ഡി.കെ. ശിവകുമാറിന്റെ സഹായി എന്ന പേരിൽ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

ബെംഗളൂരു : ഡി.കെ. ശിവകുമാർ, മന്ത്രി പ്രിയങ്ക് ഖാർഗെ എന്നിവരുടെ സഹായിയെന്ന വ്യാജേന സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് സ്ഥലംമാറ്റം വാഗ്ദാനംചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ. തുമകൂരു സ്വദേശി രഘുനാഥ് (38) ആണ് പിടിയിലായത്.

മന്ത്രിമാരുടെ പി.എ.യാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് രഘുനാഥ് ഉദ്യോഗസ്ഥരെ സമീപിച്ചത്.

അനുകൂലമായ സ്ഥലംമാറ്റം വാങ്ങിത്തരാമെന്നുപറഞ്ഞ് പണം തട്ടുന്നതായിരുന്നു രീതിയെന്ന് പോലീസ് പറഞ്ഞു.

  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം

അടുത്തിടെ പോലീസിൽ ലഭിച്ച പരാതികളെ തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. ചല്ലക്കെരെയിലെ ഗ്രാമവികസന പഞ്ചായത്ത് രാജ് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ എൻ. കാവ്യയിൽ നിന്ന് പണം തട്ടിയതാണ് ഒടുവിലത്തെ സംഭവം.

രണ്ടുലക്ഷം രൂപയാണ് രഘുനാഥ് കൈക്കൂലി ആവശ്യപ്പെട്ടത്. 80,000 രൂപ മുൻകൂറായി വാങ്ങി. കബളിപ്പിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോൾ ഉദ്യോഗസ്ഥ പോലീസിൽ പരാതി നൽകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
[masterslider id="10"]

Related posts