പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി; ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തതോടെ ദമ്പതികൾ അറസ്റ്റിൽ 

ബെംഗളൂരു: വീട്ടിലെ പൂന്തോട്ടത്തില്‍ കഞ്ചാവ് വളർത്തിയ ദമ്പതികൾ അറസ്റ്റിൽ.

കെ.സാഗർ ഗുരുംഗും (37) ഭാര്യ ഊർമിള കുമാരി(38) എന്നിവരാണ് പോലീസ് പിടിയിലായത്.

ബെംഗളൂരുവിലെ എം.എസ്.ആർ നഗറിലെ വസതിയില്‍ ബാല്‍ക്കണിയില്‍ അലങ്കാരച്ചെടികള്‍ക്കിടയിലാണ് രണ്ട് ചട്ടികളിലായി കഞ്ചാവ് നട്ടുപിടിപ്പിച്ചിരുന്നത്.

ഊർമിള താൻ വളർത്തുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള വിവിധയിനം ചെടികള്‍ കാണിച്ച്‌ വിഡിയോകളും ഫോട്ടോകളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

നാട്ടുകാരുടെ ശ്രദ്ധയില്‍ കഞ്ചാവ് ചെടികള്‍ പെട്ടതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

17 ചെടിച്ചട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണത്തിലാണ് കഞ്ചാവ് ചെടികളും കൃഷിചെയ്തിരുന്നത്.

വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് അന്വേഷിച്ചെത്താൻ സാധ്യതയുണ്ടെന്ന് ബന്ധു ഇവർക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തുടർന്ന് ചെടികള്‍ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇലകളും മറ്റ് അവശിഷ്ടങ്ങളും ഉള്‍പ്പെടെ 54 ഗ്രാം പോലീസ് കണ്ടെത്തുകയായിരുന്നു.

ലാഭമുണ്ടാക്കാനായി കഞ്ചാവ് വില്‍ക്കാനായിരുന്നു പദ്ധതിയെന്ന് ചോദ്യം ചെയ്യലില്‍ ഇവർ സമ്മതിച്ചു.

  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ

തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും ജാമ്യത്തില്‍ വിട്ടയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
[masterslider id="10"]

Related posts