ഐ.എ.എഫ് ഹെലികോപ്റ്റർ അപകടം; രക്ഷാപ്രവർത്തനത്തിൽ സഹായിച്ച നാട്ടുകാരെ തമിഴ്നാട് പോലീസ് അഭിനന്ദിച്ചു.

ചെന്നൈ: ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റ് 12 പേരും സഞ്ചരിച്ച ഹെലികോപ്റ്റർ M1-17V5 കൂനൂരിനടുത്ത് കാടേരിയിൽ തകർന്നുവീണപ്പോൾ രക്ഷാപ്രവർത്തനനത്തിനായി സ്ഥലത്തെത്തിയ ഗ്രാമവാസികളെയും എസ്റ്റേറ്റ് തൊഴിലാളികളെയും തമിഴ്‌നാട് പോലീസ് അഭിനന്ദിച്ചു.

പരിക്കേറ്റവരെ വെല്ലിംഗ്ടൺ ആർമി ആശുപത്രിയിലേക്ക് കൊണ്ടുപോകാനും, മൃതദേഹങ്ങൾ വീണ്ടെടുക്കാനും സഹായിച്ച നാട്ടുകാരെയും എസ്റ്റേറ്റ് തൊഴിലാളികളെയും അനുമോദിക്കാൻ തമിഴ്‌നാട് പോലീസ് ഡിജിപി സി. ശൈലേന്ദ്രബാബു നേരിട്ടെത്തി. തുടർന്ന് കോണൂരിലെ എസ്റ്റേറ്റ് തൊഴിലാളികൾക്ക് പുതപ്പുകൾ, വസ്ത്രങ്ങൾ, ഭക്ഷണസാധനങ്ങൾ എന്നിവ കൈമാറി.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

“തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായ പ്രദേശവാസികൾ അപകട വിവരമറിഞ്ഞ് സ്ഥലത്ത് ഓടിയെത്തി മികച്ച സേവനമാണ് ചെയ്തത് എന്നും ഡിഐജി മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts