പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ചു; യുവാവ് അറസ്റ്റിൽ 

ചെന്നൈ: സ്കൂളില്‍വെച്ച്‌ വയറുവേദന അനുഭവപ്പെട്ട പ്ലസ് വണ്‍ വിദ്യാർത്ഥിനി പ്രസവിച്ചു.

പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ യുവാവിനെ അറസ്റ്റു ചെയ്തു.

തമിഴ്‌നാട്ടില്‍ നാമക്കല്‍ ജില്ലയിലാണ് സംഭവം.

കഴിഞ്ഞദിവസം പതിവുപോലെ ക്ലാസിലെത്തിയ കുട്ടിക്ക് വയറുവേദന വന്നപ്പോള്‍ അധ്യാപകർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഡോക്ടർമാർ പറഞ്ഞപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന കാര്യം മാതാപിതാക്കള്‍ അറിയുന്നത്.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

വൈകാതെ പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.

ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥരും പോലീസും ചോദ്യംചെയ്തപ്പോഴാണ് അടുത്ത ബന്ധു വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയെന്ന് പെണ്‍കുട്ടി പറയുന്നത്.

തുടർന്ന് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് ബന്ധുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts