ബെംഗളൂരു : സർക്കാരിന്റെ പൊതുമിനിമം പരിപാടി ഇന്ന് പ്രഖ്യാപിക്കുമെന്നു കോൺഗ്രസ് മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ എം.വീരപ്പമൊയ്‌ലി പറഞ്ഞു. മൊയ്‌ലിയുടെ അധ്യക്ഷതയിൽ അഞ്ചംഗ സമിതിയാണ് പൊതുമിനിമം പരിപാടി തയാറാക്കുന്നത്. പ്രകടനപത്രികയിൽ കോൺഗ്രസും ജനതാദൾ എസും നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നു. സമിതിയുടെ അന്തിമയോഗം ഇന്ന് ചേരും.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അധ്യക്ഷനായ കോ ഓർഡിനേഷൻ കമ്മിറ്റി പാനലിന്റെ അംഗീകാരംകൂടി ലഭിച്ച ശേഷമേ പൊതുമിനിമം പരിപാടി പ്രഖ്യാപിക്കാനാകു. സഹകരണ ബാങ്കുകളിൽനിന്നു കർഷകർ എടുത്തിട്ടുള്ള വായ്പകളിൽ ഇളവനുവദിക്കുക, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്കു ഗർഭകാല പെൻഷൻ അനുവദിക്കുക, വാർധകാല്യ പെൻഷൻ വർധിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങൾ ഉൾപ്പെടുത്താൻ സമിതിയുടെ ആദ്യയോഗം തീരുമാനിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.