വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി കൊലപാതകമെന്ന് പോലീസ് സംശയം

ബെംഗളൂരു : ബെംഗളൂരു ഹൊങ്ങസാന്ദ്രയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.

പ്രദേശവാസിയായ ജയമ്മയാണ് മരിച്ചത്.

ബസ് ഡ്രൈവറായ ഇളയ മകന്റെയൊപ്പമായിരുന്നു താമസം.

ശനിയാഴ്ച രാവിലെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ ത്തുടർന്ന് ജയമ്മയുടെ സുഹൃത്ത് വീട്ടിലെത്തി കതകിൽ മുട്ടി വിളിച്ചു.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

തുടർന്ന്. വീട്ടുടമ ചാവിയുപയോഗിച്ച് തുറന്നപ്പോൾ ജയമ്മയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണോയെന്ന സംശയം പോലീസ് പ്രകടിപ്പിച്ചു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം അറിയാനാകൂവെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts