ബാഗിന് 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ വിമാനത്തിൽ കയറ്റാൻ വിസമ്മതിച്ചതായി പരാതി

ബെംഗളൂരു: ബാഗിന് 100 ഗ്രാം ഭാരം കൂടിയതിന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച്‌ ദില്ലി സ്വദേശിനിയുടെ ബാഗ് വിമാനത്തില്‍ കയറ്റാന്‍ വിസമ്മതിച്ചതും പിന്നാലെ ബാഗില്‍ നിന്നും നിരവധി സാധനങ്ങള്‍ തിരികെ എടുപ്പിച്ചതുമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

100 ഗ്രാം ഭാരത്തിന് പകരം ഏതാണ്ട് ഒരു കിലോയോളം ഭാരം ബാഗില്‍ നിന്നും ഒഴിവാക്കാന്‍ യുവതിയോട് എയര്‍പോർട്ട് അധികൃതര്‍ നിർബന്ധിച്ചതിനെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ രൂക്ഷമായി വിമർശിച്ചിരുന്നു.

കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ബാഗിന് രണ്ട് സെന്‍റീമീറ്റര്‍ വലുപ്പ കൂടുതലുണ്ടെന്ന് പറഞ്ഞ് വിമാനത്താവള അധികൃതര്‍ ഒരു യുവതിയില്‍ നിന്നും ഇരുവശത്തേക്കുമുള്ള യാത്രയ്ക്കായി 12,000 അധിക പിഴയായി ഇടാക്കി.

എന്നാല്‍ യുവതി ഉപഭോക്തൃ കോടതിയില്‍ പോയതോടെ കമ്പനിക്ക് പണം തിരികെ നല്‍കേണ്ടി വന്നു.

  ഈ വാരാന്ത്യത്തിൽ ബെംഗളൂരുവിൽ കനത്ത മഴ മുന്നറിയിപ്പ്;, 9 ജില്ലകൾക്ക് യെല്ലോ അലർട്ട്

വിമാന യാത്രയില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഭാരം നിയന്ത്രണം അത്യാവശ്യമാണ്.

ഭാരം കൃത്യമായാല്‍ മാത്രമേ വിമാനങ്ങള്‍ക്ക് കൃത്യമായി പറക്കാന്‍ കഴിയുകയുള്ളൂ.

എന്നാല്‍ ഈ നിമയത്തെ പിന്‍പറ്റി, വിമാനത്താവള അധികൃതരുടെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായതായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പരാതികള്‍ കുറിച്ചിട്ടുള്ളത്.

അക്കൂട്ടത്തിലേക്ക് ഒരു പരാതി കൂടിയെത്തിയെങ്കിലും വിമാനത്താവള അധികൃതരുടെ നടപടി കടന്ന് പോയെന്ന് കണ്ടെത്തിയ കോടതി, പിഴ ഒടുക്കാന്‍ ഉത്തരവിട്ടു.

ഇംഗ്ലണ്ടില്‍ നിന്ന് സ്പെയിനിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഓക്സ്ഫോർഡ് സ്വദേശി കാതറിൻ വാരിലോ എന്ന 45 കാരിയാണ് ഉപഭോക്തൃ ഫോറത്തില്‍ പരാതിയുമായി എത്തിയത്.

വിമാനത്താവളത്തില്‍ വച്ച്‌ തന്‍റെ ബാഗിന് രണ്ട് സെന്‍റീമീറ്റര്‍ വലുപ്പ കൂടുതലാണെന്ന പരാതി വിമാനത്താവള അധികൃതരും പിന്നാലെ ഫ്ളൈറ്റ് അറ്റന്‍ഡന്‍റും ഉന്നയിച്ചു.

തുടര്‍ന്ന് ബാഗിന്‍റെ സിബ്ബ് ചെറുതാക്കി അധിക വലുപ്പം കുറച്ചെങ്കിലും ബാഗ് വിമാനത്തില്‍ കയറ്റാന്‍ തന്നോട് ആവശ്യപ്പെട്ടെന്ന് കാതറിന്‍ പരാതിയില്‍ പറയുന്നു.

  ഒരാഴ്ചക്കകം റോഡുകളിലെ കുഴികൾ നികത്തണം; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബാഗിന്‍റെ അധികവലിപ്പം കുറച്ചിട്ടും ആദ്യ യാത്രയില്‍ തന്നോട്ട് 8,000 രൂപ പിഴ ഒടുക്കാന്‍ ആവശ്യപ്പെട്ടു.

തിരികെ വരുമ്പോഴും ബാഗ് ചെക്ക്-ഇൻ ലഗേജില്‍ വയ്ക്കാൻ വിമാനത്താവള അധികൃതര്‍ 3,800 രൂപ അധികമായി ആവശ്യപ്പെട്ടു.

അങ്ങനെ തന്‍റെ ബാഗിന് രണ്ട് സെന്‍റീമീറ്റര്‍ അധിക വലുപ്പമുണ്ടെന്ന കാരണം പറഞ്ഞ് 11,800 രൂപ അധികമായി വാങ്ങിയെന്ന് ഉപഭോക്തൃ ഫോറത്തില്‍ പരാതിപ്പെട്ടു.

ഒപ്പം വിമാനത്താവള അധികൃതര്‍ക്കും ഇമെയില്‍ ചെയ്തു.

കത്ത് ലഭിച്ചതിന് പിന്നാലെ തങ്ങളുടെ ജീവനക്കാര്‍ നിയമങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്നും കാതറിനുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ചും എയർലൈൻ അധികൃതര്‍ അധികമായി വാങ്ങിയ തുക കാതറിന് തിരികെ നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോറമംഗലയിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റ ശ്രമം; സംഭവത്തിന്‍റെ വിഡിയോ സഹിതം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us