ആം ആദ്മി പാർട്ടിയുടെ പ്രവൃത്തികൾ ചട്ടങ്ങൾ മറികടന്ന് ; സി എ ജി റിപ്പോർട്ട്.

ന്യൂഡൽഹി : ആം ആദ്മി പാർട്ടി സർക്കാർ പരസ്യങ്ങൾ നൽകിയത് സുപ്രീം കോടതി ചട്ടങ്ങൾ  ലംഘിച്ചാണെന്ന് സിഎജി റിപ്പോർട്ട്.മറ്റു സംസ്ഥാനങ്ങളിൽ പരസ്യം പ്രസിദ്ധീകരിച്ചതിനേയും വിമർശിച്ചു.

റിപ്പോർട്ടിലെ പ്രധാന പരാമർശങ്ങൾ :

സർക്കാർ പരസ്യങ്ങളിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവരുടെ ചിത്രങ്ങൾ മാത്രമേ ഉൾപ്പെടുത്താവൂ എന്നത് ലംഘിച്ച് ഉപമുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ നൽകി.

ആകെ ചെലവായ 33.40 കോടിയിൽ ഡൽഹിയിലെ പരസ്യച്ചെലവ് 4.69 കോടി, മറ്റു സംസ്ഥാനങ്ങളിൽ പരസ്യത്തിനായി ചെലവഴിച്ചത് 28.71 കോടി.

  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

26 ദേശീയ ദിനപത്രങ്ങളിലും 37 പ്രാദേശിക ദിനപത്രങ്ങളിലും പരസ്യം പ്രസിദ്ധീകരിച്ചു.

പാർട്ടിയുടെ പ്രചരണത്തിനും സർക്കാർ പണം ചെലവഴിച്ചു, സർക്കാറിന്റെ ഒന്നാം വാർഷികത്തിൽ നൽകിയ പരസ്യത്തിൽ ആം ആദ്മി പാർട്ടി എന്നതിന് ഊന്നൽ നൽകി.

പരസ്യത്തിനായി കൂടുതൽ തുക വകമാറ്റി ചെലവഴിച്ചു.

സർക്കാർ പരസ്യങ്ങളിൽ വ്യക്തികളെ ഉയർത്തി കാട്ടാൻ ശ്രമിച്ചു.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

സത്യാവസ്ഥ തെളിയിക്കാനാകാത്ത പരസ്യങ്ങളും : ഇതും സുപ്രീം കോടതി മാർഗ നിർദ്ദേശങ്ങൾക്ക് എതിരാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
[masterslider id="10"]

Related posts