വാദപ്രതിവാദങ്ങൾ വീണ്ടും ചൂട് പിടിക്കുന്നു; ടിപ്പു ജയന്തി പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ് എംഎൽഎ; ടിപ്പുവിൻ്റെ മാത്രമല്ല ലാദൻ്റെ വരെ ജയന്തി കോൺ​ഗ്രസ് ആഘോഷിക്കുമെന്ന് ബിജെപി

ബെംഗളൂരു: കർണാടകയിൽ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ചർച്ചകൾക്ക് വഴിതെളിച്ച ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ വീണ്ടും ചൂട് പിടിക്കുന്നു. കർണാടക നിയമസഭയിൽ കോൺ​ഗ്രസ് എംഎൽഎ വിജയാനന്ദ് കാശപ്പനവർ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയമാണ് പുതിയ തർക്കങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്. സർക്കാർ നടത്തുന്ന പരിപാടി എന്ന നിലയിൽ ടിപ്പു ജയന്തി പുനഃസ്ഥാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതായിരുന്നു വിജയാനന്ദ് അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയം. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ ടിപ്പു ജയന്തി തുടച്ചയായി ഉപേക്ഷിക്കുന്നതിനെയും വിജയാനന്ദ് ചോദ്യം ചെയ്തു. ‘എന്ത് കൊണ്ടാണ് നമ്മൾ ആഘോഷിക്കാതിരിക്കുന്നത്. അത് തെറ്റാണ്. ഈ പ്രീതിപ്പെടുത്തൽ കൊണ്ട് എന്ത് ചെയ്യാൻ…

Read More

അന്തഃസംസ്ഥാന ബസ് സർവീസ് നിർത്തിവെച്ചു

ബെംഗളൂരു : ബെളഗാവിയിൽ കർണാടക നിയമസഭാസമ്മേളനം നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തുനിന്ന് മഹാരാഷ്ട്രയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവെച്ചു. ബെളഗാവി മഹാരാഷ്ട്രയോട് കൂട്ടിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട്‌ ശിവസേനാപ്രവർത്തകരും മഹാരാഷ്ട്ര ഏകീകരൺ സമിതിയും (എംഇഎസ്) പ്രതിഷേധവുമായി എത്തിയതോടെയാണ് നടപടി. കർണാടകത്തിൽനിന്ന് കോലാപുർ അടക്കം മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിയിരിക്കുന്നത്. കർണാടകത്തിൽനിന്നെത്തിയ ബസുകളിൽ ജയ് മഹാരാഷ്ട്ര എന്നെഴുതിയ സ്റ്റിക്കറുകൾ പതിക്കുകയും ബെളഗാവിയിൽ നിയമസഭാസമ്മേളനത്തിന് സമാന്തരമായി പ്രത്യേക യോഗം ചേരാൻ എംഇഎസ് നീക്കം ആരംഭിക്കുകയും ചെയ്തതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ഇതോടെ ബെളഗാവി നഗരത്തിലും അതിർത്തിപ്രദേശത്തും പോലീസ് സുരക്ഷ ശക്തമാക്കി.

Read More

ഭരണഘടനയും ഭഗവദ്ഗീതയും ഒന്ന്,’ വിവാദമായി പവൻ കല്യാണിന്റെ പരാമർശം

അമരാവതി: ഇന്ത്യൻ ഭരണഘടനയും ഭഗവദ് ​ഗീതയും ഒന്നാണെന്ന വിവാദ പരാമർശവുമായി ജനസേന പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. കർണാടകയിലെ ഉഡുപ്പിയിലുള്ള ശ്രീകൃഷ്ണ മഠത്തിൽ വെച്ച് നടന്ന ഗീതോത്സവ പരിപാടിയിൽ സംസാരിക്കവെയാണ്, പവൻ കല്യാൺ ഭഗവദ്ഗീതയെ ‘യഥാർത്ഥ കൈയെഴുത്ത് ഭരണഘടന’ എന്ന് വിശേഷിപ്പിച്ചത്. ‘ചിലർ ധർമ്മവും ഭരണഘടനയും വ്യത്യസ്ത ലോകങ്ങളുടേതാണെന്ന് കരുതുന്നു, പക്ഷേ അത് അങ്ങനെയല്ല. ധർമ്മം ഒരു ധാർമ്മിക കോമ്പസാണ്, ഭരണഘടന ഒരു നിയമപരമായ കോമ്പസാണ്. രണ്ടും നീതിയുക്തവും സമാധാനപരവും കാരുണ്യപൂർണ്ണവുമായ ഒരു സമൂഹത്തെയാണ് ലക്ഷ്യമിടുന്നത്,’ എന്നാണ് പവൻ കല്യാൺ പറഞ്ഞിരുന്നത്.…

Read More

അടൂർ പ്രകാശിനെതിരെ മുഖ്യമന്ത്രി; വിമർശനം

കണ്ണൂര്‍: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അടൂര്‍ പ്രകാശിൻ്റെ പ്രസ്താവന യുഡിഎഫ് നിലപാടാണെന്നും പൊതു സമൂഹം അങ്ങനെ ചിന്തിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപ്പീലിനെതിരായ അടൂര്‍ പ്രകാശിന്റെ പരിഹാസത്തെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. അപ്പീല്‍ സംബന്ധിച്ച് യുഡിഎഫ് കണ്‍വീനര്‍ നല്‍കിയത് വിചിത്രമായ മറുപടിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാടിന്റെ പൊതു വികാരത്തിന് എതിരായ പ്രസ്താവനയാണിത്. പ്രോസിക്യൂഷന്‍ കേസ് നന്നായി കൈകാര്യം ചെയ്തു. വിധി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍…

Read More

സന്തോഷിക്കാൻ വരട്ടെ വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ കൂട്ടിയുള്ള ആര്‍ത്തവ അവധി നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: കർണാടകയില്‍ വനിതാ ജീവനക്കാർക്ക് മാസത്തില്‍ ഒരു ദിവസം ആർത്തവ അവധി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ജ്യോതി എം ആണ് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാർ വിജ്ഞാപനം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന തീരുമാനമാണെന്നും ചൂണ്ടിക്കാട്ടി ബാംഗ്ലൂർ ഹോട്ടല്‍സ് അസോസിയേഷൻ ഉള്‍പ്പെടെയുള്ളവർ സമർപ്പിച്ച ഹർജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. നിയമം വഴി സ്ഥാപിക്കാത്ത ഒരവധിയാണ് സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് ഹർജിക്കാർ വാദിച്ചു. തുടർന്ന്, സർക്കാർ ഈ…

Read More

സ്വർണ്ണക്കടയിൽ മോഷണം നടത്തി സമാധാനമായി സർബത് കുടിച്ച് നിന്ന കള്ളനെ പുഷ്പം പോലെ പൊക്കി പോലീസ്

ബെംഗളൂരു : സ്വർണ്ണക്കടയിൽ മോഷണം നടന്ന് 6 മണിക്കൂറിനുള്ളിൽ സിനിമാറ്റിക് രീതിയിൽ ഒരു അന്തർസംസ്ഥാന കള്ളനെ വിജയകരമായി അറസ്റ്റ് ചെയ്ത് ഗഡാഗ് പോലീസ്. ഗുജറാത്തിൽ നിന്നുള്ള ഹുസൈൻ സിദ്ദിഖി ആണ് അറസ്റ്റിലായ പ്രതി. ഗഡാഗ് സ്വർണ്ണക്കട കൊള്ളയടിച്ച പ്രതി ബസ് സ്റ്റാൻഡിലെ കടയിൽ നിന്നതാണ് വിനയായത്. ഗഡാഗ് എസ്പി റോഹൻ ജഗദീഷ് കള്ളനെ സമർത്ഥമായി അറസ്റ്റ് ചെയ്യുകയും 80 ലക്ഷം രൂപയുടെ സ്വർണ്ണവും വെള്ളിയും ആഭരണങ്ങളും പണവും പിടിച്ചെടുക്കുകയും ചെയ്തു. ബസ് സ്റ്റാൻഡിലെ സിസിടിവിയിൽ കള്ളന്റെ നീക്കങ്ങൾ പതിഞ്ഞിരുന്നു. ഇതായിരുന്നു പോലീസുകാർക്ക് കിട്ടിയ മുഖ്യമായ…

Read More

സ്വർണ്ണ വ്യാപാരിയെ കബളിപ്പിച്ച് 31 ലക്ഷം രൂപയുടെ സ്വർണബിസ്കറ്റുകളുമായി കടന്ന അന്തർസംസ്ഥാന തട്ടിപ്പുകാരൻ അറസ്റ്റിൽ

ബെംഗളൂരു : ജൂവലറി ഉടമകളെ കബളിപ്പിച്ച് 31 ലക്ഷം രൂപയുടെ സ്വർണബിസ്കറ്റുകളുമായി കടന്നയാൾ അറസ്റ്റിൽ. ഒട്ടേറെ തട്ടിപ്പുകേസുകളിൽ പ്രതിയായ കോയമ്പത്തൂർ സ്വദേശി പുഗൽ വാസൻ (50) ആണ് ഉർവ പോലീസിന്റെ പിടിയിലായത്. അരുൺ എന്ന വ്യാജ പേരിൽ നവംബർ 22-നാണ് ഇയാൾ ഉർവയിലെ ജൂവലറിയിൽ എത്തിയത്. താൻ പുതുതായി തുടങ്ങുന്ന ബിസിനസ് സ്ഥാപനത്തിൽ എത്തുന്നവർക്ക് നൽകാൻ സ്വർണബിസ്കറ്റുകളായി 240 ഗ്രാം സ്വർണം വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇയാളെ വിശ്വസിച്ച ജൂവലറി ജീവനക്കാർ മംഗളൂരുവിലെ അജന്ത ബിസിനസ് സെന്ററിലെ കഫ്റ്റീരിയയിൽ വെച്ച് സ്വർണം കൈമാറി. തൊട്ടടുത്ത…

