താര സംഘടനയായ അമ്മയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ ബോഡി ക്രിമിനല്‍ കേസ് പ്രതിയായ ദിലീപിനെ തിരിച്ച്‌ എടുക്കുന്നതില്‍ വലിയ തിടുക്കമാണ് കാട്ടിയത്. എന്നാല്‍ ഇതിനെതിരെ നടിമാര്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തില്ലാണ് വിവാദങ്ങളുടെ മുനയൊടിച്ച്‌ ദിലീപിന്‍റെ നീക്കം. അമ്മയിലേക്ക് താനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ദിലീപ് ഭാരവാഹികള്‍ക്ക് കത്തയച്ചിരിക്കുകയാണ്. തന്നെ കേസിന്‍റെ കെണിയില്‍ കുടുക്കിയിരിക്കുകയാണ് എന്നും നിരപരാധിത്വം തെളിയിക്കാതെ ഒരു സംഘടനയിലേക്കും താനില്ലെന്നും ദിലീപ് കത്തില്‍ പറയുന്നു. ഇതോടെ ദിലീപിന്‍റെ പേരില്‍ അമ്മയിലും രാഷ്ട്രീയ രംഗത്തും പുറത്തും…

Read More

ഓസിനോട് സുല്ലിട്ട് തീയേറ്റർ മുതലാളി; കല്യാണമണ്ഡപമാകാതിരിക്കാൻ കവിത എഴുതി പ്രതിഷേധം.

തിരുവനന്തപുരം: ഓസിനു പടം കാണാനെത്തുന്നവരുടെ ശല്യം സഹിക്കാതെ വന്നപ്പോൾ തലസ്ഥാനത്തെ നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മൾട്ടിപ്ലെക്‌സിന്‍റെ മേധാവിക്ക് കവിതയെഴുതി പ്രതിഷേധിക്കേണ്ടി വന്നു. അദ്ദേഹം എഴുതിയ കവിതയിപ്പോൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരെല്ലാവരും കൃത്യമായി ടിക്കറ്റെടുത്തു കയറുന്ന സ്ഥലത്താണ് സിനിമാ രാഷ്ട്രീയ മേഖലയിലുള്ളവർ ടിക്കറ്റെടുക്കാതെ സന്ദർശകരായി സ്ഥിരമെത്തുന്നത്. അതും ഏറ്റവും വില കൂടിയ സീറ്റുകൾക്കായി. തകർന്നു കൊണ്ടിരിക്കുന്ന സിനിമാ നിർമ്മാണ പ്രദർശന മേഖലകളെ കുടുതൽ തകർക്കുന്ന മാർഗ്ഗം സിനിമാ മേഖലയിലുള്ളവർ തന്നെ ചെയ്യുന്നത് തീർത്തും അംഗീകരിക്കാൻ കഴിയാത്തതാണ്. സ്വന്തം അന്നത്തിൽ തന്നെയാണിവർ മണ്ണുവാരിയിടുന്നത്. വീട്ടുവേലക്കാരടക്കം…

Read More

അസ്വാരസ്യങ്ങൾ മറനീക്കി പുറത്തു വരുമ്പോൾ, സർക്കാറിന്റെ പൊതു മിനിമം പരിപാടി ഇന്ന് പ്രഖ്യാപിച്ചേക്കും.

ബെംഗളൂരു : സർക്കാരിന്റെ പൊതുമിനിമം പരിപാടി ഇന്ന് പ്രഖ്യാപിക്കുമെന്നു കോൺഗ്രസ് മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ എം.വീരപ്പമൊയ്‌ലി പറഞ്ഞു. മൊയ്‌ലിയുടെ അധ്യക്ഷതയിൽ അഞ്ചംഗ സമിതിയാണ് പൊതുമിനിമം പരിപാടി തയാറാക്കുന്നത്. പ്രകടനപത്രികയിൽ കോൺഗ്രസും ജനതാദൾ എസും നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നു. സമിതിയുടെ അന്തിമയോഗം ഇന്ന് ചേരും. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അധ്യക്ഷനായ കോ ഓർഡിനേഷൻ കമ്മിറ്റി പാനലിന്റെ അംഗീകാരംകൂടി ലഭിച്ച ശേഷമേ പൊതുമിനിമം പരിപാടി പ്രഖ്യാപിക്കാനാകു. സഹകരണ ബാങ്കുകളിൽനിന്നു കർഷകർ എടുത്തിട്ടുള്ള വായ്പകളിൽ ഇളവനുവദിക്കുക, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള…

Read More

ലഹരി മരുന്നുകളുടെ ഉപഭോഗമോ വിതരണമോ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കാനുള്ള “ഹെൽപ്പ് ലൈൻ ” തുടങ്ങി.

ബെംഗളൂരു: ലഹരിമരുന്നുകളുടെ ഉപയോഗവും വ്യാപാരവും അറിയിക്കാൻ കർണാടക സർക്കാർ ഹെൽപ് ലൈൻ നമ്പർ ആരംഭിച്ചു. 1098 എന്ന നമ്പറിൽ വിളിച്ച് ലഹരിമരുന്ന് വിൽപന സംബന്ധിച്ച വിവരം അറിയിക്കാം. ഉടൻ തന്നെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ വിവരം നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡോ. ജി.പരമേശ്വര പറഞ്ഞു. യുവാക്കളുടെഇടയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപകമാവുന്ന സാഹചര്യത്തിൽ ഇതിനെ നിയന്ത്രിക്കാൻ എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണം ആവശ്യമാണ്. ലഹരിമരുന്നിൽ നിന്ന് മോചനം നേടുന്നവർക്ക് തൊഴിൽപരിശീലന പദ്ധതികളും സർക്കാർ ആവിഷ്കരിക്കുമെന്ന് പരമേശ്വര പറഞ്ഞു.

Read More

ഇംഗ്ലണ്ടിന് അപ്രതീക്ഷിത തോല്‍വി. ബെല്‍ജിയം എതിരില്ലാത്ത ഒരു ഗോളിന് ഇംഗ്ലണ്ടിനെ വീഴ്ത്തി.

കാലിനിന്‍ഗാര്‍ഡ്: ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ജിയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ കിരീട ഫേവറിറ്റുകളിലൊന്നായ ഇംഗ്ലണ്ടിന് അപ്രതീക്ഷിത തോല്‍വി. യൂറോപ്യന്‍ ഫുട്‌ബോളിലെ പുതു ശക്തിളായ ബെല്‍ജിയമാണ് എതിരില്ലാത്ത ഒരു ഗോളിന് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. വിരസമായ ആദ്യ പകുതിക്ക് ശേഷം 51-ാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ വിജയഗോള്‍ വന്നു. ഈ ലോകകപ്പില മനോഹരമായ ഗോളുകളിലൊന്നിലൂടെ ജനുസാജാണ് ബെല്‍ജിയത്തിന് വിജയം സമ്മാനിച്ചത്. യൂറി ടീല്‍മാന്‍ലിന്റെ പാസ്സില്‍ ഇംഗ്ലീഷ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ബോക്സിന്റെ വലതു മൂലയില്‍ നിന്ന് ജനുസാജ് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ വലതു മൂലയിലേക്ക് തുളഞ്ഞു കയറി. ഇംഗ്ലീഷ്…

Read More
Click Here to Follow Us