കെട്ടിടം തകർന്ന് അപകടം; മരണസംഖ്യ 9 ആയി

ബെംഗളൂരു: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണ് നിരവധി പേര്‍ മരിച്ചിരുന്നു.

നിലവില്‍ മരിച്ച തൊഴിലാളികളുടെ എണ്ണം 9 ആയി.

കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മരിച്ചവരുടെ മൃതദേഹം കണ്ടെത്തിയത്.

മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം.

ബെംഗളൂരുവിലെ ഹെന്നൂര്‍ മേഖലയിലുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

ബീഹാറില്‍ നിന്നുള്ള ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരില്‍ അധികവും.

  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു

അപകടത്തിന് പിന്നാലെ 21 തൊഴിലാളികളാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടന്നത്.

ഇവരില്‍ 13 പേരെ രക്ഷപ്പെടുത്തി.

ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥരും അഗ്‌നിരക്ഷാസേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

തൊഴിലാളികള്‍ക്കായി സമീപത്ത് നിര്‍മിച്ച ഷെഡ്ഡിന്റെ മുകളിലേക്കാണ് കെട്ടിടം വീണത്.

അതേസമയം, കൃത്യമായ അനുമതിയില്ലാതെയാണ് കെട്ടിട നിര്‍മാണം നടന്നതെന്നാണ് കണ്ടെത്തല്‍.

ബില്‍ഡര്‍, കരാറുകാരന്‍, ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്നും നഗരത്തിലുടനീളമുള്ള ഇത്തരം നിര്‍മാണങ്ങള്‍ കണ്ടെത്തി ഉടന്‍ നിര്‍ത്താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
[masterslider id="10"]

Related posts