പോളണ്ടിനോട് 0-1ന് തോറ്റെങ്കിലും ഫെയര്‍പ്ലേ പോയിന്റിന്റെ മികവില്‍ ജപ്പാന്‍ പ്രീക്വാര്‍ട്ടറിലെത്തി.

വോള്‍വോഗ്രാഡ്:  നേരത്തേ തന്നെ പുറത്തായ പോളണ്ടിനോട് 0-1ന് തോറ്റെങ്കിലും ഫെയര്‍പ്ലേ പോയിന്റിന്റെ മികവില്‍ സെനഗലിനെ മറികടന്ന് ജപ്പാന്‍ ഗ്രൂപ്പില്‍ നിന്നും റണ്ണറപ്പായി പ്രീക്വാര്‍ട്ടറിലെത്തി. ഇതുവരെയുള്ള മത്സരങ്ങളില്‍ കുറച്ചു മഞ്ഞ കാർഡുകൾ വാങ്ങി ഫെയര്‍ പ്ലേയില്‍ മുന്നിലെത്തിയതാണ്‌ ജപ്പാന് തുണയായത്.ജപ്പാൻ മൂന്നും സെനഗൽ അഞ്ചും മഞ്ഞക്കാർഡുകളാണ് വാങ്ങിയത്. അങ്ങനെ അവർ കൊളംബിയയെ മറികടന്ന് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലെത്തി. 59ാം മിനിറ്റില്‍ യാന്‍ ബെഡ്‌നറെക്കാണ് പോളണ്ടിന്റെ വിജയഗോളിന് അവകാശിയായത്.

  ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു

ഇതോടെ ഈ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽകളിക്കുന്ന ഏക ഏഷ്യന്‍ ടീമായിരിക്കുകയാണ് ജപ്പാൻ. ഇനി പ്രീ ക്വര്‍ട്ടറില്‍ ഗ്രൂപ്പ് ജിയിലെ ഒന്നാം സ്ഥാനക്കാരാണ് ജപ്പാന്റെ എതിരാളികള്‍.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ കുടിവെള്ളക്ഷാമം രൂക്ഷം; ആയിരത്തിലേറെ കുഴൽക്കിണറുകൾ വറ്റിവരണ്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us