മംഗളൂരുവിൽ പെട്രോൾ പമ്പിൽ കാറിന് തീ പിടിച്ച് കത്തിയമർന്നു 

ബെംഗളൂരു: നഗരത്തിലെ ലേഡിഹില്‍ നാരായണ ഗുരു സർക്കിളിലെ പെട്രോള്‍ പമ്പില്‍ മാരുതി 800 കാറിന് തീപ്പിടിച്ചത് പ്രദേശവാസികളെ ഞെട്ടിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് 3.30 മണിയോടെയാണ് അപകടം സംഭവിച്ചത്.

ബജ്‌പെയില്‍ നിന്ന് ഇന്ധനം നിറയ്ക്കാൻ എത്തിയ കാർ പെട്രോള്‍ പമ്പിന് സമീപം നിർത്തിയ ഉടനെ തീപ്പിടിക്കുകയായിരുന്നു.

കാറിന്റെ എൻജിനില്‍ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. കടുത്ത വെയിലും കൂടിയായതോടെ തീ പെട്ടെന്ന് പടർന്നു.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

നിമിഷനേരം കൊണ്ട് കാർ പൂർണമായും കത്തി. പമ്പില്‍ വൈറ്റ് പെട്രോള്‍ ഉള്‍പ്പെടെയുള്ള ഇന്ധനം സൂക്ഷിച്ചിരുന്നതിനാല്‍ ജീവനക്കാരും പ്രദേശവാസികളും ഏറെ ഭയന്നു.

എന്നാല്‍, ഉടൻ തന്നെ പമ്ബില്‍ ഉണ്ടായിരുന്നവർ ബക്കറ്റുകളില്‍ വെള്ളം ഒഴിച്ച്‌ തീ അണയ്ക്കാൻ ശ്രമിച്ചു. അഗ്നിശമന സേനയും സ്ഥലത്തെത്തി. സംഭവത്തില്‍ ആർക്കും പരുക്കേറ്റിട്ടില്ല.

കാറില്‍ നിന്ന് പുക ഉയർന്നതോടെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയിരുന്നു. എന്നാല്‍, കാർ പൂർണമായും കത്തിനശിച്ചു.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

ഭൂഗർഭ പെട്രോള്‍ ടാങ്കിലേക്ക് തീ പടർന്നിരുന്നെങ്കില്‍ വൻ ദുരന്തത്തിന് വഴിവെക്കുമായിരുന്നുവെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts