സ്വർണ്ണ വ്യാപാരിയെ കബളിപ്പിച്ച് 31 ലക്ഷം രൂപയുടെ സ്വർണബിസ്കറ്റുകളുമായി കടന്ന അന്തർസംസ്ഥാന തട്ടിപ്പുകാരൻ അറസ്റ്റിൽ

ബെംഗളൂരു : ജൂവലറി ഉടമകളെ കബളിപ്പിച്ച് 31 ലക്ഷം രൂപയുടെ സ്വർണബിസ്കറ്റുകളുമായി കടന്നയാൾ അറസ്റ്റിൽ. ഒട്ടേറെ തട്ടിപ്പുകേസുകളിൽ പ്രതിയായ കോയമ്പത്തൂർ സ്വദേശി പുഗൽ വാസൻ (50) ആണ് ഉർവ പോലീസിന്റെ പിടിയിലായത്.

അരുൺ എന്ന വ്യാജ പേരിൽ നവംബർ 22-നാണ് ഇയാൾ ഉർവയിലെ ജൂവലറിയിൽ എത്തിയത്. താൻ പുതുതായി തുടങ്ങുന്ന ബിസിനസ് സ്ഥാപനത്തിൽ എത്തുന്നവർക്ക് നൽകാൻ സ്വർണബിസ്കറ്റുകളായി 240 ഗ്രാം സ്വർണം വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു.

  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ

ഇയാളെ വിശ്വസിച്ച ജൂവലറി ജീവനക്കാർ മംഗളൂരുവിലെ അജന്ത ബിസിനസ് സെന്ററിലെ കഫ്റ്റീരിയയിൽ വെച്ച് സ്വർണം കൈമാറി. തൊട്ടടുത്ത തന്റെ ഓഫീസിൽ പോയി പണം എടുത്തുവരാം എന്ന് തെറ്റിദ്ധരിപ്പിച്ച പ്രതി സ്വർണവുമായി രക്ഷപ്പെടുകയായിരുന്നു. ജൂവലറി ഉടമയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂർ പുലിയകുളത്ത് വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
[masterslider id="10"]

Related posts