ക്ലോറിൻ വാതകം ചോർന്ന് ഒരാൾ മരിച്ചു.

ചെന്നൈ: ബ്ലീച്ചിംഗ് പൗഡർ നിർമാണ യൂണിറ്റിൽ ലിക്വിഡ് ക്ലോറിൻ വാതകം ചോർന്നതിനെ തുടർന്ന് ഒരാൾ മരിക്കുകയും 11 പേർക്ക് ശ്വാസതടസ്സം നേരിടുകയും ചെയ്തു. ശ്രീധർ കെമിക്കൽസ് എന്ന പേരിൽ ബ്ലീച്ചിങ് പൗഡർ നിർമാണ യൂണിറ്റ് നടത്തിവരികയായിരുന്ന നടുപ്പാളയം വില്ലേജിലെ ദാമോധരൻ (47) ആണ് മരിച്ചത്.

ദ്രാവക ക്ലോറിൻ വാതകം ചോർന്ന് തുടങ്ങിയപ്പോൾ ദാമോധരന് ശ്വാസതടസ്സം അനുഭവപ്പെടുകയും ഉടൻതന്നെ ശ്വാസംമുട്ടി മരിക്കുകയുമായിരുന്നെന്നു ,” സംഭവസ്ഥലം സന്ദർശിച്ച ഈറോഡ് ജില്ലാ കളക്ടർ എച്ച്.കൃഷ്ണനുണ്ണി പറഞ്ഞു.

  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം

ശ്വാസതടസ്സം നേരിട്ട 11 പേരിൽ ആറുപേരെ ഈറോഡ് ടൗണിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അവരുടെ നില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. ഈറോഡ്, പെരുന്തുറ ഫയർ സ്റ്റേഷനുകളിലെ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും സാങ്കേതിക വിദഗ്ധന്റെ സഹായത്തോടെ ചോർച്ച അടക്കുകയും ചെയ്തു. തുടർന്ന് ചിത്തോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
[masterslider id="10"]

Related posts