കാറും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: കമലാപുര താലൂക്കിലെ മരഗുട്ടി ക്രോസില്‍ കാറും പിക്കപ്പ് ട്രക്കും മുഖാമുഖം കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ നാല് പേർ മരിച്ചു.

മരിച്ചവരില്‍ മൂന്ന് പേർ ഹൈദരാബാദ് സ്വദേശികളാണ്. ഇവർ ഒരു കുടുംബത്തിലെ അംഗംങ്ങളാണെന്നാണ് റിപ്പോർട്ട്.

ഭാർഗവ് കൃഷ്ണ (55), ഭാര്യ സംഗീത (45), മകൻ ഉത്തം രാഘവൻ (28) എന്നിവരും കാർ ഡ്രൈവറുമാണ് മരിച്ചത്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ഹൈദരാബാദില്‍ നിന്ന് ഗണഗാപുരയിലേക്കുള്ള യാത്രാമധ്യേയാണ് ഇവർ അപകടത്തില്‍പ്പെട്ടത്.

കമലാപുര പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കലബുറഗി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts