ഇനി ആര്‍ക്കും ടാക്സി ഓടിക്കാം;പ്രത്യേക ലൈസെന്‍സ് ആവശ്യമില്ല.

ബെംഗളൂരു : ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസുള്ള ആർക്കും ടാക്സി സർവീസ് നടത്താൻ കഴിയും വിധം വിജ്ഞാപനമിറക്കാൻ ഗതാഗതവകുപ്പ് തയാറെടുക്കുന്നു. നിലവിൽ ടാക്സി ഓടിക്കണമെങ്കിൽ പ്രത്യേക ലൈസൻസെടുക്കണം. എന്നാൽ വിജ്ഞാപനം ഇറങ്ങുന്നതോടെ ആർക്കും ടാക്സി ഡ്രൈവറാകാം.

ബെംഗളൂരുവിൽ കൂടുതൽ വെബ്ടാക്സികളിറക്കി വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ ഓലയും ഊബറും ഒട്ടേറെ ഡ്രൈവർമാരെ അവരുടെ കമ്പനികളിലേക്കു ക്ഷണിച്ചിരുന്നു. ലൈസൻസുള്ള ആർക്കും വെബ്ടാക്സി ഡ്രൈവറായി വരുമാനമുണ്ടാക്കാം എന്നാണ് വാഗ്ദാനം.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ടാക്സി ഓടിക്കാൻ പ്രത്യേക ലൈസൻസ് വേണ്ടതില്ലെന്ന 2017ലെ സുപ്രീംകോടതി വിധിയും കമ്പനികൾ ഇതിന് ആധാരമായി ചൂണ്ടിക്കാട്ടുന്നു. എന്നാൽ കർണാടക ഇതു സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം ഇറക്കാത്തതിനാൽ സാധാരണ ലൈസൻസുള്ളവർ മുന്നോട്ടുവന്നിട്ടില്ല.

ഗതാഗതം, ടൂറിസം തുടങ്ങി വിവിധ മേഖലകളിൽ ബെംഗളൂരുവിൽ ഡ്രൈവർമാർക്കു വലിയ ക്ഷാമം നേരിടുന്നതായി ടാക്സി ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. കൊമേഴ്സ്യൽ ലൈസൻസ് ഒഴിവാക്കിയാൽ ഇത്തരം പ്രതിസന്ധികൾ മറികടക്കാനാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാകിസ്ഥാൻ താലിബാൻ അനുകൂലി: ബംഗാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിൽ
[masterslider id="10"]

Related posts