Read More

തെരുവ് നായ്ക്കൾക്ക് ദിവസവും രണ്ടുനേരം ചിക്കൻ ബിരിയാണി നൽകാൻ പദ്ധതി; നടപടികൾ വേഗത്തിൽ

  ബെംഗളൂരു,: നഗരത്തിലെ തെരുവ് നായ്ക്കൾക്കുള്ള ബിരിയാണി പ്രശ്നം വീണ്ടും ഉയർന്നുവന്നു. ജിബിഎ ഒരു തവണയല്ല, രണ്ട് തവണ ചിക്കൻ ബിരിയാണി നൽകാൻ മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും, സുപ്രീം കോടതിയുടെ പേരിൽ അധികാരികൾ തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നതിൽ മൃഗസ്നേഹികൾ രോഷം പ്രകടിപ്പിക്കുന്നുണ്ട്. ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ എണ്ണം അടുത്ത കാലത്തായി വർദ്ധിച്ചുവരികയാണ്. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിരവധി പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിന് അറുതി വരുത്തേണ്ടിയിരുന്ന ജിബിഎ, തെരുവ് നായ്ക്കൾക്ക് ബിരിയാണി നൽകുന്ന വിഷയം വീണ്ടും ഏറ്റെടുത്തിരിക്കുന്നുത്. ഇത്…

Read More

അതിജീവിതയ്ക്ക് നീതി ലഭിക്കണം; ആസിഫ് അലി

പ്രതികരിച്ച് നടൻ ആസിഫ് അലി രംഗത്ത്. കോടതി വിധിയെ മാനിക്കുന്നുവെന്നും അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന നിലപാടാണ് തന്റേത് എന്നുമായിരുന്നു ആസിഫ് അലി പറഞ്ഞത്. ‘പ്രത്യേകമായി ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്ന അഭിപ്രായമില്ല. കോടതി വിധിയില്‍ അഭിപ്രായം പറയുന്നത് കോടതി നിന്ദയാകും. കുറ്റവിമുക്തനാക്കപ്പെട്ടയാളെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സ്വാഭാവികമായ നടപടിയാണ്. ഞാന്‍ എപ്പോളും അതിജീവിതയ്‌ക്കൊപ്പം.’ ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. അതേസമയം നടിയ ആക്രമിച്ച കേസില്‍ വിചാരണ കോടതി വെറുതെ വിട്ടതിന് പിന്നാലെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എട്ടാം പ്രതി ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ദിലീപ് പറഞ്ഞു.…

Read More

അമ്മയ്ക്കുനേരേ ലൈംഗികാതിക്രമംകാട്ടിയ കേസിൽ മകന് ജീവപര്യന്തം ശിക്ഷയും 25,000 രൂപ പിഴയും

ബെംഗളൂരു : ചിക്കബല്ലാപുരയിൽ അമ്മയ്ക്കുനേരേ ലൈംഗികാതിക്രമംകാട്ടിയ കേസിൽ മകന് ജീവപര്യന്തം തടവുശിക്ഷ. ചിന്നഹള്ളി ഗ്രാമത്തിലെ മുപ്പത്തെട്ടുകാരനാണ് അമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻശ്രമിക്കുകയും ചെറുത്തപ്പോൾ ക്രൂരമായി ആക്രമിക്കുകയും ചെയ്തത്. കഴിഞ്ഞവർഷംനടന്ന സംഭവത്തിൽ വിചാരണ പൂർത്തിയാക്കിയ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷയും 25,000 രൂപ പിഴയും വിധിക്കുകയായിരുന്നു. മദ്യത്തിനടിമയായിരുന്ന ഇയാൾ കഴിഞ്ഞവർഷം ഓഗസ്റ്റ് നാലിനാണ് അമ്മയെ ആക്രമിച്ചത്. വീടിനുപുറത്ത് ഉറങ്ങിക്കിടന്ന അമ്മയെ ആക്രമിക്കുകയായിരുന്നു. ലൈംഗികാതിക്രമം ചെറുത്തതോടെ മുഖത്ത് അടിക്കുകയും മൂർച്ചയേറിയ ആയുധംകൊണ്ട് നെഞ്ചിൽ കുത്തുകയുമായിരുന്നു. ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ പിന്നീട് സുഖംപ്രാപിച്ചു. പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞെന്ന്…

Read More
Click Here to Follow Us