ഗൗരി ലങ്കേഷിനെ വധിച്ചവരുടെ അടുത്ത ലക്ഷ്യം പ്രകാശ് രാജ്.

ബെംഗളൂരു : പത്രപ്രവർത്തക ഗൗരി ലങ്കേഷിനെ വധിച്ചവരുടെ ഹിറ്റ്ലിസ്റ്റിൽ നടനും ഗൗരിയുടെ സുഹൃത്തുമായ പ്രകാശ് രാജും ഉൾപ്പെട്ടിരുന്നതായി സൂചന. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘ(എസ്ഐടി)ത്തിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്.

ഗൗരിയുടെ കൊലപാതകത്തിൽ മൗനം പാലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച പ്രകാശ്‌ രാജ് അതിനു ശേഷം ബിജെപിക്കും ഒട്ടേറെ നേതാക്കൾക്കും എതിരെ രംഗത്തെത്തിയിരുന്നു. തുടർച്ചയായ ഇത്തരം വിമർശനങ്ങളാണ് പ്രകാശ് രാജിനെതിരെ രോഷമുയരാൻ കാരണമായത്.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

സമാന നിലപാടുള്ള പ്രമുഖ ചലച്ചിത്രകാരൻ ഗിരീഷ് കർണാടിനെയും സംഘം ലക്ഷ്യമിട്ടിരുന്നതായി സൂചനയുണ്ട്. എന്നാൽ ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയവുമായി മുന്നോട്ടു പോകാമെന്നാണ് ഭീരുക്കൾ ചിന്തിക്കുന്നതെന്നും തന്റെ ശബ്ദം ഇനിയും ഉയരുമെന്നും പ്രകാശ്‌ രാജ് ട്വിറ്ററിലൂടെ പ്രതികരിച്ചു. കേസിൽ ഇതുവരെ ആറു പേരെ എസ്ഐടി അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
[masterslider id="10"]

Related posts