ജോലിക്ക് പോകാൻ നിർബന്ധിച്ച അമ്മയെ മകൻ കൊലപ്പെടുത്തി.

ബംഗളൂരു: ജോലിക്ക് പോകാൻ പറഞ്ഞതിന് അമ്മയെ കൊലപ്പെടുത്തിയ മകനെ പോലീസ് കസ്റ്റഡിയിൽ. ആയിഷ (50) ആണ് കൊല്ലപ്പെട്ടത്. ഷുഫിയാൻ (32) ആണ് അറസ്റ്റിലായ പ്രതി.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. മരിച്ച സ്ത്രീയുടെ ഭർത്താവ് ഏതാനും വർഷം മുമ്പ് മരിച്ചു, ആയിഷ രണ്ട് കുട്ടികൾക്കൊപ്പമാണ് താമസിച്ചിരുന്നത്.

  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി

മകന് ഷുഫിയാൻ ജോലിക്ക് പോകാതെ കറങ്ങി നടക്കുകയായിരുന്നു. ജോലിക്ക് പോകണമെന്ന് അമ്മ പറയുമ്പോൾ അമ്മയോട് വഴക്കിടൽ പതിവാണ്,

വെള്ളിയാഴ്ച രാവിലെയും ഇതേ വിഷയത്തിൽ സംഘർഷമുണ്ടായി. വഴക്ക് രൂക്ഷമായതോടെ അമ്മയെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തുകയും തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തിന് കേസെടുത്ത പോലീസ് പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല്യാൺ സ്റ്റേഷൻ ഫ്ലൈഓവർ നിർമാണത്തിൽ നിർണായക പുരോഗതി; ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts