കൊച്ചുവേളി- ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ട്രെയിനിൻ്റെ സർവീസ് നീട്ടി

ബെംഗളൂരു: ശബരിമല തീർഥാടനം, ക്രിസ്മസ് അവധി എന്നിവയുടെ പശ്ചാത്തലത്തിൽ ബെംഗളൂരു ബയ്യപ്പനഹള്ളി എസ്.എം.വി.ടി നിന്ന് കൊച്ചുവേളിയിലേക്ക് ഏർപ്പെടുത്തിയ സ്പെഷ്യൽ വീക്കിലി ട്രെയിനിൻ്റെ സർവീസ് ജനുവരി 29 വരെ നീട്ടി.

എല്ലാ ചൊവ്വാഴ്ചകളിലും കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് 6.05 ന് പുറപ്പെടുന്ന ട്രെയിൻ (06083) പിറ്റേ ദിവസം രാവിലെ 10.55 ന് ബയ്യപ്പനഹള്ളിയിലെത്തും.

  നാലാം വര്‍ഷ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബുധനാഴ്ചകളിൽ ബയ്യപ്പനഹള്ളിയിൽ നിന്നും ഉച്ചയ്ക്ക് പുറപ്പെടുന്ന ട്രെയിൻ (06083) പിറ്റേ ദിവസം രാവിലെ 6.45 ന് കൊച്ചുവേളിയിലെത്തും.

സാധാരണ ടിക്കറ്റ് നിരക്കിനെക്കാൾ 30% അധിക നിരക്കാണ് ഈടാക്കുക. 16 എ.സി. ത്രി ടയർ കോച്ചുകളും 2 സ്ലീപ്പർ കോച്ചുകളുമാണ് ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊച്ചി ബിനാലെയുടെ ആറാം പതിപ്പ് വരവേറ്റ് നഗരത്തിലെ ആസ്വാദകര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us