ഭക്ഷണം വിളമ്പി നൽകിയില്ല, ഫോണിൽ സംസാരിച്ചിരുന്ന യുവതിയെ ഭർത്താവ് കൊലപ്പെടുത്തി 

ബെംഗളൂരു: ഭക്ഷണം എടുത്ത് നല്‍കാതെ ഫോണില്‍ നോക്കിയിരുന്ന യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച്‌ കൊന്നു.

ടെക്സ്റ്റൈല്‍സ് ജീവനക്കാരിയായ ഹൗരമ്മയാണ് (28) കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഭർത്താവ് മനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഷിമോഗ ജില്ലയിലെ ശികാരിപുര താലൂക്കിലെ അംബ്ലിഗോളയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം.

ശനിയാഴ്ച വൈകീട്ട് ഗൗരമ്മയുടെ ഭർത്താവ് മനു വീട്ടിലെത്തിയ സമയത്ത് ഇവർ ഫോണില്‍ സംസാരിക്കുകയായിരുന്നു.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

ഭക്ഷണം വിളമ്പിത്തരാൻ യുവാവ് ആവശ്യപ്പെട്ടപ്പോള്‍ വിളമ്പി കഴിക്കാൻ ആവശ്യപ്പെട്ട ശേഷം യുവതി ഫോണില്‍ സംസാരിക്കുന്നത് തുടരുകയായിരുന്നു.

മുൻപൊരിക്കലും സമാന രീതിയില്‍ ഭാര്യ പെരുമാറിയത് ഓർമ്മ വരുക കൂടി ചെയ്ത യുവാവ് ക്ഷുഭിതനായി ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

തോർത്ത് ഉപയോഗിച്ചായിരുന്നു കൊലപാതകം.

യുവതി മരിച്ചെന്ന് വ്യക്തമായതോടെ യുവതിയുടെ പിതാവിനെ വിളിച്ച്‌ നിങ്ങളുടെ മകള്‍ മരിച്ചെന്നും യുവാവ് വിശദമാക്കി.

ഇതിന് പിന്നാലെ യുവതിയുടെ പിതാവിന്റെ പരാതിയില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

  ടീം വിഡിഎസ് റെഡി; ‌കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് 5; കേരളത്തിന്റെ പുതിയ മന്ത്രിമാരെ അറിയാം,

ശിക്കാരിപുര റൂറല്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
[masterslider id="10"]

Related posts