താമരശേരി,മാക്കൂട്ടം ചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഉത്തര കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളുടെ നിരക്ക് 50 രൂപയോളം വര്‍ധിക്കും;പുതിയ നിരക്ക് ജൂലൈ ഒന്ന് മുതല്‍.

ബെംഗളൂരു:  ബെംഗളൂരുവിൽനിന്ന് വടക്കൻ കേരളത്തിലേക്കു സർവീസ് നടത്തുന്ന  സ്വകാര്യ ബസുകളുടെ പുതുക്കിയ ടിക്കറ്റ് നിരക്ക് ജൂലൈ ഒന്നു മുതൽ നിലവിൽവരും. താമരശേരി, മാക്കൂട്ടം ചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്നാണ് അധികദൂരം ഓടുന്നതിന്റെപേരിൽ സ്വകാര്യ ബസ് ഉടമകളുടെ കൂട്ടായ്മയായ ബെംഗളൂരു മലബാർ ബസ് ഓണേഴ്സ് അസോസിയേഷൻ അൻപതുരൂപവരെ നിരക്ക് വർധിപ്പിക്കുന്നത്.

താമരശേരി ചുരം വഴി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും  സ്വകാര്യ ബസുകൾക്ക് ഇതുവഴി സർവീസ് നടത്താൻ അനുമതി ലഭിച്ചിട്ടില്ല.

ബെംഗളൂരുവിൽനിന്ന് മൈസൂരു, ഗോണികൊപ്പ, കുട്ട, തോൽപെട്ടി, മാനന്തവാടി, നിരവിൽപുഴ, തൊട്ടിൽപാലം, കുറ്റ്യാടി, പേരാമ്പ്ര വഴിയാണു കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കുള്ള ബസ് സർവീസുകൾ നടത്തുന്നത്.

  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല; മാതാപിതാക്കളെ കൊലപ്പെടുത്തിയ ബെംഗളൂരു ടെക്കിക്ക് മാനസിക രോഗമില്ലെന്ന് റിപ്പോർട്ട്

കണ്ണൂർ, തലശേരി, പയ്യന്നൂർ ഭാഗത്തേക്കുള്ള ബസുകൾ മൈസൂരു, ഗോണികൊപ്പ, കുട്ട, മാനന്തവാടി, കൊട്ടിയൂർ വഴിയാണു സർവീസ് നടത്തുന്നത്. വിരാജ്പേട്ടിൽനിന്നു മാക്കൂട്ടം ചുരം വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാൻ ഇനിയും രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണു കരുതുന്നത്.

പുതുക്കിയ ടിക്കറ്റ് നിരക്കുകൾ:

*നോൺ എസി, എസി, നോൺ എസി സ്‌ലീപ്പർ, എസി സ്‌ലീപ്പർ, വോൾവോ, വോൾവോ- സ്കാനിയ മൾട്ടി ആക്സിൽ ക്രമത്തിൽ

കോഴിക്കോട്: 600 രൂപ, 750, 720, 830, 850, 900 മലപ്പുറം: 650, 750, 750, 850, 900, 900 കണ്ണൂർ/ തലശേരി: 600, 750, 700, 800, 850, 900 പയ്യന്നൂർ: 630, 750, 730, 830, 900, 900 മാഹി/ വടകര: 610, 750, 710, 830, 850, 900 ഗുരുവായൂർ: 700, 800, 800, 850, 1100, 1200

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts