ബാനസവാടിയിൽ സർവീസ് അവസാനിപ്പിക്കുന്ന കേരളത്തിൽനിന്നുള്ള ട്രെയിനുകൾക്ക് ബയ്യപ്പനഹള്ളിയിൽ 15 ദിവസത്തിനകം സ്റ്റോപ്പ് അനുവദിക്കുമെന്ന് ദക്ഷിണപശ്ചിമ റെയിൽവേ.

ബെംഗളൂരു : ‌ബാനസവാടിയിൽ സർവീസ് അവസാനിപ്പിക്കുന്ന കേരളത്തിൽനിന്നുള്ള ട്രെയിനുകൾക്ക് ബയ്യപ്പനഹള്ളിയിൽ 15 ദിവസത്തിനകം സ്റ്റോപ്പ് അനുവദിക്കുമെന്ന് ദക്ഷിണപശ്ചിമ റെയിൽവേ.

ബയ്യപ്പനഹള്ളിയിലെ പ്ലാറ്റ്ഫോം നവീകരണ പ്രവൃത്തികൾ പൂർത്തിയായ സാഹചര്യത്തിലാണ് സ്റ്റോപ്പ് അനുവദിക്കുന്നതെന്ന് ബെംഗളൂരു ഡിവിഷനൽ മാനേജർ ആർ.എക്സ്.സക്സേന പറഞ്ഞു.

കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെകെടിഎഫ്)  ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് സക്സേന ഉറപ്പു നൽകിയത്. കൊച്ചുവേളി-യശ്വന്ത്പുര ഗരീബ്‌രഥ് എക്സ്പ്രസിന് കർമലാരാമിൽ സ്റ്റോപ്പ് അനുവദിക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കും.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

ഹൊസൂർ മുതൽ ബാനസവാടി വരെ ട്രാക്ക് നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനാലാണ് യശ്വന്ത്പുര -കണ്ണൂർ, കൊച്ചുവേളി-യശ്വന്ത്പുര ട്രെയിനുകൾ പലപ്പോഴും വൈകിയെത്തുന്നത്.

ബെംഗളൂരു വഴിയുള്ള കൊച്ചുവേളി-ഹുബ്ബള്ളി പ്രതിവാര എക്സ്പ്രസ് പ്രതിദിനമാക്കുക, ഓണത്തിന് സ്പെഷൽ ട്രെയിനുകൾ നേരത്തേ പ്രഖ്യാപിക്കുക, 2014 റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച ബെംഗളൂരു-കൊച്ചുവേളി എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കാൻ വേണ്ട നടപടികൾ ഊർജിതമാക്കുക തുടങ്ങിയ ആവശ്യങ്ങളും കെകെടിഎഫ് പ്രതിനിധികൾ ഡിവിഷനൽ മാനേജരുമായി ചർച്ച ചെയ്തു. ചർച്ചയിൽ കെകെടിഎഫ് ചെയർമാൻ ആർ.വി.ആചാരി, ട്രഷറർ പി.എ.ഐസക്, കോ ഓർഡിനേറ്റർ മെറ്റി കെ.ഗ്രെയ്സ് എന്നിവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
[masterslider id="10"]

Related posts